Tuesday, August 20, 2019 Last Updated 14 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 01.50 PM

20MP ഫ്രണ്ട് ക്യാമറ, 3,400mAh ബാറ്ററി; നോക്കിയ 7.1 പ്ലസ് ഓക്ടോബർ 11ന് വിപണിയിലേക്ക്

nokia

നോക്കിയ 7.1 പ്ലസ് ഓക്ടോബർ 11 ന് ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇതിനകം തന്നെ ഈ സ്മാർട്ട്ഫോണിന്‍റെ നിരവധി പടങ്ങൾ ഇന്‍റനെറ്റ് വഴി പ്രചരിച്ചിരുന്നു. ഈ സ്മാർട്ട്ഫോൺ സിൽവർ, ബ്രൗൺ നിറത്തിലായിരിക്കും അവതരിക്കുക എന്നാണ് പുറത്തായ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

എന്നാൽ, വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. അവതരണ വേളയിൽ മാത്രമായിരിക്കും വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമാവുക. നോക്കിയ 6.1 പ്ലസിന്‍റെ വലുപ്പം കൂടിയ പതിപ്പായിരിക്കും നോക്കിയ 7.1 പ്ലസ്. നോച്ച് ഡിസ്പ്ലെ, ഡ്യുവൽ റിയർ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ.

6.18 ഇഞ്ച് ഡിസ്പ്ലെ ആയിരിക്കും ഫോണിന്. 4GB/ 6GB റാം, 64GB/ 128GB സ്റ്റോറേജ്, 13MP/12MP റിയർ ക്യാമറ, 20MP ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ. 3,400mAh ബാറ്ററിയാണ് ഫോണിൽ ഒരുങ്ങുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW