Saturday, August 24, 2019 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Oct 2018 04.45 PM

ഓഹരി വിപണിയില്‍ തകര്‍ച്ച; സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു

രൂപയാകട്ടെ യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ചരിത്രത്തിലെ എക്കാലത്തേയും വലിയ തിരിച്ചടി നേരിട്ടു
stock exchange

മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ചയോടെ വ്യാപാരം അവസാനിച്ചു. സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന് 3,6000 ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 10,900നു താഴെയാണ് ക്ലോസ് ചെയ്തത്. ഒരു ശതമാനത്തോളം ഇടിവാണ് വിപണി നേരിട്ടത്. എണ്ണവിലയിലെ വര്‍ധന, രൂപയുടെ മൂല്യശോഷണം തുടങ്ങിയവയാണ് വിപണിക്ക് തിരിച്ചടിയായത്.

ഓട്ടോ, ഐടി, ടെക്‌നോളജി, എന്റര്‍ടൈയ്ന്‍മെന്റ്, മീഡിയ ഓഹരികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിട്ടത്. സെന്‍സെക്‌സ് 509.61(1.40%) ഇടിവും നേരിട്ട് 36,016.53ലും നിഫ്റ്റി 139.05 (1.26%) നഷ്ടത്തില്‍ 10,869.25ലുമാണ് വ്യാപാരം നിര്‍ത്തിയത്.

രൂപയാകട്ടെ യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ചരിത്രത്തിലെ എക്കാലത്തേയും വലിയ തിരിച്ചടി നേരിട്ടു. ഡോളറിന് 73.42 രൂപ എന്നി നിരക്കിലാണ് വിനിമയം.

Ads by Google
Ads by Google
Loading...
TRENDING NOW