Tuesday, August 20, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Oct 2018 04.21 PM

വ്യായാമം നിന്നുപോയോ? തിരികെയെത്താൻ 10 ടിപ്പുകൾ

uploads/news/2018/10/253673/mosdathelth031018a.jpg

ജീവിതത്തിന്റെ ഒഴുക്ക് പ്രവചനാതീതമാണ്, ചില മാറ്റങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചേക്കാം, പ്രത്യേകിച്ച് സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളാണെങ്കിൽ. ഒരു ഇടവേള – രോഗം, പരിക്ക്, വിവാഹം അല്ലെങ്കിൽ ജോലിസംബന്ധമായ യാത്ര ഇവയിലേതെങ്കിലും മൂലമാകാം – നിങ്ങളുടെ ലക്ഷ്യങ്ങൾ തകിടം‌മറിക്കുകയും ഫിറ്റ്‌നെസ് ലക്ഷ്യങ്ങൾ ഇല്ലാതാക്കുകയും ചെയ്തേക്കാം. ഈ സാഹചര്യത്തെ എങ്ങിനെ മറികടക്കാം? ഒരു ഇടവേളയ്ക്ക് ശേഷം നിങ്ങൾക്ക് ആരോഗ്യകരമായ ദൈനംദിന വ്യായാമ ശീലത്തിലേക്ക് തിരിച്ചെത്താനുള്ള ലളിതമായ 10 ടിപ്പുകളാണ് ഇവിടെ നൽകിയിരിക്കുന്നത്.

തുടക്കം പതുക്കെ (Just get moving)


വ്യായാമത്തിൽ നിന്ന് വിട്ടുനിന്ന ശേഷം അത് പുന:രാരംഭിക്കുന്ന ഉടൻ തന്നെ ജിമ്മിൽ പോയി കഠിനമായി ഭാരമുയർത്തുകയും മറ്റും ചെയ്യുന്നത് അത്ര നന്നല്ല. കാര്യങ്ങളിൽ അല്പം മാറ്റം വരുത്തുകയാണ് നല്ലത്. അതിനാൽ, തുടക്കത്തിനായി ഊർജ്വസ്വലമായി നടക്കുകയോ അല്ലെങ്കിൽ ജോഗ് ചെയ്യുകയോ ആവാം. ഇത് പതുക്കെ ശാരീരിക ശേഷി വർധിപ്പിക്കാൻ സഹായിക്കും.

എൻഡോർഫിനുകൾക്ക് നന്ദി! (Thank those endorphins‌)


നല്ല മാനസികാവസ്ഥയ്ക്ക് കാരണമാവുന്ന എൻഡോർഫിൻ ഹോർമോണുകൾക്ക് നന്ദി പറയാം. നിങ്ങൾ എത്രത്തോളം ഊർജസ്വലത നേടി എന്ന ചിന്ത നിങ്ങളെ വീണ്ടും ശരിയായ പാതയിലെത്താൻ സഹായിക്കും. നിങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം എത്രത്തോളം ഗുണഫലങ്ങൾ നൽകുന്നുവെന്ന് ഒരിക്കൽ മനസ്സിലാക്കിയാൽ പിന്നെ അതെന്തുകൊണ്ട് ഒഴിവാക്കി എന്നാവും നിങ്ങൾ ചിന്തിക്കുക. ഇത് നിങ്ങൾക്ക് അതിവേഗം തിരിച്ചെത്താനുള്ള പ്രചോദനമാവും.

വ്യായാമം ചെയ്യുന്നതിനും വേണം ഒരു സുഹൃദ്ബന്ധം! (Get an exercise buddy)


ജിമ്മിൽ പോകുന്ന അടുത്ത സുഹൃത്തിന്റെ സഹായം തേടാനുള്ള സമയമാണിത്. ജിമ്മിലേക്ക് പോകുമ്പോൾ തന്നെയും കൂട്ടണമെന്ന് സുഹൃത്തിനെ ഓർമ്മിപ്പിക്കുക. ഇരുവരുടെയും ഫിറ്റ്‌നെസ് താരതമ്യം ചെയ്യുന്നത് ആരോഗ്യകരമായ ഒരു മത്സരത്തിന് വഴിയൊരുക്കും.

പതിവു രീതിയിൽ നിന്ന് മാറ്റം (Mix up the routine)


ജിമ്മിൽ പോയി ഭാരമെടുക്കുന്നത് ഇഷ്ടപ്പെടാനാവുന്നില്ലേ, പതിവു രീതികളിൽ അല്പം കൂട്ടിക്കലർത്തൽ നടത്തിയാൽ മതിയാകും. നിങ്ങൾക്ക് കലോറികൾ കത്തിച്ചുകളയാൻ തബാത്ത ബൂട്ട് ക്യാമ്പോ (Tabatha boot camp) അല്ലെങ്കിൽ ഹിപ്-ഹോപ് ഡാൻസോ പരീക്ഷിക്കാവുന്നതാണ്. രസകരമായ വർക്കൗട്ടുകൾ നിങ്ങളെ മറ്റെന്തിനെക്കാളുമേറെ ആകർഷിച്ചേക്കാം. കഠിനമായത് എന്ന് തോന്നിക്കാത്ത രീതിയിലുള്ള വ്യായാമങ്ങളിലേക്ക് ശരീരത്തെ ആകർഷിക്കുകയാണ് ഇതിലെ തന്ത്രം.

പൂർണമായും നിർത്തരുത് (Don’t break it off)


നിങ്ങൾ ഒരിക്കലും വ്യായാമം പൂർണമായി നിർത്തരുത്. അങ്ങിനെയാണെങ്കിൽ, പഴയ രീതിയിലേക്ക് തിരിച്ചെത്താൻ കഠിനപ്രയത്നം തന്നെ വേണ്ടിവരും. യാത്രയിലാണെങ്കിൽ പോലും ലളിതമായ വ്യായാമങ്ങൾ ചെയ്യണം. മുറിക്കുള്ളിൽ ചെയ്യാവുന്ന വ്യായാമങ്ങൾ, യോഗ, നീന്തൽ അല്ലെങ്കിൽ നടത്തം എന്നിവയിലെന്തെങ്കിലും ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തെ ഊർജസ്വലമായി നിലനിർത്തുകയും അനായാസമായി പഴയ രീതിയിലേക്ക് മടങ്ങാൻ സഹായിക്കുകയും ചെയ്യും.

ഒരു മാസത്തേക്ക് ഇടവേള വേണ്ട (Commit for a month)


ഒരു ശീലം രൂപപ്പെടാൻ 21 ദിവസം വേണമെന്നാണ് പറയുന്നത്. അതിനാൽ, ഇടവേള നൽകാതെ ഒരു മാസം വ്യായാമം തുടരണം. എന്നാൽ അതിന് എത്രസമയം എന്നത് ബാധകമല്ല. ചെയ്യുന്ന സമയം പ്രയോജനപ്പെടുത്തുക. വ്യായാമം ഒരു നിക്ഷേപമായി കണക്കാക്കൂ!

ഒഴിവു സമയങ്ങൾ തെരഞ്ഞെടുക്കണം (Schedule it during leisure hours)


ഓഫീസ് ജോലികൾക്ക് തൊട്ടു മുമ്പ് വ്യായാമം ചെയ്യുന്നത് നിങ്ങൾക്ക് അനാവശ്യ സമ്മർദം നൽകും. അതേപോലെ പിരിമുറുക്കമുള്ള ഒരു ശരീരം വ്യായാമത്തിനായി ആഗ്രഹിക്കുകയുമില്ല. വ്യായാമത്തിനുള്ള സമയം നിങ്ങൾ ശ്രദ്ധാപൂർവം നിശ്ചയിക്കണം. വെളുപ്പിനെയോ അല്ലെങ്കിൽ ഓഫീസ് സമയത്തിനു ശേഷം വൈകുന്നേരമോ വേണം വ്യായാമത്തിനായി തെരഞ്ഞെടുക്കേണ്ടത്.

തടസ്സങ്ങൾ എന്തൊക്കെയെന്ന് തിരിച്ചറിയുക (Identify the deterrents)


വെളുപ്പിനെ വ്യായാമം ചെയ്യാൻ നിങ്ങൾക്ക് തടസ്സമാവുന്നത് എന്താണ്? അടിസ്ഥാന കാരണമെതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. ചിലപ്പോൾ അലസതയോ വ്യായാമം ചെയ്യാനുള്ള ഉപകരണമോ അല്ലെങ്കിൽ ചൂടു കാലാവസ്ഥ പോലുമാവാം നിങ്ങളെ വ്യായാമം ചെയ്യുന്നതിൽ നിന്ന് തടയുന്നത്.

ഭക്ഷണം നേരെത്തെ കഴിക്കണം (Eat early)


ഭക്ഷണവും വ്യായാമവും ചേർന്നു പോകണം. അതിനാൽ ഭക്ഷണത്തിൽ നല്ല ശ്രദ്ധ നൽകണം. ആരോഗ്യകരമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നതിനൊപ്പം രാത്രിഭക്ഷണം ഏഴ് മണിക്ക് മുമ്പ് കഴിക്കാനും ശ്രദ്ധിക്കണം. നല്ല പോഷകങ്ങൾ നിങ്ങളുടെ വ്യായാമത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യും.

സ്വയം സമ്മാനങ്ങൾ നൽകുക (Reward yourself)


നിങ്ങളുടെ ഫിറ്റ്‌നെസ് ലക്ഷ്യങ്ങൾ ശരിയായ വഴിക്കാണ് നീങ്ങുന്നതെങ്കിൽ സ്വയം സമ്മാനങ്ങൾ നൽകി പ്രോത്സാഹനം നൽകുന്ന രീതി പരീക്ഷിക്കാവുന്നതാണ്. ഒരു പുതിയ ഡ്രസ് വാങ്ങുകയോ ആസ്വാദ്യകരമായ ഭക്ഷണം കഴിക്കുകയോ ചെയ്ത് നിങ്ങൾക്ക് ഓരോ ഫിറ്റ്‌നെസ് ലക്ഷ്യം നേടുമ്പോഴും ആഘോഷിക്കാവുന്നതാണ്. അടുത്ത ഫിറ്റ്‌നെസ് ലക്ഷ്യം നേടാൻ സ്വയം താല്പര്യം ജനിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

വീണ്ടും വ്യായാമത്തിന്റെ പാതയിലെത്തിച്ചേർന്നാൽ, നിങ്ങളുടെ മനോബലം വർദ്ധിക്കുകയും ഫിറ്റ്‌നെസ് പുതിയൊരു ഉയരത്തിലേക്ക് കുതിക്കുകയും ചെയ്യും.

കടപ്പാട്: modasta.com

Ads by Google
Ads by Google
Loading...
TRENDING NOW