Monday, August 19, 2019 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 30 Sep 2018 01.02 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2018/09/252819/azcha.jpg

അശ്വതി: മാനസിക നിരാശ വര്‍ധിക്കും. സഹായ വാഗ്‌ദാനത്തില്‍ നിന്ന്‌ സുഹൃത്തുക്കള്‍ പിന്‍വാങ്ങും. പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും.

ഭരണി: ഉപഹാരങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്‌. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും.

കാര്‍ത്തിക: മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും മനസിന്‌ സുഖം ലഭിക്കും.

രോഹിണി: വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കഫജന്യ രോഗങ്ങള്‍ പിടിപ്പെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും.

മകയിരം: ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം, ഏര്‍പ്പെടുന്ന കാര്യങ്ങള്‍ ലക്ഷ്യം കാണും. ഉയര്‍ന്ന വിജയം വിദ്യാഭ്യാസപരമായും തൊഴില്‍പരമായും കൈവരിക്കും.

തിരുവാതിര: വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ അപമാനമുണ്ടാകും.

പുണര്‍തം: പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും.

പൂയം: വാഹനയാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപ്പെടാനിടയുള്ള വാരമാണ്‌. സാമ്പത്തികമായ അരിഷ്‌ടതകള്‍ നേരിടും. ബന്ധുജനങ്ങളുടെ വിരോധം സമ്പാദിക്കാതിരിക്കാന്‍ അധികമായി ശ്രദ്ധിക്കുക.

ആയില്യം: ഗൃഹാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. സ്‌ത്രീജനങ്ങള്‍ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്‌. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം.

മകം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്‌ഥാനലബ്‌ധിയുണ്ടാകും. സ്വദേശം വിട്ടുനില്‍ക്കേണ്ടിവന്നേക്കാം. എന്നാല്‍ അതുമൂലം സാമ്പത്തികനേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളില്‍ വിജയം.

പൂരം : വിശ്രമം കുറയും. അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകള്‍ ശമിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നുചേര്‍ന്നെന്നു വരാം.

ഉത്രം: മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മികവ്‌. അടുത്ത ബന്ധുക്കളുടെ ഭവനത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില്‍ വിജയം. നേട്ടങ്ങള്‍ മനസന്തോഷം നല്‍കും.

അത്തം: അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട്‌ വേദനിപ്പിക്കും. ജീവിതസുഖം വര്‍ധിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും.

ചിത്തിര: ദാമ്പത്യഭിന്നതകള്‍ ശമിക്കും. ആരോഗ്യപുഷ്‌ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്‌തുതീര്‍ക്കേണ്ടിവരും.

ചോതി: സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം. വിദ്യാര്‍ഥികള്‍ക്ക്‌ ഉയര്‍ന്നവിജയം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും.

വിശാഖം : കാര്‍ഷികമേഖലയില്‍നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. കലാസാഹിത്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിജയം. അഭിപ്രായഭിന്നതകള്‍ ശമിക്കുകവഴി കുടുംബസുഖം വര്‍ധിക്കും.

അനിഴം: മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്‌ടത്തിനനുസരിച്ച്‌ കാര്യങ്ങള്‍ മുന്നോട്ട്‌ നീങ്ങും. ദാമ്പത്യസുഖവര്‍ധന. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും.

തൃക്കേട്ട: വ്യവഹാരസംബന്ധിയായ പണച്ചെലവുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും.

മൂലം: സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. മേലുദ്യോഗസ്‌ഥരില്‍ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവര്‍ അധിക ശ്രദ്ധ പുലര്‍ത്തുക. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ക്കു സാദ്ധ്യത.

പൂരാടം: സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസ്സങ്ങളും തരണം ചെയ്യാന്‍ സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. മനസിനിഷ്‌ടപ്പെട്ട ഭക്ഷണം ലഭിക്കും.

ഉത്രാടം: കാര്യ പ്രതിബന്ധം.അനാരോഗ്യം. വിദേശസഞ്ചാര കാര്യത്തില്‍ വിഘ്‌നം. തൊഴില്‍രംഗത്ത്‌ അരിഷ്‌ടതകള്‍. ഗുണാനുഭവങ്ങള്‍ ലഭിക്കാന്‍ അല്‌പംകൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അപ്രതീക്ഷിത ധനനഷ്‌ടം നേരിടും.

തിരുവോണം: വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‌പംകൂടി നീട്ടിവയ്‌ക്കുന്നതുത്തമം. ലഹരിവസ്‌തുക്കളില്‍ താല്‌പര്യം വര്‍ദ്ധിക്കും. ദീര്‍ഘയാത്രകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാല്‍ വിജയിക്കുകയില്ല.

അവിട്ടം: പ്രവര്‍ത്തനമേഖലയില്‍ അവിചാരിത നഷ്‌ടം. ബന്ധുജന സഹായം ലഭിക്കും. അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനം.

ചതയം: മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയം. തൊഴില്‍പരമായനേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ മുതിര്‍ന്നവരില്‍ നിന്ന്‌ അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

പൂരൂരുട്ടാതി: നഷ്‌ടപ്പെട്ടെന്നു കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ അനുകൂല സ്‌ഥലം മാറ്റം. ഇഷ്‌ടസ്‌ഥാന ലബ്‌ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ ജനസമ്മിതി.

ഉത്രട്ടാതി: ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. സ്‌ത്രീകളുമായി ഇടപെട്ട്‌ മാനഹാനിക്കു സാധ്യത. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്‌, ചിട്ടി എന്നിവയില്‍നിന്നു ധനലാഭത്തിനു സാധ്യത.

രേവതി: മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ മികച്ച പ്രകടനം. സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ക്കായി പണം മുടക്കും. മനസ്സ്‌ അലഞ്ഞുതിരിയുന്ന അനുഭവമുണ്ടാകും. രാഷ്‌ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 30 Sep 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW