Tuesday, August 20, 2019 Last Updated 31 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 29 Sep 2018 07.07 PM

കൊളംബിയന്‍ താരത്തെ ഞെട്ടിച്ച് പരസ്യമായി വിവാഹാഭ്യര്‍ത്ഥന നടത്തി ഇന്ത്യന്‍ താരം: ക്യാമറകള്‍ക്കു മുന്നില്‍ നാടകീയ രംഗങ്ങള്‍, വീഡിയോ വൈറലാകുന്നു

Indian Chess Player,  Marriage Proposal

കൊളംബിയന്‍ താരത്തിനെ ഞെട്ടിച്ച് പരസ്യമായി വിവാഹാഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ താരം. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും ചെസ് താരവുമായ നിക്‌ലേഷ് ജെയ്‌നാണ് കൊളംബിയന്‍ താരമായ ആഞ്ചല ഫ്രാങ്കോയുടെ മുന്നില്‍ മുട്ടുകുത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയത്. കൊളംബിയ- ചൈന മത്സരത്തിനു തൊട്ടുമുമ്പായിരുന്നു കാഴ്ചക്കാരെയും മത്സരാര്‍ത്ഥകളേയും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത നീക്കം നടന്നത്.

ആഞ്ചലയുടെ മുന്നില്‍ കാല്‍മുട്ടിലിരുന്ന് മോതിരം നീട്ടിയാണ് നിക്‌ലേഷ് വിവാഹാഭ്യര്‍ത്ിഥന നടത്തിയത്. ഇതോടെ സഹതാരങ്ങളും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. ആദ്യം ഞെട്ടിയെങ്കിലും ആഞ്ചല ഒരു നിമിഷത്തെ നാണം മറച്ച് സമ്മതം മൂഴി. പിന്നാലെ നിക്‌ലേഷ് ആഞ്ചലയുടെ കൈകളില്‍ തോതിരം അണിയിച്ചു.

സ്പാനിഷ് മാത്രമറിയുന്ന ആഞ്ചലയും ഇംഗ്ലീഷ് ഹിന്ദിയും മാത്രം അറിയുന്ന നിക്‌ലേഷും തമ്മില്‍ ഒന്നര വര്‍ഷമായി പ്രണയത്തിലാണ്. ട്രാന്‍സ്ലേറ്റര്‍ ടൂള്‍സ് ഉപയോഗിച്ചായിരുന്നു ഇവരുടെ ആദ്യ കാല ആശയ വിനിമയം എന്ന് താരങ്ങള്‍ പറയുന്നു. മത്സരത്തിനു മുമ്പ് വിവാഹാഭ്യര്‍ത്ഥന നടത്തുമെന്ന കാര്യം ഗ്രാന്‍ഡ് മാസ്റ്ററായ ആഞ്ചലയുടെ സഹോദരിയോട് മുമ്പെ പറഞ്ഞിരുന്നുവെന്ന് നിക്‌ലേഷ് വെളിപ്പെടുത്തി. ഇവരുടെ ബന്ധത്തിന് ഇരുവീട്ടുകാര്‍ക്കും സമ്മതമായിരുന്നു. പ്രണയത്തിന് അതിര്‍ത്തികളില്ലാതാകുന്നതിങ്ങനെയാണെന്ന ഹാഷ്ടാഗോടെ ഇരുവരെയും സാമൂഹ്യമാധ്യങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW