Tuesday, August 20, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 29 Sep 2018 03.16 PM

അഴകിന്റെ ദേവത

''രാസാത്തിയായി ഒരുവട്ടം കൂടി മലയാളി മനസിലിടം നേടിയ നിഖില വിമലിനൊപ്പം.''
uploads/news/2018/09/252642/nikhil290918a.jpg

അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജാണ് നിഖില വിമലിന്. മലയാളത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകര്‍ക്കെന്നും പ്രിയങ്കരിയാണീ പെണ്‍കുട്ടി.

ഗുരുവായ സത്യന്‍ അന്തിക്കാടിനൊപ്പം രണ്ടാമത്തെ ചിത്രത്തിലഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നിഖില. ഷൂട്ടിന് ചെറിയൊരു അവധി നല്‍കി കണ്ണൂരിലെ വീട്ടിലെത്തിയ നിഖിലയുടെ കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളിലൂടെ...

A Short Break


ഞാന്‍ പ്രകാശന്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഭാഗ്യദേവത കഴിഞ്ഞ് 9 വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും സത്യനങ്കിളിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിനിടയില്‍ ചെയ്ത സിനിമകളൊക്കെ സത്യനങ്കിളിന്റെ അസോസിയേറ്റുമാരായ ശ്രീബാലചേച്ചിയ്ക്കും മോഹനേട്ടനും ഒപ്പമായിരുന്നതുകൊണ്ട് വലിയൊരു
ഗ്യാപ്പ് അനുഭവപ്പെട്ടില്ല.

മലയാളത്തില്‍ ഓരോ സിനിമയ്ക്കുശേഷവും എനിക്ക് ചെറിയൊരു ഇടവേളയുണ്ടാകാറുണ്ട്. ഇതിനിടയില്‍ മൂന്ന് തമിഴ് ചിത്രങ്ങളിലും 2 തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. അതുകൊണ്ടാണ് ഇടയ്ക്കിടെ മലയാളത്തില്‍ ചെറിയ ഇടവേളയുണ്ടാകുന്നത്.

Kannur To Trivandrum


ഞാന്‍ ജനിച്ചു വളര്‍ന്നത് കണ്ണൂരാണ്. പക്ഷേ ആറാം ക്ലാസ് മുതല്‍ കോട്ടയത്ത് പഠിച്ചതുകൊണ്ടാവാം എന്റെ സംസാരത്തില്‍ കണ്ണൂര്‍ സ്ലാങ് തീരെയുണ്ടായിരുന്നില്ല. പ്ലസ്വണ്‍ മുതല്‍ നാട്ടില്‍ പഠിച്ചുതുടങ്ങിയപ്പോള്‍ ആ സ്ലാങ്ങില്‍ സംസാരിച്ച തുടങ്ങി. ലൗ 24 റ്റ 7 ല്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് എട്ടിന്റെ പണി കിട്ടിയത്.

എന്റെ കഥാപാത്രത്തിന്റേത് തിരുവനന്തപുരം സ്ലാങ്ങാണ്. കണ്ണൂര്‍, കോഴിക്കോട്,കോട്ടയം, തൃശ്ശൂര്‍ സ്ലാങ്ങുകളൊക്കെ അത്യാവശ്യം വശമുണ്ടെന്നല്ലാതെ തിരുവനന്തപുരം സ്ലാങ് എനിക്കറിയില്ലായിരുന്നു. ശ്രീബാലചേച്ചിയും നടന്‍ കൃഷ്ണന്‍ ബാലകൃഷ്ണന്‍ ചേട്ടനുമാണ് ഷൂട്ടിംഗ് സമയത്ത് എന്നെ സഹായിച്ചത്. ഫോക്കന്‍ പുള്ളര്‍ ദീപക്കേട്ടനാണ് ഡബ്ബിംഗ് സമയത്ത് ഓരോ ഡയലോഗും മാറ്റി എഴുതി പഠിപ്പിച്ചു തന്നത്.

My Dream


എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സിനിമയിലെത്തിയതാണ്. അന്നൊന്നും സിനിമ പ്രൊഫഷനാക്കണമെന്ന് തോന്നിയിട്ടേയില്ല. എങ്കിലും പഠനത്തിനൊപ്പം അഭിനയിക്കുന്നുണ്ടായിരുന്നു. ആര്‍ക്കിയോളജിസ്റ്റാവണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം.

പിന്നീട് സര്‍ക്കാര്‍ ജോലി നേടണമെന്ന് തോന്നി. അരവിന്ദന്റെ അതിഥികള്‍ക്കു ശേഷമാണ് സിനിമയെ സീരിയസായി കണ്ടു തുടങ്ങിയത്. ഇനി കുറച്ച് നല്ല സിനിമകള്‍ ചെയ്യണം. കുറേ നാളുകള്‍ എല്ലാവരുടേയും മനസില്‍ ഇടംനേടുന്ന ഒരു കഥാപാത്രം ചെയ്യണമെന്നതാണ് ഇപ്പോഴത്തെ സ്വപ്നം.

Close To My Family


അച്ഛന്‍ പവിത്രനും അമ്മ വിമലാദേവിയും ചേച്ചി അഖിലയുമടങ്ങുന്നതാണ് എന്റെ കുടുംബം. വീട്ടിെലല്ലാവരും കലാപരമായ കഴിവുകളുള്ളവരാണ്. ചേച്ചി അച്ഛനെപ്പോലെ എഴുത്തിനെ സ്നേഹിച്ചപ്പോള്‍ ഞാന്‍ അമ്മയെപ്പോലെ നൃത്തത്തെ സ്നേഹിച്ചു. അച്ഛന്‍ കണക്കുമാഷായിരുന്നു. പിന്നീട് സ്റ്റാറ്റിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തു.

അമ്മ നൃത്താധ്യാപികയാണ്. അമ്മ ഡാന്‍സ്, സംഗീത, സംഗീതോപകരണ ക്ലാസുകള്‍ നടത്തുന്നതുകൊണ്ട് എപ്പോഴും ഒരുപാടാളുകള്‍ വീട്ടിലുണ്ടാകും. അവരെയൊക്കെ കണ്ടുവളര്‍ന്നതുകൊണ്ടാകും ആളുകളെ ഫേസ് ചെയ്യാന്‍ എനിക്ക് മടിയൊന്നുമില്ല. സാധാരണ അധ്യാപകരുടെ മക്കള്‍ക്കുള്ള നല്ല ഗുണങ്ങളൊന്നും എനിക്കില്ലാട്ടോ, പൊതുവേ ഞാനൊരു മടിച്ചിയാണ്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW