Saturday, August 24, 2019 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
എം.എസ്. സന്ദീപ്
Saturday 29 Sep 2018 07.16 AM

സ്ത്രീകളുടെ ശബരിമല പ്രവേശനം ഈ മണ്ഡലകാലത്ത് നടക്കില്ല ; സൗകര്യങ്ങളൊരുക്കാന്‍ ഈ തീര്‍ഥാടനകാലത്ത് കഴിയില്ലെന്ന് ബോര്‍ഡ്

uploads/news/2018/09/252555/sabarimala.jpg

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി ഉത്തരവ് മൂന്നിനു നടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. റിവ്യൂ ഹര്‍ജി നല്‍കണമോയെന്നു ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നുണ്ടെങ്കിലും വേണ്ടെന്ന നിയമോപദേശമാണു ലഭിച്ചിരിക്കുന്നത്. റിവ്യൂ നല്‍കിയതുകൊണ്ട്പ്രയോജനമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. വിധിക്കെതിരേ നീങ്ങില്ലെങ്കിലും ഈ തീര്‍ഥാടനകാലത്ത് സ്ത്രീകളെ പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ബോര്‍ഡ് കോടതിയില്‍ സൂചിപ്പിക്കും.

നിലവില്‍ പമ്പവരെ വാഹനത്തില്‍ എത്തുമെങ്കിലും കരിമല ചവിട്ടിക്കയറിവേണം സന്നിധാനത്തെത്താന്‍. ചിലസമയങ്ങളില്‍ ഇവിടെ മണിക്കൂറുകളോളം നീണ്ട ക്യൂവും ഉണ്ടാകാറുണ്ട്. തീര്‍ഥാടനസമയത്ത് രാത്രിയിലും പമ്പയില്‍നിന്നു നൂറുകണക്കിന് അയ്യപ്പന്മാരാണു മല ചവിട്ടിക്കയറുന്നത്. ഈ സമയത്തെ സുരക്ഷ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണു ബോര്‍ഡ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് എന്ത് ചെയ്യണമെന്നതു സംബന്ധിച്ചായിരിക്കും ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. ഈ തീര്‍ഥാടനകാലത്ത് ഇതുമായി ബന്ധപ്പെട്ട സൗകര്യങ്ങളൊന്നും പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നകാര്യം ബോര്‍ഡ് കോടതിയെ അറിയിക്കുമെന്നാണു സൂചന.

വിഷയം ചര്‍ച്ച ചെയ്യുന്നതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. ദേവസ്വം ബോര്‍ഡ്, നിയമവകുപ്പ്, വിവിധ സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗമാണു ഇന്നു ചേരുന്നത്. അടിയന്തരമായി സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സാഹചര്യമുണ്ടോയെന്നു പരിശോധിക്കും. ഉടനടി വിധി നടപ്പാക്കാനുള്ള സാഹചര്യമില്ലെങ്കില്‍ ഇടക്കാല ഹര്‍ജി നല്‍കാനാണ് ആലോചന. സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ഈ മണ്ഡലകാലത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതു പ്രയാസമാണ്.

അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച വിശദമായ ചര്‍ച്ചയും നടപടികളും ആവശ്യമുണ്ട്. കൊടുംവനവും മറ്റുമുള്ള പ്രദേശമായതിനാല്‍സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. അതിനായി സമയംവേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെടും. ടോയ്‌ലറ്റ് സൗകര്യം, വെളിച്ചം, സഞ്ചാര പാതകളില്‍ സുരക്ഷാ ജീവനക്കാര്‍, സന്നിധാനത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ജീവനക്കാരെ നിയമിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ നടപടികളുണ്ടാകണം. ഇതിനു സാവകാശം വേണമെന്നാണു സര്‍ക്കാര്‍ വാദം.

Ads by Google
Ads by Google
Loading...
TRENDING NOW