Thursday, August 22, 2019 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 29 Sep 2018 02.29 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 29.09.2018

uploads/news/2018/09/252552/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) -
കര്‍മ്മസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ തടസം നേരിടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ചഞ്ചല മനഃസ്‌ഥിതി ആയിരിക്കും.

ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) -
ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടാകും. പൂര്‍വികസ്വത്ത്‌ സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും.

മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) -
കര്‍മ്മരംഗത്ത്‌ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. എന്‍ജിനീയറിംഗ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിദേശയാത്രയ്‌ക്കുള്ള അവസരം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക്‌ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ഈശ്വരാധീനം ഉള്ളതിനാല്‍ എല്‌ാല ആപത്തുകളില്‍ നിന്നും രക്ഷപെടും.

കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) -
കര്‍മ്മസംബന്ധമായി അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ഏറനാളായി ശ്രമിച്ചിരുന്ന സ്‌ഥലംമാറ്റത്തിന്‌ ഉത്തരവ്‌ ലഭിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത്‌ കര്‍ശന നിലപാടുകള്‍ എടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ) -
കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി വര്‍ദ്ധിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന്‌ സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കണം. ആഘോഷവേളകളില്‍ പങ്കെടുക്കും. ഗൃഹനിര്‍മ്മാണത്തിന്‌ ഉദ്ദേശിക്കുന്നവര്‍ക്ക്‌ തടസ്സങ്ങള്‍ നേരിടും മാതാവന്‌ ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.

കന്നി (ഉത്രം , അത്തം, ചിത്തിര ) -
ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധികചെലവുകള്‍ വര്‍ദ്ധിക്കും. അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കണം. വിശേഷ വസ്‌ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും.

തുലാം (ചിത്തിര , ചോതി, വിശാഖം ) -
സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേററും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ആരോഗ്യപരമായി നല്ല കാലം. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്ക്‌ അനുകൂല വിധി ലഭിക്കാന്‍ തടസം നേരിടും.

വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) -
പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. അപകട സാധ്യതയുള്ളതിനാല്‍ സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ക്ക്‌ നൃത്തസംഗീതാദി കലകലില്‍ താല്‌പര്യം കൂടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്‌ സമയം അനുകൂലമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം ) -
ഭൂമിസംബനധമായ ക്രയവിക്രയങ്ങള്‍ക്ക്‌ തടസം നേരിടും. അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. യാത്രാവേളകളില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്‌ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം. അപകീര്‍ത്തിക്ക്‌ സാധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം.

മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) -
തൊഴില്‍രഹിതര്‍ക്ക്‌ ജോലി ലഭിക്കാനന്‍ അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ഉന്നതവിജയം കരസ്‌ഥമാക്കും. സഹോദരസ്‌ഥാനീയരുമായി അബിപ്രായ വ്യത്യാസത്തിന്‌ സാദ്ധ്യത. സമ്പത്തിക ഇടപാടില്‍ സൂക്ഷിക്കണം. പെട്ടെന്ന്‌ ക്ഷിഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. വരവില്‍ കവിഞ്ഞ്‌ ചെലവ്‌ കൂടും.

കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) -
തൊഴില്‍പരമായി പലവധ പ്രതിസന്ധികളും തരണം ചെയ്യേണ്ടിവരും. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ മുഖേന ഉദ്ദേശിച്ച ഗുണം ലഭിക്കില്ല. മക്കളുടെ ഭാവിയെക്കുറിച്ച്‌ അനാവശ്യമായി ചിന്തിച്ചു കൊണ്ടിരിക്കും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ വിരഹത്തിന്‌ സാദ്ധ്യതയുണ്ട്‌.

മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) -
ദീര്‍ഘവീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. കലാപ്രവര്‍ത്തനങ്ങളോട്‌ ആഭിമുഖ്യം കൂടും. സുഹൃത്ത്‌ സഹായം കൊണ്ട്‌ മനസിന്‌ ആശ്വാസമുണ്ടാകും. സന്താനഗുണം പ്രതീക്ഷിക്കാം. ബിസിനസ്‌ കാര്യങ്ങളില്‍ ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെ വരും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Saturday 29 Sep 2018 02.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW