Tuesday, August 20, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 28 Sep 2018 06.42 PM

'വിഡ്ഡികള്‍ക്ക് ഒരു സ്ഥലമേ ഈ ലോകത്തുള്ളു അതാണ് കോണ്‍ഗ്രസ്': രാഹുലിനെതിരെ വിമര്‍ശനവുമായി അമിത് ഷാ

amith sha, tweets, against rahul gandhi

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അമിത് ഷാ രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ പഴയ ട്വീറ്റിന് മറുപടിയുമായാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തിയത്. 'വിഡ്ഡികള്‍ക്ക് ഒരു സ്ഥലമേ ഈ ലോകത്തുള്ളു അതാണ് കോണ്‍ഗ്രസ്, മാവോയിസ്റ്റുുകള്‍ വ്യാജ പൗരാവകാശ പ്രവര്‍ത്തകരും കറപുരണ്ടവരുമാണ്. സത്യസന്ധമായി ജോലി ചെയ്യുന്നവരെക്കൂടി ഇവര്‍ നാണം കെടുത്തും. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിലേക്ക് സ്വാഗതം' അമിത് ഷാ ട്വീറ്റ് ചെയ്തു.

ആഗസ്റ്റ് 28ാം തിയതി ഭീമ കൊറേഘാവ് കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ചെയ്ത ട്വീറ്റിന് മറുപടിയാണ് ഇന്ന് അമിത് ഷാ നല്‍കിയത്. 'ഇന്ത്യയില്‍ ഒരേ ഒരു എന്‍ജിഒയ്ക്ക് മാത്രമേ നിലനില്‍പ്പ് ഉള്ളു, അതാണ് ആര്‍എസ്എസ്. മറ്റെല്ലാം എന്‍ജിഒകളും അടച്ചുപൂട്ടണം. അക്ടിവിസ്റ്റുകളെ ജയിലിലടക്കണം. പരാതി പറയുന്നവരെ വെടിവെച്ചു കൊല്ലണം. പുതിയ ഇന്ത്യയിലേക്ക് സ്വാഗതം' രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രസ്ഥാവന.

ഇന്ത്യ അഭിപ്രായ സ്വാതന്ത്രത്തിന് വളരെയധികം വിലകല്‍പ്പിക്കുന്ന രാജ്യമാണ്. വാദപ്രതിവാദങ്ങള്‍ക്കും ആശയ രൂപീകരണങ്ങള്‍ക്കും ഇവിടെ സ്ഥാനമുണ്ട്. ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മാപ്പ് പറയണമെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW