Sunday, August 04, 2019 Last Updated 12 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 28 Sep 2018 12.36 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/09/252170/2.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉദ്യോഗസ്‌ഥന്മാര്‍ക്ക്‌ പ്രമോഷനും സാമ്പത്തികനേട്ടവും ഉണ്ടാകും. വിശേഷ വസ്‌ത്ര ധാരണാദികള്‍ ലഭിക്കും. കാര്‍ഷികമേഖലയിലുള്ളവര്‍ക്ക്‌ ധനനഷ്‌ടം. മാതാവിന്‌ ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ഗൃഹനിര്‍മ്മാണത്തിന്‌ തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ തടസ്സങ്ങള്‍ നേരിടും. ഉദ്യോഗസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്‌ടം മറികടക്കും. വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - ബിസിനസ്സ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം. വിദേശ യാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂലസമയം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന്‌ സാധ്യത. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ പുതിയ സ്‌ഥാനമാനങ്ങള്‍ ലഭിക്കും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും. ബിസിനസിലൂടെയുണ്ടായ ധനനഷ്‌ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. അധിക ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്‌ഥിതി വിശേഷമുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ) - പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്‌ സമയം അനുകൂലമല്ല. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണ തൃപ്‌തി ഉണ്ടാകില്ല. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ശത്രുക്കളുടെ ഉപദ്രവം കൂടും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - കര്‍മ്മസംബന്ധമായ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. അപ്രതീക്ഷിത സ്‌ഥലംമാറ്റത്തിന്‌ സാധ്യത. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവസരങ്ങള്‍ കുറയും. വസ്‌തുസംബന്ധമായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - അയല്‍ക്കാരുമായി അഭിപ്രായവ്യത്യാസമുണ്ടാകും. ജീവിതപങ്കാളിയെ കണ്ടെത്തും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാ സമുണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ചെലവുകള്‍ കൂടും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി കൂടും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - അപകീര്‍ത്തിക്ക്‌ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മനസിന്‌ സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലിക്കും. യാത്രകള്‍ ഉല്ലാസപ്രദമാകും. സഹോദരങ്ങളില്‍ നിന്നും സഹായ സഹകരണം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - സ്‌ഥലമോ വീടോ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ തടസം നേരിടും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാകും. പുതിയ തൊഴില്‍ ചെയ്യാനുള്ള താത്‌പര്യം വര്‍ദ്ധിക്കും. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ അപ്രതീക്ഷിത സ്‌ഥലംമാറ്റം. ശത്രുക്കളില്‍നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സഹോദരസ്‌ഥാനീയര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. മനസിന്‌ സന്തോഷവും സമാധാനവും ലഭിക്കും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തിലും സാമ്പത്തിക നേട്ടം ഉണ്ടാകും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - യാത്രാവേളയില്‍ അപരിചിതരുമായി അടുത്തിടപഴകാതിരിക്കണം. ഗൃഹനിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത്‌ തിരിച്ചടക്കാന്‍ കഴിയാതെ വരും.

നിത്യജ്യോതിഷഫലം - അനില്‍ പെരുന്ന - 9847531232

Ads by Google
Friday 28 Sep 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW