Tuesday, August 20, 2019 Last Updated 46 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Sep 2018 03.11 PM

നീതിക്കായി തെരുവിലിറങ്ങിയവരല്ല സഭയുടെ അന്തസിനു കളങ്കം വരുത്തിയത്: കെസിബിസിക്ക് മറുപടിയുമായി എസ്ഒഎസ്

SOS, KCBC,  Nuns Protest

കോട്ടയം: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെ പ്രസ്താവന ഇറക്കിയ കെസിബിസിക്ക് മറുപടിയുമായി സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍. നീതിക്കായി തെരുവിലിറങ്ങിയവരല്ല സഭയുടെ അന്തസിന് കളങ്കം വരുത്തിയതെന്നും എസ്ഒഎസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സഭയ്ക്കകത്ത് നീതിക്കുവേണ്ടി ഉയര്‍ത്തിയ നിലവിളിക്ക് ഫലമില്ലാതായപ്പോഴാണ് കന്യാസ്ത്രീകള്‍ നിയമവഴി തേടിയത്. കന്യാസ്ത്രീകളുടെ ഈ നടപടി തെറ്റായിപ്പോയെന്ന കെസിബിസി നിലപാടിനോട് എസ്ഒഎസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സഭയ്ക്കുള്ളിലെ അനീതി മറച്ചുപിടിക്കുന്നവരാണ് സഭയുടെ അന്തസിന് കളങ്കമുണ്ടാക്കിയത്. ജീവിതം മുഴുവനും സഭയ്ക്കും ദൈവത്തിനും സമര്‍പ്പിച്ച സഹോദരിമാര്‍ക്കൊപ്പമാണ് സഭ നില്‍ക്കേണ്ടതെന്നും എസ്ഒഎസ് പറയുന്നു.

Ads by Google
Wednesday 26 Sep 2018 03.11 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW