Monday, August 26, 2019 Last Updated 5 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 09.13 AM

മന്ത്രിയുടെ ഉദ്യോഗസ്ഥന്‍ ശ്രമിച്ചിട്ടും വഴങ്ങിയില്ല; എംഎല്‍എ യ്‌ക്കെതിരായ പീഡന പരാതിയില്‍ യുവതി ഉറച്ചു നിന്നു ; നാലു പേരുടെ മൊഴിയെടുക്കാന്‍ കമ്മീഷന്‍

uploads/news/2018/09/251104/pk-sasi.jpg

പാലക്കാട്: പീഡനാരോപണത്തില്‍ കുടുങ്ങിയ പികെ ശശി എംഎല്‍എ യെ പാര്‍ട്ടി നടപടിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടികാരിയായ യുവതി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാനും പരാതി പിന്‍വലിപ്പിക്കാനുമായി മന്ത്രി എ കെ ബാലന്റെ വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ ഇരയായ യുവതിയെ കാണാന്‍ പോകുകയും യുവതി വഴങ്ങാതെ വന്നതോടെ ഇളിഭ്യരായി മടങ്ങേണ്ടിയും വന്നു.

പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തോടെയാണ് കടുത്ത പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹം യുവതിയെ കാണാന്‍ വീട്ടിലെത്തിയത്. പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാന്‍ എന്ന വ്യാജേനെ എത്തിയ ഇദ്ദേഹം ഒടുവില്‍ കാര്യം പറഞ്ഞു. മൊഴി തിരുത്താനുള്ള അവസരമുണ്ടെന്നും എന്തെങ്കിലും ഇളവ് വേണമെന്നും പറഞ്ഞപ്പോള്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന കടുത്ത നിലപാട് യുവതി എടുക്കുകയായിരുന്നു. ആരോപണത്തില്‍ കുടുങ്ങിയ എംഎല്‍എ യ്‌ക്കെതിരേ നടപടി വേണമെന്ന കാര്യത്തില്‍ യുവതി ഉറച്ചു തന്നെ നിന്നതോടെ ഇവര്‍ നിരാശരായി.

അതേസമയം പ്രശ്‌നത്തിന്റെ തുടക്കത്തില്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കളും ഇതുപോലെ ഒത്തുതീര്‍പ്പിന് ശ്രമം നടത്തി പരാജയം അടഞ്ഞതാണ്. ഇതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ഇപ്പോള്‍ നടന്ന കാര്യങ്ങളില്‍ കടുത്ത അമര്‍ഷമുണ്ട്.

കേസ് ഒതുക്കിത്തീര്‍ക്കാന്‍ പല വിധത്തിലൂടെ പിന്നാമ്പുറത്ത് നീക്കങ്ങള്‍ ശക്തമായി നടക്കുമ്പോള്‍ കേസില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇന്ന് നാലു പാര്‍ട്ടി നേതാക്കളുടെ മൊഴി രേഖപ്പെടുത്തും. പരാതിക്കാരിയായ യുവതിയും പികെ ശശി എംഎല്‍എയും കമ്മീഷനു നല്‍കിയ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അറിയാവുന്ന രണ്ടു പ്രാദേശിക നേതാക്കളുടെയും ഡിവൈഎഫ്‌ഐ നേതാക്കളുടെയും മൊഴിയാണ് എടുക്കുന്നത്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരമാകും നടപടി വരിക.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW