Tuesday, August 20, 2019 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 22 Sep 2018 04.47 PM

പഠിച്ച് നേടാത്തത് വേണ്ട,ആ പതിവ് ഇല്ല: ഡോക്ടറേറ്റ് വാഗ്ദാനം നിരസിച്ച് സച്ചിന്‍

Sachin Tendulkar,  Doctorate Degree,  Jadavpur University

മുംബൈ: വിനയവും, മാന്യതയും എല്ലാം കൂടിച്ചേര്‍ന്ന ക്രിക്കറ്റ് ദൈവമാണ് സച്ചിന്‍ തെണ്ടൂല്‍ക്കര്‍. അര്‍ഹതയില്ലാത്തത് കൈപ്പറ്റാനും ഈ ക്രിക്കറ്റ് ദൈവം നിന്നുകൊടുക്കാറില്ല. ഏറ്റവും ഒടുവില്‍ ജാദവ്പൂര്‍ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് വാഗ്ദാനം നിരസിച്ചാണ് സച്ചിന്‍ തെണ്ടൂല്‍ക്കര്‍ കയ്യടികള്‍ ഏറ്റുവാങ്ങുന്നത്.

പഠിച്ചു നേടാത്ത ഡോക്ടറേറ്റ് സ്വീകരിക്കുന്നതിലെ ധാര്‍മ്മിക പ്രശ്‌നം ചുണ്ടിക്കാട്ടിയാണ് വാഗ്ദാനം സച്ചിന്‍ നിരസിച്ചതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സച്ചിന്‍ നിരസിച്ചതോടെ ബോക്‌സിങ് താരം മേരി കോമിനു നല്‍കാനാണ് സര്‍വകലാശാലയുടെ തീരുമാനം. ഇക്കാര്യം ജാദവ്പൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പതിവ് തനിക്കില്ലെന്ന് വ്യക്തമാക്കി സച്ചിന്‍ സര്‍വകലാശാലയ്ക്ക് ഇമെയില്‍ അയയ്ക്കുകയായിരുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാല നല്‍കിയ ഓണററി ഡോക്ടറേറ്റും സച്ചിന്‍ നിരസിച്ചിരുന്നു. 2011 ല്‍ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് നല്‍കിയ ഓണററി ഡോക്ടറേറ്റും സച്ചിന്‍ നിരസിച്ചിരുന്നു്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW