Tuesday, August 20, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 21 Sep 2018 04.06 PM

വയസാവുകയോ, ഞാനോ ?

''വാര്‍ധക്യം ഒരുകൂട്ടം പ്രശ്‌നങ്ങളുടെ കൂമ്പാരമാണ് പലര്‍ക്കും. എന്നാല്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ വാര്‍ധക്യം സുന്ദരമാക്കാവുന്നതേയുള്ളൂ.''
uploads/news/2018/09/250480/oldage210918.jpg

വയസാവുകയെന്നത് പലര്‍ക്കും ആധിയുള്ള കാര്യമാണ്. മരണഭയം തന്നെയാണതിനു പിന്നില്‍. ശാരീരിക അസ്വസ്ഥതകള്‍ ഇല്ലാത്തവരിലും പ്രായമാകുമ്പോള്‍ പലവിധ മാനസിക പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്.

പ്രിയപ്പെട്ടവരുടെ വേര്‍പാട്, ജീവിതത്തിലെ അനിഷ്ട സംഭവങ്ങള്‍, ഒറ്റപ്പെടല്‍ അങ്ങനെ പലതും പലവിധ മാനസിക പ്രശ്‌നങ്ങളായി രൂപപ്പെടുന്നു. ഡിപ്രഷന്‍, ഉറക്കക്കുറവ്, മറവി തുടങ്ങിയവയൊക്കെയാണ് ഇതില്‍ പ്രധാനപ്പെട്ടത്. മാനസിക പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്നവര്‍ പോലുമുണ്ട്.

ഡിപ്രഷന്‍


ദു:ഖവും പിരിമുറുക്കവും മാറാതെ നില്‍ക്കുകയും അതുകൊണ്ട് തലച്ചോറിലെ രാസസംപ്രേ ഷണത്തില്‍ ക്രമക്കേടുകള്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ഡിപ്രഷന്‍. ഒരു വ്യക്തി ഡിപ്രഷനിലാണെന്ന് തിരിച്ചറിയാന്‍ മാര്‍ഗ്ഗമുണ്ട്.
1. ഒന്നിലും താല്‍പര്യം ഇല്ലാതിരിക്കുക, ഏകാന്തത തോന്നുക.
2. അകാരണമായ ദുഃഖം, ഉത്സാഹമില്ലായ്മ.
3. എല്ലാത്തിനോടും വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം.
4. അകാരണമായ ഉത്കണ്ഠ, ക്ഷീണം, ഭയം, ഉറക്കക്കുറവ്.
5. വിശപ്പില്ലായ്മയോ വിശപ്പ് കൂടുതലോ അനുഭവപ്പെടുക.
6. ഉറക്കക്കൂടുതലോ ഉറക്കക്കുറവോ അനുഭവപ്പെടുക.
ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ഒരു ഡോക്ടറെ കാണേണ്ടതാണ്.

ഡിപ്രഷന്‍ നിയന്ത്രിക്കാന്‍


ജീവിതരീതിയിലും ചിന്തകളിലും ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ഡിപ്രഷനെ ഒരു പരിധിവരെ പടിക്കുപുറത്ത് നിര്‍ത്താനാകും. ഇതിനായി അല്‍പ്പം ചിട്ടയോടെ ജീവിതത്തെ ക്രമീകരിക്കാം.

1. നടത്തം, നീന്തല്‍ ഇവയിലേതെങ്കിലും ദിവസവും അരമണിക്കൂര്‍ ചെയ്യുക. ഇത് സ്‌ട്രെസിനെ കുറയ്ക്കും.
2. മത്സ്യം, പച്ചക്കറി, പഴങ്ങള്‍ ഇവ പതിവാക്കുക. ഇവയില്‍ ഒമേഗ 3, ഫാറ്റി ആസിഡുകള്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തെ ഉന്‍മേഷത്തോടെയിരിക്കാന്‍ സഹായിക്കും.
3. നന്നായി ഉറങ്ങാന്‍ ശ്രമിക്കുക.
4. എപ്പോഴും എന്തെങ്കിലും പ്രവൃത്തിയില്‍ വ്യാപൃതരായിരിക്കാന്‍ ശ്രദ്ധിക്കുക.
5. ഞാന്‍ ഒന്നിനും കൊള്ളാത്തവനാണ്, ഒരു കഴിവും ഇല്ലാത്തവനാണ്, ആര്‍ക്കും വേണ്ടാത്തവനാണ് ഇങ്ങനെയുള്ള ചിന്തകളും തോന്നലുകളും മാറ്റിവയ്ക്കുക.
6. സംഗീതം ആസ്വദിക്കുകയോ പുസ്തകങ്ങള്‍ വായിക്കുകയോ തുടങ്ങി ഇതുവരെ നിങ്ങള്‍ക്കില്ലാത്ത പുതിയ ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കുക.
7. മത്സര ബുദ്ധി വേണ്ടെന്നുവയ്ക്കുക.

നഷ്ടപ്പെടുന്ന ഉറക്കം


ഡിപ്രഷന്‍ പോലെതന്നെ പ്രായമായവരില്‍ കണ്ടുവരുന്ന മറ്റൊരു മാനസിക പ്രശ്‌നമാണ് ഉറക്കക്കുറവ്.
വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളാണ് ഉറക്കക്കുറവിന് കാരണമെന്നാണ് പലരുടേയും തെറ്റിധാരണ. പ്രായമായവര്‍ക്ക് കരുതലും പിന്‍തുണയും നല്‍കിയാല്‍ ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാവും.

മക്കളുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ട് വീടുവിട്ട് നില്‍ക്കുന്നതോ അതുമൂലം പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാതിരിക്കുന്നതോ, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ഇല്ലാതാകുന്നതോ, ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നതോ ഒക്കെ ഉറക്കക്കുറവുണ്ടാക്കാം.

ചില അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നതും ക്ഷീണം വര്‍ധിപ്പിക്കാം. നേരത്തെ ഉറങ്ങുന്നതുകൊണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. വൈകാരിക ബുദ്ധിമുട്ടുകളും ശരിയായി ഉറക്കം ലഭിക്കുന്നില്ല എന്ന ഉത്കണ്ഠയും ഉറക്കക്കുറവിലേക്കെത്തിക്കും.

uploads/news/2018/09/250480/oldage210918a.jpg

ഉറക്കക്കുറവിന് പരിഹാരം


1. ദിവസവും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. മനസ് ശാന്തമാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഉറങ്ങുന്നതിനുമുന്‍പ് ചെയ്യുക. പുസ്തകങ്ങള്‍ വായിക്കുകയോ പാട്ടുകേള്‍ക്കുകയോ ചെയ്യാം.
2. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ആലോചിക്കാതിരിക്കുക. ദിവസവും വ്യായാമം ശീലമാക്കുക. പ്രായമായവര്‍ക്ക് അര്‍ഹിക്കുന്ന അര്‍ഹതയും പരിഗണനയും നല്‍കുക.
3. നല്ല ചിന്തയില്‍ ഉറങ്ങാന്‍ പോകുക.
4. ഉറങ്ങും മുമ്പു പ്രാര്‍ത്ഥിക്കാം.
5. പകല്‍ സമയം വ്യായാമം ചെയ്യുക.
6. ഉറങ്ങുംമുന്‍പ് പാലോ ചെറുപഴമോ കഴിക്കാം.
7. സംഗീതമാസ്വദിക്കാം.
8. ഉറങ്ങും മുമ്പ് ലളിതമായ ഭക്ഷണം കഴിക്കുക.
9. കിടപ്പറയും കിടക്കയും നല്ലതാണെന്ന് ഉറപ്പു വരുത്തുക.
10. താല്‍പര്യമുള്ള എന്തെങ്കിലും എഴുതുകയോ വായിക്കുകയോ, ടി.വി കാണുകയോ ചെയ്യാം.

ഓര്‍മക്കുറവ്


തലച്ചോറ് രോഗബാധിത മാവുകയും തലച്ചോറിന്റെ ധര്‍മങ്ങള്‍ ശരിയായി നട ത്താന്‍ കഴിയാതെ വരിക യും ചെയ്യുന്നതോടെ ഒരാള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ കഴിയാതെ വരുന്ന അവസ്ഥയാണ് ഡിമന്‍ഷ്യ അഥവാ ഓര്‍മക്കുറവ്.

ലക്ഷണങ്ങള്‍


1. കാലങ്ങളായി ചെയ്തുകൊണ്ടിരുന്ന ജോലികള്‍ തുടര്‍ന്നുകൊണ്ട് പോകാന്‍ ഓര്‍മക്കുറവുമൂലം കഴിയാതെ വരിക.
2. ഓര്‍മക്കുറവ് കൂടിവരിക.
3. പറഞ്ഞകാര്യങ്ങള്‍തന്നെ ആവര്‍ത്തിച്ചുപറയുക.
4. പരിചിത സ്ഥലത്തും വഴിതെറ്റിപ്പോവുക.
5. കൂടെയുള്ളവരുടെ പേര് മറന്നുപോവുക.
6. സംസാരിച്ചിരിക്കുമ്പോള്‍ വിഷയം മാറിപ്പോവുകയോ പരസ്പരബന്ധമില്ലാതെ സംസാരിക്കുകയോ ചെയ്യുക.
7. കണ്ണട, ചെരുപ്പ് തുടങ്ങിയ സ്വകാര്യ വസ്തുക്കള്‍ മറന്നുപോവുക.
8. കൃത്യമായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താന്‍ കഴിയാതെ വരിക.

വ്യായാമം, ഭക്ഷണക്രമീകരണം, ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍, ഇവയൊക്കെ മറവിരോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. അവനവന്റെ ഉള്ളില്‍നിന്നുതന്നെ സമാധാനവും സന്തോഷവും കണ്ടെത്താന്‍ ശ്രമിക്കുക. പുതിയ പുതിയ കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുന്നതും പദപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും തലച്ചോര്‍ പ്രവര്‍ത്തനക്ഷമമാക്കിവയ്ക്കാന്‍ സഹായിക്കും.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Friday 21 Sep 2018 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW