Wednesday, August 21, 2019 Last Updated 21 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 20 Sep 2018 06.41 PM

ജാദവ്പൂര്‍ സര്‍വകലാശാലയുടെ ഡി ലിറ്റ് ബിരുദം നിരസിച്ച് സച്ചിന്‍; ഓക്‌സ്‌ഫോഡ് സര്‍വകലാശാലയോടും നോ പറഞ്ഞു

Sachin Tendulkar

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയുടെ ഹോണററി ഡോക്ടറേറ്റ് ബിരുദം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നിരസിച്ചു. ഡിസംബര്‍ 24ന് നടക്കുന്ന സര്‍വകലാശാലയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ വച്ച് ഡോക്ടറേറ്റ് സമ്മാനിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സച്ചിന്‍ വിസമ്മതം അറിയിച്ചു. ഇത്തരം ബഹുമതികള്‍ സ്വീകരിക്കുന്നത് തന്റെ വ്യക്തിപരമായ നിലപാടുകള്‍ക്ക് എതിരാണെന്ന് സച്ചിന്‍ സര്‍വകലാശാല അധികൃതരെ അറിയിച്ചു.

തന്റെ നിലപാട് വ്യക്തമാക്കി സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ സുരഞ്ജന്‍ ദാസിന് സച്ചിന്‍ ഇമെയില്‍ അയച്ചു. ഹോണറി ഡോക്ടറേറ്റ് ബിരുദങ്ങള്‍ സ്വീകരിക്കില്ലെന്ന് തന്റെ വ്യക്തിപരമായ തീരുമാനമാണ്. ഇവ സ്വീകരിക്കാന്‍ തക്കവിധം താനൊന്നും ചെയ്തിട്ടില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ഡോക്ടറേറ്റ് ബിരുദം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും താന്‍ നിരസിക്കുകയായിരുന്നുവെന്ന് സച്ചിന്‍ വെളിപ്പെടുത്തി. 2011ല്‍ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ ഡി ലിറ്റ് ബിരുദവും സച്ചിന്‍ നിരസിച്ചിരുന്നു.

സച്ചിന്‍ ഡി ലിറ്റ് നിരസിച്ച സാഹചര്യത്തില്‍ ബോക്‌സിംഗ് താരം മേരി കോമിന് ഡി ലിറ്റ് ബിരുദം നല്‍കുമെന്ന് സര്‍വകലാശാല അറിയിച്ചു. മേരി കോമിന് പുറമെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ബസു, ബാങ്കര്‍ ചന്ദ്രശേഖര്‍ ഘോഷ്, ടാറ്റ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മാമന്‍ ചാണ്ടി എന്നിവര്‍ക്കും ഡി ലിറ്റ് ബിരുദം നല്‍കി ആദരിക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW