Tuesday, August 20, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Sep 2018 11.52 AM

ചാക്കോച്ചന്‍ പറഞ്ഞു, നീ ധൈര്യമായി കായലില്‍ ചാടിക്കോ ബാക്കി കാര്യം ഞാനേറ്റു: സുരഭിയുടെ പുത്തന്‍ സിനിമാ വിശേഷങ്ങള്‍

''നര്‍ത്തകിയായി സിനിമയിലെത്തിയ പുതുമുഖ നടി സുരഭി സന്തോഷിന്റെ സിനിമാ സ്വപ്‌നങ്ങളിലൂടെ...''
uploads/news/2018/09/249921/surabhisanthosh190918.jpg

കമ്മിറ്റ് ചെയ്ത ആദ്യ സിനിമ നടക്കാതെ പോയപ്പോള്‍ സുരഭി സന്തോഷ് എന്ന നര്‍ത്തകിക്ക് വിഷമമൊന്നും തോന്നിയില്ല. സൈനികനായ അച്ഛന്റെ ചിട്ടയില്‍ വളര്‍ന്ന മകള്‍ക്ക് ആത്മവിശ്വാസമേറെയായിരുന്നു. എന്നെങ്കിലും സിനിമ തന്നെ തേടിയെത്തുമെന്ന വിശ്വാസം വെറുതെയായില്ല.

കന്നഡയിലൂടെ അരങ്ങേറ്റം കുറിച്ച സുരഭി കിനാവള്ളി, കുട്ടനാടന്‍ മാര്‍പാപ്പ എന്നീ മലയാള സിനിമകളിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. സുരഭിയുടെ പുത്തന്‍ സിനിമാ വിശേഷങ്ങളിലൂടെ...

ഞാന്‍ സുരഭി


സുരഭി എന്ന എന്റെ ഈ പേരിനോട് വലിയ ഇഷ്ടമാണ്. മലയാളത്തില്‍ ഇതേ പേരില്‍ ഒരു നടിയുണ്ടെങ്കിലും പേര് മാറ്റണമെന്ന് എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ തമിഴില്‍ അഭിനയിച്ചപ്പോള്‍ ഇതേ പ്രശ്നത്തെ തുടര്‍ന്ന് സ്വസ്തിക എന്ന് പേര് മാറ്റിയിരുന്നു.

നൃത്തമാണ് പാഷന്‍


ചെറുപ്പം മുതല്‍ പാട്ടും ഡാന്‍സും ഒരുപാടിഷ്ടമായിരുന്നു. ടിവിയില്‍ വരുന്ന പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്നത് കണ്ടിട്ടാണ് അമ്മ എന്നെ ഡാന്‍സ് പഠിക്കാനയച്ചത്. ആറു വയസ്സുമുതല്‍ ഭരതനാട്യം പഠിക്കുന്നുണ്ട്. ഗുരു പത്മിനി രാമചന്ദ്രന്റെ കീഴിലാണ് ആദ്യം പഠിച്ചത്. ഇപ്പോള്‍ സിദ്ധി രാംഗോപാല്‍ ടീച്ചറുടെ കീഴില്‍ പഠിക്കുന്നു. ദൂരദര്‍ശന്റെ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്.

സിനിമയുടെ തിരക്കില്‍ ഇപ്പോള്‍ പതിവായി പ്രാക്ടീസ് ചെയ്യാന്‍ കഴിയാറില്ലെങ്കിലും നൃത്തം എന്നുമെന്റെ പാഷനാണ്. 2011 ന് തിരുവനന്തപുരത്ത് നടന്ന ഡാന്‍സ് പ്രോഗ്രാമിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്.

uploads/news/2018/09/249921/surabhisanthosh190918c.jpg

കന്നഡയില്‍ തുടക്കം


തിരുവനന്തപുരത്ത് നടന്ന ഡാന്‍സ് പ്രോഗ്രാം ജയ്ഹിന്ദ് ടിവി ടെലികാസ്റ്റ് ചെയ്തിരുന്നു. പിന്നീട് ചാനലിലെ മോര്‍ണിംഗ് ഷോയില്‍ എന്റെ ആദ്യ ഇന്റര്‍വ്യൂ വന്നു. അതു കണ്ടിട്ടാണ് ബംഗളൂരുവിലെ ഒരു നിര്‍മ്മാതാവിന്റെ ഭാര്യ എന്നെ വിളിക്കുന്നത്. നിവേദ്യത്തിന്റെ കന്നഡ റീമേക്കില്‍ ഭാമ ചെയ്ത വേ ഷത്തിലേക്കായിരുന്നു. ഞാനന്ന് പ്ലസ് വണ്ണില്‍ പഠിക്കുകയായിരുന്നു.

പക്ഷേ ആ സിനിമ നടന്നില്ല. പിന്നീട് അവര്‍ എന്നെ ദുഷ്ട എന്ന സിനിമയിലേക്ക് സജസ്റ്റ് ചെയ്തു. ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു ട്രാജഡി പ്രണയകഥയായിരുന്നു. പിന്നീട് കന്നഡയില്‍ രണ്ട് സിനിമ കൂടി ചെയ്തു.

കിനാവള്ളിപോല്‍


മലയാളത്തില്‍ ആദ്യമഭിനയിച്ച സിനിമ കിനാവള്ളിയാണെങ്കിലും ആദ്യം റിലീസായത് കുട്ടനാടന്‍ മാര്‍പാപ്പയായിരുന്നു. ഫോട്ടോ കണ്ടിഷ്ടപ്പെട്ടാണ് സംവിധായകന്‍ സുഗീത് ചേട്ടന്‍ ഓഡീഷന് വിളിച്ചത്.

ചേട്ടന്‍ പറഞ്ഞു തന്ന ഒരു സീന്‍ അഭിനയിച്ച് വീഡിയോ വാട്ട്സാപ്പിലൂടെ അയച്ചുകൊടുത്തു. ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഒരു വര്‍ക്ക്ഷോപ്പുണ്ടായിരുന്നു. അപ്പോഴാണ് സുഗീത് ചേട്ടനെ നേരിട്ട് കാണുന്നത്.

ഞാന്‍ ഏറ്റവും എന്‍ജോയ് ചെയ്തഭിനയിച്ച ലൊക്കേഷനാണ് കിനാവള്ളിയുടേത്. പ്രധാന കഥാപത്രങ്ങളഭിനയിച്ച ഞങ്ങള്‍ ആറുപേരും പുതുമുഖങ്ങളായിരുന്നു, ഏകദേശം ഒരേ പ്രായവും. ആ സിനിമയിലൂടെ എനിക്ക് കിട്ടിയത് അഞ്ച് നല്ല സുഹൃത്തുക്കളെയാണ്. സംവിധായകനായ സുഗീതേട്ടനും ഫ്രണ്ട്ലിയായിരുന്നു.

uploads/news/2018/09/249921/surabhisanthosh190918a.jpg

ക്ലൈമാക്‌സിലെ കായല്‍


കുട്ടനാടന്‍ മാര്‍പാപ്പയുടെ ക്ലൈമാക്സി ല്‍ ബോട്ടില്‍ നിന്ന് കായലിലേക്ക് ചാടുന്ന ഒരു സീനുണ്ട്. ആ സീന്‍ ആദ്യ ദിവസങ്ങളിലാണ് ഷൂട്ട് ചെയ്തത്. നീന്തലറിയാമെങ്കിലും ഇത്രയും ആഴത്തിലുള്ള കായലിലേക്ക് ചാടുന്നതിന്റെ ടെന്‍ഷനുണ്ടായിരുന്നു. ആ സീന്‍ ലോങ് ഷോട്ടായാണെടുത്തത്. അതിന്റെ ടെന്‍ഷന്‍ വേറെ. പലരും പലതും പറഞ്ഞ് പേടിപ്പിച്ചു.

എന്റെ ടെന്‍ഷന്‍ കണ്ടപ്പോള്‍ തന്നെ ചാക്കോച്ചന് കാര്യം മനസിലായി. നീ ധൈര്യമായി ചാടിക്കോ ബാക്കി കാര്യം ഞാനേറ്റുു എന്ന് പറഞ്ഞ് ധൈര്യം തന്നു.

അങ്ങനെ ടേക്കെടുത്തു സംവിധായകന്‍ ജമ്പ് എന്ന് പറഞ്ഞതും ഞാന്‍ കായലിലേക്ക് ചാടി. ആ സമയത്തും ഒറ്റ ടേക്കില്‍ സീന്‍ ഒക്കെയാവണേ എന്ന പ്രാര്‍ത്ഥനമാത്രമേ ഉണ്ടായിരുന്നുള്ളു. ബോട്ടിലേക്കു കയറിയതും എല്ലാവരും കൈയടിച്ചു. അപ്പോഴാണെനിക്ക് സമാധാനമായത്. സിനിമ കണ്ടശേഷം ആ സീന്‍ നന്നായിരുന്നെന്ന് പലരും പറഞ്ഞു.

അമ്മ പഠിപ്പിച്ച മലയാളം


രണ്ടാം ക്ലാസ് വരെയേ നാട്ടില്‍ പഠിച്ചിട്ടുള്ളു. പിന്നീട് അച്ഛന്റെ സ്ഥലമാറ്റത്തിനനുസരിച്ച് പല സ്ഥലങ്ങളില്‍ താമസിച്ചു. എവിടെ പോയാലും മലയാളം മറക്കരുതെന്ന് അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മലയാളിയാണെങ്കിലും കേരളത്തിന് വെളിയില്‍ പഠിച്ച അച്ഛന് മലയാളം അത്ര വശമില്ല.

പക്ഷേ അമ്മയ്ക്ക് മലയാളം നന്നായറിയാം. വീട്ടില്‍ അമ്മയോട് മലയാളത്തിലാണ് സംസാരം. ഇത്രയും നാള്‍ ബംഗളൂരുവില്‍ ജീവിച്ച ഞാന്‍ നന്നായി മലയാളം സംസാരിക്കുന്നത് കേട്ടപ്പോള്‍ പലര്‍ക്കും അത്ഭുതമായിരുന്നു. അതിന്റെ ഫുള്‍ ക്രെഡിറ്റും അമ്മയ്ക്കാണ്.

uploads/news/2018/09/249921/surabhisanthosh190918d.jpg

യെസ് യുവര്‍ ഒാണര്‍


ആദ്യ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ഒരുമാസം കഴിഞ്ഞായിരുന്നു പ്ലസ്ടു പരീക്ഷ. എങ്കിലും ഞാന്‍ ഡിസ്റ്റിംഗ്ഷനോടെ പാസായി. പിന്നെ പഠനം മാറ്റിവച്ച് അഭിനയിക്കുന്നതിനോട് മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എല്‍.എല്‍.ബി ചെയ്യണമെന്നത് എന്റെ മുത്തശ്ശന്റെ ആഗ്രഹമായിരുന്നു.

എല്‍.എല്‍. ബിക്ക് ചേര്‍ന്നതോടെ പഠനത്തിന്റെ തിരക്കായി. എങ്കിലും കോളജില്‍ നിന്നുള്ള സപ്പോര്‍ട്ടുണ്ടായിരുന്നത് കൊണ്ട് ഒന്നു രണ്ട് സിനിമകളില്‍ അഭിനയിച്ചു. ഫൈനല്‍ ഇയറായതോടെ പൂര്‍ണ്ണമായും സിനിമയില്‍ നിന്ന് വിട്ടു നിന്നു. ഡിഗ്രി കംപ്ലീറ്റ് ചെയ്തശേഷം വീണ്ടും അഭിനയിച്ചു തുടങ്ങി.

എന്റെ കുടുംബം


സൈനിക കുടുംബമാണ് എന്റേത്. അച്ഛന്റെ അച്ഛന്‍ നേവിയിലും അമ്മയുടെ അച്ഛന്‍ എയര്‍ഫോഴ്സിലുമായിരുന്നു. അച്ഛന്റെ സഹോദരി ഭര്‍ത്താവും എയര്‍ഫോഴ്സിലാണ്. അച്ഛന്‍ സന്തോഷ് കുമാര്‍ കേണലായിരുന്നു. അമ്മ ടിന്റു. ഒരു സഹോദരനുണ്ട്, ശശാങ്ക്, ഭാര്യ സ്നേഹ. അവര്‍ കാനഡയിലാണ്.

അച്ഛന്‍ വോളന്ററി റിട്ടയര്‍മെന്റെടുത്ത ശേഷം ഞങ്ങള്‍ ബംഗളൂരുവില്‍ സെറ്റില്‍ ചെയ്തു. അച്ഛന്‍ റിട്ടയര്‍ ചെയ്യുന്നതുവരെ വളരെ ചിട്ടയിലാണ് ഞങ്ങളെ വളര്‍ത്തിയത്. ആ ചിട്ടകെളാക്കെ ഇപ്പോഴും പാലിക്കാറുണ്ട്.

uploads/news/2018/09/249921/surabhisanthosh190918b.jpg

കുട്ടനാടിന്റെ സ്‌നേഹം


കിനാവള്ളിയുടെ ഷൂട്ടിംഗിനുശേഷമാണ് സുഗീത് ചേട്ടന്‍ ശിക്കാരിശംഭുവിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ചെയ്തത്. അതില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. അടുത്തതായി അഭിനയിക്കാന്‍ പോകുന്ന സിനിമയില്‍ സെക്കന്‍ഡ് ഹീറോയിനെ നോക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ സുഗീത് ചേട്ടന്‍ എന്റെ ഫോട്ടോ ചാക്കോച്ചനെ കാണിക്കുകയായിരുന്നു. അങ്ങനെയാണ് കുട്ടനാടന്‍ മാര്‍പാപ്പയില്‍ അഭിനയിക്കുന്നത്.

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും കുട്ടനാടന്‍ മാര്‍പാപ്പയിലുണ്ടായിരുന്നു. ഇന്നസെന്റ് സാര്‍, ശാന്തികൃഷ്ണ മാം തുടങ്ങി സീനിയറായ അഭിനേതാക്കളെ നേരിട്ടുകാണാനും ഒരുമിച്ചഭിനയിക്കാനും കഴിഞ്ഞു. സീനിയര്‍ താരത്തിന്റെ ജാഡകളൊന്നുമില്ലാത്ത ശാന്തികൃഷ്ണ മാം വളരെ ജോളിയാണ്.

അതുപോലുള്ള കഥാപാത്രം അഭിനയിക്കാനായതിന്റെ സന്തോഷവും അവര്‍ക്കുണ്ടായിരുന്നു. പിന്നെ എവര്‍ഗ്രീന്‍ ചാക്കോച്ചന്‍. ചാക്കോച്ചനും വളരെ സപ്പോര്‍ട്ടീവാണ്. കിനാവള്ളി റിലീസായ സമയത്ത് ചാക്കോച്ചന്‍ എന്നെ വിളിച്ച് സിനിമ നന്നായിരുന്നു എന്ന് പറഞ്ഞ് അഭിനന്ദിച്ചു.

അശ്വതി അശോക്

Ads by Google
Wednesday 19 Sep 2018 11.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW