Wednesday, August 21, 2019 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 16 Sep 2018 05.22 PM

സച്ചിന്‍ കൈമാറിയ ഓഹരികള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനം: സത്യാവസ്ഥ തുറന്നുപറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്

ISL 2018-19, Sachin Tendulkar, Kerala Blasters

കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൈമാറിയ ഓഹരി ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനം. റിപ്പോര്‍ട്ട് തള്ളി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് രംഗത്തെത്തി. 2014 മുതല്‍ ടീമിന്റെ 20 ശതമാനം ഓഹരിയാണ് സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്കുണ്ടായിരുന്നത്. സച്ചിന്‍ ഓഹരി വിറ്റു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഈ ഓഹരികള്‍ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് പ്രമുഖ കായിക വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സച്ചിന്റെ ഓഹരികള്‍ പിവിപി ഗ്രൂപ്പാണ് സ്വന്തമാക്കിയത്. നിമ്മഗഡ്ഡ പ്രസാദ്, അല്ലു അരവിന്ദ്, നാഗാര്‍ജ്ജുന, ചിരഞ്ജീവി എന്നിവരുടെ പിവിപി ഗ്രൂപ്പിന് 80 ശതമാനം ഓഹരിയാണ് ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടായിരുന്നത്. സച്ചിന്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ ബ്ലാസ്‌റ്റേഴ്‌സ് ടീം എന്നാല്‍ ഓഹരി മറ്റാര്‍ക്കും നല്‍കുന്നില്ലെന്നും വ്യക്തമാക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW