Tuesday, August 20, 2019 Last Updated 7 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 08.04 AM

ഭര്‍ത്താവിന്റെ കുഞ്ഞ് തന്നെ വേണമെന്ന ഷില്‍നയുടെ മോഹം സഫലമായി ; മരിച്ച് ഒരു വര്‍ഷത്തിന് ശേഷം പിറന്നത് ഇരട്ടക്കുട്ടികള്‍, സുധാകരന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജധാരണം

uploads/news/2018/09/248491/baby.jpg

കണ്ണൂർ: വാഹനാപകടത്തിൽ വിടപറഞ്ഞെങ്കിലും ഭര്‍ത്താവിന്റെ കുഞ്ഞുങ്ങളെ തന്നെ പ്രസവിക്കണമെന്ന ഭാര്യയുടെ മോഹത്തിന് ഒടുവില്‍ ശാസ്ത്രത്തിന്റെ കൈത്താങ്ങില്‍ സാഫല്യം. മരിച്ച് ഒരു വര്‍ഷത്തിന് ശേഷം അ​ച്ഛന്റെ മക്ക​ളായ രണ്ടു കണ്മണികള്‍ക്ക് തന്നെ അമ്മ ജന്മം നല്‍കി. വാഹനാപകടത്തിൽ മരിച്ച ബ്രണ്ണൻ കോളേജ് അധ്യാപകന്‍ കെ.വി. സുധാകരന്റെ ഭാര്യ ഷിൽനയാണ് ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

സുധാകരന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജധാരണം (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) വഴിയായിരുന്നു ഗർഭധാരണം. വ്യാഴാഴ്ച പകൽ 12 മണിയോടെ ഷില്‍ന രണ്ടു പെണ്‍മക്കള്‍ക്കാണ് ജന്മം നല്‍കിയത്. 2017 ഓഗസ്റ്റ് 15-ന് നിലമ്പൂരിലുണ്ടായ അപകടത്തില്‍ വെച്ചായിരുന്നു സുധാകരന്‍ മരണമടഞ്ഞത്. ബ്രണ്ണൻ കോളേജ് മലയാളവിഭാഗം അസി. പ്രൊഫസറായിരുന്ന അച്ഛൻ വിടപറഞ്ഞ് ഒരുവർഷവും 30 ദിവസവും പിന്നിടുമ്പോഴായിരുന്നു പുതുജീവനുകള്‍ ലോകത്തേക്ക് എത്തിയത്. കണ്ണൂർ കൊയിലി ആശുപത്രിയിലെ പ്രസവമുറിയിൽ ശസ്ത്രക്രിയയിലൂടെ പ്രസവം.

2006 ഏപ്രിൽ 22-നാണ് ഷിൽനയും സുധാകരനും വിവാഹിതരായത്. പിന്നീട് കണ്ണൂരിലെ ഡോ. ഷൈജൂസിന്റെ മേൽനോട്ടത്തില്‍ ഗർഭധാരണത്തിനുള്ള ചികിത്സ നടന്നു വരുന്നതിനിടയിലായിരുന്നു സുധാകരൻ മരിച്ചത്. ചികിത്സാക്കാലത്ത് ശേഖരിച്ച ബീജം തന്നെ പിന്നീട് കൃത്രിമ ബീജധാരണത്തിനായി ഉപയോഗിക്കുകയായിരുന്നു. സുധാകര​ന്റെ കുഞ്ഞിനെ തന്നെ പ്രസവിക്കണമെന്ന ഷില്‍നയുടെ ആഗ്രഹത്തിനൊപ്പം വീട്ടുകാരും നില്‍ക്കുകയായിരുന്നു. ഫെഡറൽ ബാങ്ക് കണ്ണൂർ ശാഖയിൽ ലോൺ സെക്ഷനിൽ മാനേജരാണ് ഷിൽന.

തേഞ്ഞിപ്പലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പരീക്ഷാപ്പേപ്പർ മൂല്യനിർണയത്തിനിടെ സഹപ്രവർത്തകർക്കൊപ്പം നിലമ്പൂരിലേക്ക് വിനോദയാത്ര പോയപ്പോഴായിരുന്നു സുധാകരന്‍ അപകടത്തില്‍ പെട്ടത്. യാത്രാമധ്യേ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഉടൻ നാട്ടിലെത്തണമെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിനോദയാത്ര വാഹനത്തിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം നടന്നതും മരണമടഞ്ഞതും.

Ads by Google
Ads by Google
Loading...
TRENDING NOW