Saturday, August 24, 2019 Last Updated 12 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 06.25 PM

രാജ്യം വിടുന്നതിനു മുമ്പ് 'കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍' അരുണ്‍ ജെയ്റ്റലിയെ കണ്ടിരുന്നു: വെളിപ്പെടുത്തലുമായി വിജയ് മല്യ

 Vijay Mallya

ലണ്ടന്‍: മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലിക്കെതിരെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി വായ്പാ തട്ടിപ്പു കേസില്‍ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ. രാജ്യം വിടുന്നതിന് മുമ്പ് താന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയെ കണ്ടിരുന്നുവെന്നാണ് മല്യയുടെ വെളിപ്പെടുത്തല്‍. രാജ്യത്തെ വന്‍ സാമ്പത്തിക തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നുവെന്ന മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനു വേണ്ടിയാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ താന്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ബാങ്ക് അധികൃതര്‍ തടയുകയായിരുന്നുവെന്നും മല്യ ആരോപിച്ചു.

പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്‍പ്പെടെ വായ്പ എടുത്തു മുങ്ങിയ വിവാദ വ്യവസായി മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്. ഇവിടെ നിന്നും മല്യയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കുന്നതില്‍ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണയ്ക്കു ശേഷം പുറത്തെത്തിയപ്പോഴാണ് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW