Tuesday, August 20, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 04.10 PM

സ്വീഡിഷ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തിനു മുന്നേറ്റം ; ആര്‍ക്കും ഭൂരിപക്ഷമില്ല

uploads/news/2018/09/247742/Eup110918c.jpg

സേ്റ്റാക്ക്‌ഹോം: സ്വീഡിഷ് പാര്‍ലമെന്റിലേക്കു നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധ, തീവ്ര വലതുപക്ഷ വിഭാഗത്തിന് മുന്നേറ്റം.ഇതോടെ കുടിയേറ്റ വിരുദ്ധ വികാരം യൂറോപ്പില്‍ ചുവടുറപ്പിയ്ക്കുകയാണ്.

പരമ്പരാഗത പാര്‍ട്ടികള്‍ക്ക് അടി തെറ്റിയ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍(എസ്ഡി) വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഈ നൂറ്റാണ്ടിലെ (1908 നു ശേഷം) ഏറ്റവും കുറഞ്ഞ വിജയ ശതമാനമാണ് ഇത്തവണ പാര്‍ട്ടിയ്ക്ക് ലഭിളത്.

നിയോ നാസി വേരുകളുള്ള സ്വീഡന്‍ ഡെമോക്രാറ്റ്‌സാണ് തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്. കുടിയേറ്റം ഉയര്‍ത്തിക്കാട്ടിയാണ് ഇവര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിലവര്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.

ഒടുവിലെത്ത ഫലം അനുസരിച്ച് സ്വീഡന്‍ ഡെമോക്രാറ്റുകള്‍ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയാകും. 17.6 ശതമാനം വോട്ടാണ് അവര്‍ നേടിയത്. നിലവില്‍ ഭരണ ശക്ഷിയായ ഇടതുപക്ഷത്തിനോ വലതുപക്ഷ കൂട്ടുകക്ഷികള്‍ക്കോ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്വീഡനില്‍ സംജാതമായത്.സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 28.4 ശതമാനം വോട്ടാണ് നേടിയത്. സെന്റര്‍ റൈറ്റ് മോഡറേറ്റ് പാര്‍ട്ടിക്ക് 19.8 ശതമാനം വോട്ട് നേടി രണ്ടാമതാണ്.

യൂറോപ്യന്‍ യൂണിയനു പുറത്തുപോവണം എന്നാഗ്രഹിയ്ക്കുന്ന പാര്‍ട്ടിയാണ് എസ്ഡി. ആര്‍ക്കും ഒറ്റയ്ക്കു ഭരണത്തിലേറാന്‍ കഴിയാത്ത സാചര്യത്തില്‍ എസ്ഡിയുമായി ചങ്ങാത്തത്തിലായി ഭരണം പിടിയ്ക്കുന്ന ഏതുകക്ഷിയായാലും കുടിയേറ്റക്കാര്‍ക്ക് ശനിദശ ആരംഭിയ്ക്കുമെന്നറപ്പാണ്.

പൊതുവേ ഇടതുപക്ഷത്തേക്കോ വലതുപക്ഷത്തേക്കോ ചായുന്ന പ്രവണതയാണ് സ്വീഡനെ വോട്ടര്‍മാര്‍ കാണിക്കാറുള്ളത്. എന്നാല്‍, ഇക്കുറി കാര്യങ്ങള്‍ കുറേക്കൂടി വ്യത്യസ്തമായി. അഭയാര്‍ഥി പ്രവാഹവും കുടിയേറ്റ വിഷയവുമാണ് ഇത്തവണ കൂടുതല്‍ ശക്തമായി വോട്ടര്‍മാരെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തല്‍.

സ്വീഡിഷ് പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ടു പ്രധാന രാഷ്ര്ടീയ ഘടകങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. കേന്ദ്ര ഇടതുപക്ഷ മുന്നണിയുടെ എതിരാളികള്‍ എല്ലാം കൂടി ഏതാണ്ട് 40% എത്തിയിട്ടുണ്ട്.നാഷണലിസ്റ്റ് സ്വീഡന്‍ ഡെമോക്രാറ്റുകള്‍ക്ക് (എസ്ഡി) 18% വോട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് 12.9% ആയിരുന്നു.കുടിയേറ്റ വിരുദ്ധ പാര്‍ട്ടികളുമായി ചേര്‍ന്നുള്ള ബന്ധം മുന്‍കാല ഫലങ്ങളേക്കാള്‍ വര്‍ദ്ധിത വീര്യത്തോടെ മുന്നിലത്തെിയത് വിദേശിശക്ക് തലവേദനയാവും.പാര്‍ലമെന്റില്‍ ആകെയുള്ളത് 349 സീറ്റാണ്. ഏതൊരു ഭരിയ്ക്കണമെങ്കില്‍ 175 സീറ്റു നേടണം. ഇവിടെ ഒറ്റക്കക്ഷിയ്ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ കൂട്ടുകക്ഷി സര്‍ക്കാരാണ് ഭരണത്തില്‍ വരിക.

***** സ്വീഡനില്‍ ആര് ആര്‍ക്കൊപ്പം ?

ആത്യന്തികമായി വിജയിക്കുന്ന പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ ഇല്ലാതെ പോയി.
നിലവിലുള്ള സോഷ്യലിസ്റ്റ് ഡെമോക്രാറ്റുകളും ഗ്രീന്‍ പാര്‍ട്ടിയും ചേര്‍ന്ന പ്രധാനമന്ത്രി സെ്റ്റഫാന്‍ ലോഫന്‍ നേതൃത്വത്തിലുള്ള സഖ്യത്തിന് ഭരണത്തിന് ഇടതുപക്ഷ പാര്‍ട്ടിയുടെ പിന്തുണ. എന്നാല്‍ അതിപ്പോള്‍ നഷ്ടമായി.

മറുവശത്ത് സെന്റര്‍ റൈറ്റ് അലയന്‍സ് നാലു കക്ഷികളാണ്. മോഡറേറ്റ്‌സ്, സെന്റര്‍, ലിബറലുകള്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍. സോഷ്യലിസ്റ്റ് ഡെമോക്രാറ്റുകളുടെ ദശാബ്ദങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ 2004 ലാണ് ഇത് രൂപീകരിച്ചത്.ഇവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകട്ടെ ഉല്‍ഫ് ക്രിസേ്റ്റഴ്‌സണ്‍.എന്നാല്‍ പുതിയ തെഞ്ഞെടുപ്പില്‍ ലോഫിന്റെ ലഭിച്ചത് 144 സീറ്റാണ്.ആരുമായി കൂട്ടുകൂടി ഭരണം ഉറപ്പിയ്ക്കുമെന്ന ത്രിശങ്കുവിലാണ് അദ്ദേഹമിപ്പോള്‍.ദീര്‍ഘവീക്ഷണത്തോടെയുള്ള ചര്‍ച്ചകള്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. സഖ്യങ്ങള്‍ മാറിയുള്ള ഒരു കക്ഷിയായി രൂപപ്പെടുമെന്നും അഭ്യഹമുണ്ട്.

**** യൂറോപ്പിലെ ദേശീയ ഉത്തേജനം കുടിയേറ്റ വിരോധം

ഇക്കഴിഞ്ഞ യൂറോപ്യന്‍ രാജ്യങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ കണ്ടു വരുന്ന കുടിയേറ്റ വിരോധം ഉയര്‍ത്തുന്ന പ്രവണതയാണ്. ജര്‍മനി, ഇറ്റലി, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളുടെ പിന്നാലെ സ്വീഡനും എത്തി. വരുംവര്‍ഷങ്ങളില്‍ പാര്‍ലമെന്റില്‍ ഞങ്ങളുടെ സീറ്റ് വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, പാര്‍ട്ടിയദ്ധ്യക്ഷന്‍ അതു പറയുകയും ചെയ്തു.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇമിഗ്രേഷന്‍ വിരുദ്ധ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഈ വര്‍ഷം നേരത്തെ ഇറ്റലിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ സ്ഥാപിക്കപ്പെട്ടു. ഫസ്റ്റ് സ്റ്റാര്‍, വലതുപക്ഷ ലീഗ്. 2017 ല്‍ ജര്‍മനിയിലെ തീവ്ര വലതുപക്ഷ (എഎഫ്ഡി)ബദല്‍ 12.6% വോട്ടാണ് നേടിയത്. ഡെന്മാര്‍ക്ക് പീപ്പിള്‍സ് പാര്‍ട്ടി 2015 ല്‍ 21% വോട്ടാണ് നേടിയത്.

ജോസ് കുമ്പിളുവേലില്‍

Ads by Google
Tuesday 11 Sep 2018 04.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW