Monday, August 19, 2019 Last Updated 18 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Sep 2018 08.59 AM

ഭാരത് ബന്ദിന് പിറ്റേന്നും ഇന്ധനവിലയില്‍ വര്‍ദ്ധന; പര്‍ഭാനിയില്‍ പെട്രോള്‍ വില 90 കടന്നു

Petrol

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനവിനെതിരെയുള്ള ഭാരത് ബന്ദ് ശേഷവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ ആണ് രാജ്യത്തെ പെട്രോളിന് ഏറ്റവുമാധികം വില രേഖപ്പെടുത്തിയിരുന്നു. 90.05 രൂപയിലേക്ക് എത്തിയെന്നാണ് സൂചന. പുതുക്കിയ വില വര്‍ദ്ധനവിലൂടെ മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയായി ഉയര്‍ന്നു.

ഭാരത് ബന്ദ് നടന്ന തിങ്കളാഴ്ച്ച പെട്രോളിന് 23 പൈസയും ഡീസലിന് 22 പൈസയുമാണ് എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

അതേസമയം, ഉയര്‍ന്ന ഇന്ധനവിലയില്‍ നിന്നും കരകയറുന്നതിന് ആന്ധ്ര പ്രദേശ സര്‍ക്കാര്‍ സംസ്ഥാന നികുതി കുറച്ചു. നാല് ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. ഇതോടെ ലിറ്ററിന് രണ്ട് രൂപയുടെ കുറവാണ് വന്നിട്ടുള്ളത്.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറഞ്ഞസമയത്ത് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. മോദി സര്‍ക്കാരിന്റെ കാലത്ത് ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒന്‍പതു തവണകളിലായി പെട്രോളിന്റെ തീരുവയില്‍ 11.77 രൂപയുടേയും ഡീസലിന് തീരുവയില്‍ 13.7 രൂപയുടേയും വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW