Tuesday, August 20, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 03.20 PM

പരിശോധനകളാവാം പായ്‌ക്കേജുകള്‍ വേണോ?

''ആരോഗ്യകാര്യങ്ങള്‍ അറിയുവാനും പരിശോധിക്കുവാനും ഇ ത്തരം പായ്‌ക്കേജുകളാണ് നല്ലത് എന്നാണ് പലരുടെയും ധാരണ. ജനറല്‍, എക്‌സിക്യൂട്ടീവ്, ഗോള്‍ഡ്, റൂബി, പ്ലാറ്റിനം, ടൈറ്റാനിയം എന്നിങ്ങനെയുള്ള പലവിധ പാക്കേജുകളുണ്ട്''
uploads/news/2018/09/246658/akavumpuram070918a.jpg

ലാബുകളും ആശുപത്രികളും എന്തിന് ബാങ്ക് പോലും ആരോഗ്യ ചെക്കപ്പിനുള്ള പായ്‌ക്കേജുകള്‍ അവതരിപ്പിക്കുന്നു. 30, 50, 100, 200 എന്നിങ്ങനെ തരാതര ത്തില്‍ ടെസ്റ്റുകള്‍ നടത്താം. അതും അവിശ്വനീയമായ വിലക്കുറവില്‍. പായ്‌ക്കേജ് പരിശോധനകളോട് ഇഷ്ടം തോന്നാല്‍ ഇതില്‍ക്കൂടുതല്‍ കാര്യങ്ങള്‍ വേണോ?

ആരോഗ്യകാര്യങ്ങള്‍ അറിയുവാനും പരിശോധിക്കുവാനും ഇ ത്തരം പായ്‌ക്കേജുകളാണ് നല്ലത് എന്നാണ് പലരുടെയും ധാരണ. ജനറല്‍, എക്‌സിക്യൂട്ടീവ്, ഗോള്‍ഡ്, റൂബി, പ്ലാറ്റിനം, ടൈറ്റാനിയം എന്നിങ്ങനെയുള്ള പലവിധ പാക്കേജുകളുണ്ട്. ഏത് പരിശോധനയിലും കരളിന്റെ പ്രവര്‍ത്തനം അറിയാനുള്ള ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്, വൃക്കയുടെ പ്രവര്‍ത്തനം വിലയിരു ത്തുന്നതിനുള്ള പരിശോധനകള്‍, ഇക്കോ, നെഞ്ചിന്റെ എക്‌സ്‌റേ, സ്‌ട്രെസ് ടെസ്റ്റ് എന്നിവയൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഈ പരിശോധനകള്‍ എല്ലാവര്‍ക്കും ചേരുന്നതാണോ, എല്ലാവര്‍ക്കും ആവശ്യമുണ്ടോ എന്നുള്ളതൊന്നും പൊതുജനം ചിന്തിക്കുന്നതേയില്ല. യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ആണിനും പെണ്ണിനുമൊക്കെ യോജിച്ച പരിശോധനകള്‍ പായ്‌ക്കേജിലുണ്ടാവും. മിക്കവയിലും വളരെ പരിമിതമായ അടിസ്ഥാന പരിശോധനകളാണ് നട ത്തുന്നതെന്നു മാത്രം.

ചില പരിശോധനകള്‍ കേട്ടാല്‍ ചിരിവരും. ടെസ്റ്റുകളുടെ എണ്ണം അന്‍പതും നൂറും ഇരുന്നൂറും തികയ്ക്കാന്‍ മൂത്രത്തിന്റെ നിറം, മൂത്രത്തിന്റെ ചൂട് എന്നിവ പോലും പരിശോധിച്ചുകളയും. ഇക്കാലത്ത് എത്ര ഡോക്ടര്‍മാര്‍ മൂത്രം പച്ചനിറ ത്തിലാണോ? തിളപ്പിക്കുമ്പോള്‍ നിറമെന്താണ്? എന്നൊക്കെ അന്വേഷിക്കുന്നുണ്ട്?

ഇവര്‍ക്ക് എന്തുയോഗ്യത


ഇത്തരം പരിശോധനകള്‍ നടത്തുന്ന ലാബുകളുടെയും ആശുപത്രികളുടെയും കാര്യം എത്രപേര്‍ പരിഗണിക്കുന്നു? ഈ പരിശോധനകള്‍ നടത്തുന്നവര്‍ക്ക് മതിയായ യോഗ്യതയുണ്ടോ? അവര്‍ ശരിയായ ഉപകരണവും രാസവസ്തുക്കളും തന്നെയാണോ ഉപയോഗിക്കുന്നത്?പായ്‌ക്കേജില്‍ പറഞ്ഞ എല്ലാ പരിശോധനകളും നടത്തിയോ?കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മുംബെയിലായിരുന്നപ്പോള്‍ ജോലിക്കുമുമ്പായുള്ള പരിശോധനയ്ക്ക് വിധേയനായി. എന്റെ രക്തസാംപിളോ എക്‌സ്‌റേയോ എടുത്തില്ല. എന്നാല്‍, എല്ലാം നോര്‍മലാണ് എന്നു പറഞ്ഞ് എനിക്ക് പരിശോധനാഫലം കിട്ടി.
uploads/news/2018/09/246658/akavumpuram070918c.jpg

ഞാന്‍ ഫിറ്റാണെന്ന് അവര്‍ സര്‍ട്ടിഫൈ ചെയ്യുകയും ചെയ്തു. അതുമതി ജോലിക്കുകയറാന്‍. ഓസിനു കിട്ടിയാല്‍ ആസിഡും മോന്തുംഎന്നാണല്ലോ നാട്ടുനടപ്പ്. പായ്‌ക്കേജ് പ്രകാരം നടത്തുന്ന പരിശോധനകളില്‍ എത്രയെണ്ണം നമുക്ക് ദോഷകരമാകാവുന്നതാണ് എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എക്‌സ്‌റേയും സ്ട്രസ്‌ടെസ്റ്റും ഇസിജിയും ടിഎംടിയും ഇത്തരത്തിലുള്ളതാണെന്ന് എത്ര പേര്‍ക്ക് അറിയാം.

പല പരിശോധനകളും ആവശ്യമാണെങ്കില്‍ മാത്രം നടത്തേണ്ടവയാണ് എന്നതാണ് ഏറ്റവും പ്രധാന െപ്പട്ട കാര്യം.ഉദാഹരണ ത്തിന് വാതരോഗം ഉണ്ടോ എന്നറിയാനുള്ള റൂമാറ്റോയ്ഡ് ഫാക്ടര്‍ (ആര്‍എ ഫാക്ടര്‍), പ്രത്യേകതരം ബാക്ടീരിയകളുടെ സാന്നിധ്യം അറിയാനുള്ള എഎസ്ഒ, പ്രോസ്‌റ്റേറ്റിന്റെ പ്രശ്‌നങ്ങള്‍ അറിയാനുള്ള പിഎസ്എ, ചിലതരം അര്‍ബുദം കണ്ടെത്താനുള്ള സിഇഎ, അര്‍ബുദ മാര്‍ക്കറുകള്‍ എന്നിവ തിരി ച്ചറിയുന്നതിനുള്ള പരിശോധനകള്‍ ഒരു ഡോക്ടറുമായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രം ചെയ്യേണ്ടവയാണ്.

പരിശോധന നടത്തി ഫലം പോസിറ്റീവാകുകയും നിങ്ങള്‍ക്ക് അതുമായി ബന്ധ െപ്പട്ട ലക്ഷണങ്ങളോ അപകടസാധ്യതകളോ ഇല്ല എന്നും കരുതുക. എങ്ങനെയായിരിക്കും ഈ പരിശോധനാഫല െത്ത വിലയിരുത്തുക. അതിനപ്പുറം ചില രോഗികളുണ്ട്. ഏത് പരിശോധനഫലവും മരണവാറണ്ട് പോലെയാണ് അവര്‍ക്ക്. അത്തരക്കാരെ പേടിപ്പിക്കാന്‍ ഇത്തരം പരിശോധനാഫലം ധാരാളം.

പരിശോധനാ ഫലം വിലയിരുത്തുമ്പോള്‍


യോഗ്യതയുള്ള ഡോക്ടര്‍മാര്‍ വര്‍ഷങ്ങളുടെ പരിചയത്തിലൂടെ സ്വായത്തമാക്കുന്ന കലയാണ് പരിശോധനഫലം കൃത്യമായി വിലയിരുത്തുന്നത് എന്നു പറയാം. മരുന്നിന്റെ കാര്യത്തില്‍ എല്ലാകാര്യങ്ങളും നേര്‍വഴിയിലല്ല എന്ന കാര്യവും ഓര്‍ക്കുക. നിങ്ങള്‍ക്ക് ശരിയായ ബോധ്യമില്ലെങ്കില്‍ ഒരു തുണ്ട് ഷീറ്റിലെ കുറിമാനം കണ്ടിട്ട് വിലയിരുത്തലിന് മുതിരരുത് എന്നു സാരം.

അങ്ങനെയെങ്കില്‍ ഡോക്ടറെ കണ്ടിട്ടേ പരിശോധന നടത്താവൂ എന്നാണോ?
അതെ. മുന്‍കാല രോഗചരിത്രം മുഴുവന്‍ ഡോക്ടറോട് പറയണം. ജീവിതശൈലിയും കുടുംബത്തിലെ രോഗത്തിന്റെ വിവരങ്ങളും വിശദമാക്കണം. വ്യക്തമായ ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള ആശങ്കയും സംശയങ്ങളും ഡോക്ടറുമായി ചര്‍ച്ച ചെയ്യാം.

പരിശോധനകളും അപകടസാധ്യതകളും എ െന്താക്കെയാണെന്ന് തിരക്കാം. ഏതെങ്കിലും പ്രത്യേക പരിശോധന നടത്തണമെന്ന് തോന്നുന്നുവെങ്കില്‍ അതേക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം ചോദിക്കാം. അതിനുശേഷം വിശദമായ ദേഹപരിശോധന വേണം. പ്രായം, ആണോ പെണ്ണോ, ജീവിതശൈലിയെന്ത്, കുടുംബത്തിലെ രോഗചരിത്രമെന്ത്, രോഗിയുടെ മുന്‍കാല രോഗചരിത്രമെന്ത്, ദേഹപരിശോധനയിലൂടെ കണ്ടെത്തിയത് എന്തെല്ലാം എന്നിവയെല്ലാം വിലയിരുത്തി ഡോക്ടര്‍ പരിശോധനകള്‍ ഏതൊക്കെ വേണമെന്ന് നിശ്ചയിക്കും.

അത് എങ്ങനെയാണ് എനിക്ക് ഗുണകരമാവുക? നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത പരിശോധനകളൊന്നും നടത്തേണ്ടതില്ല എന്നതാണ് ഗുണം. അതുമായി ബന്ധപ്പെട്ട ചെലവുകളും ഒഴിവായിക്കിട്ടും. ഉദാഹരണത്തിന് 35 വയസുള്ള ആരോഗ്യകരമായ ജീവിതശൈലിയുള്ള, ഹൃദ്രോഗസാധ്യതകളൊന്നും ഇല്ലാത്ത സ്ത്രീക്ക് എക്‌സ്‌റേയോ ഇക്കോയോ സ്‌ട്രെസ് ടെസ്‌റ്റോ എടുക്കേണ്ടതില്ല.

uploads/news/2018/09/246658/akavumpuram070918b.jpg

എന്നാല്‍, സ്തനാര്‍ബുദത്തിനുള്ള സാധ്യതകള്‍ കാണുന്നെങ്കില്‍ അതിനുള്ള പരിശോധനകള്‍ തീര്‍ച്ചയായും നടത്തിയിരിക്കണം. ചുരുക്കത്തില്‍ പ്രത്യേകിച്ച് അപകട സാധ്യതകളൊന്നുമില്ലെങ്കില്‍, എല്ലാവര്‍ക്കുമായി നടത്തുന്ന എക്‌സ്‌റേ, കരള്‍, വൃക്ക എന്നിവയുടെ പരിശോധനയൊക്കെ ഒഴിവാക്കാം.

ആര്‍ക്കാണ് ആരോഗ്യപരിശോധ വേണ്ടത്


രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍, അസ്ഥിക്ഷയം, തുടക്കത്തിലുള്ള നിശബ്ദവും ലക്ഷണങ്ങളില്ലാത്തതുമായ അര്‍ബുദം എന്നിവയൊക്കെ തിരിച്ചറിയാന്‍ പരിശോധനകള്‍ വേണം. പ്രമേഹം പോലെയുള്ള രോഗങ്ങള്‍ ചില േപ്പാള്‍ മാസങ്ങളോ വര്‍ഷങ്ങളോ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാതെ കണ്ണുകളെയും ഹൃദയത്തെയും കരളിനെയും വൃക്കകളെയും രക്തക്കുഴലുകളെയുമൊക്കെ നാശത്തിലേക്ക് നയിക്കും.

അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ പെട്ടെന്നു കണ്ടെത്തിയില്ലെങ്കില്‍ മറ്റ് സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്. വളരെ കുറഞ്ഞ ചെലവില്‍ രോഗം കണ്ടെത്താനും ചികിത്സ നേടാനും സാധിക്കുമെന്നതുകൊണ്ട് ഇടവിട്ടുള്ള പരിശോധനകള്‍ ഫലപ്രദമാണ്.

എപ്പോഴൊക്കെയാണ് പരിശോധനകള്‍ നടത്തേണ്ടത്? പ്രായം, വ്യക്തിഗതമായ അപകടസാധ്യതകള്‍ എന്നിവയൊക്കെ പരിഗണിച്ചാണ് കാലയളവ് നിശ്ചയിക്കേത്. മൂന്നു മാസം മുതല്‍ ഒരുവര്‍ഷം വരെയുള്ള കാലയളവിലാണ് പല പരിശോധനകളും നടത്തേണ്ടത്.

ഡോ. ബിജയ്‌രാജ് രാജന്‍ ബാബു
കണ്‍സള്‍ട്ടന്റ് ഫാമിലി ഫിസിഷന്‍
ആസ്റ്റര്‍ മിംമ്‌സ്, കോഴിക്കോട് .

Ads by Google
Friday 07 Sep 2018 03.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW