Monday, August 19, 2019 Last Updated 45 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 06 Sep 2018 01.45 AM

ആഘോഷമില്ലാതെ കലോത്സവം നടത്താന്‍ ആലോചന

തിരുവനന്തപുരം: ചെലവുചുരുക്കനായി സ്‌കൂള്‍ കലോത്സവമടക്കം ആഘോഷങ്ങളെല്ലാം ഉപേക്ഷിച്ചതിനെ മന്ത്രിമാരടക്കം വിമര്‍ശിച്ചതോടെ സര്‍ക്കാര്‍ പുനരാലോചിക്കുന്നു. ആഘോഷങ്ങള്‍ പരമാവധി കുറച്ചുകൊണ്ട്‌ എല്ലാം നടത്തുന്നതിനെപ്പറ്റിയാണ്‌ ആലോചന. വിദ്യാര്‍ഥികള്‍ക്കു കലോത്സവ ഗ്രേസ്‌ മാര്‍ക്കും ദേശീയ കായികമേളകളില്‍ പങ്കെടുക്കാനുള്ള അവസരവുമെല്ലാം നഷ്‌ടപ്പെടുന്നതു മുന്‍നിര്‍ത്തിയാണിത്‌.
ട്രാവല്‍ മാര്‍ട്ട്‌ ഉപേക്ഷിക്കുന്നതിനെതിരേ മന്ത്രി കടകംപള്ളി സുരേന്ദ്രനും ചലച്ചിത്രമേള വേണ്ടെന്നുവയ്‌ക്കുന്നതിനെതിരേ മന്ത്രി എ.കെ. ബാലനും പരസ്യമായി രംഗത്തുവന്നിരുന്നു. കലോത്സവകാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചന ഉണ്ടായില്ലെന്നു മന്ത്രി സി. രവീന്ദ്രനാഥും പറഞ്ഞു. തുടര്‍ന്നാണ്‌ ആഘോഷങ്ങള്‍ പരമാവധി കുറച്ച്‌ ഇക്കാര്യങ്ങളില്‍ എന്തുചെയ്യാനാകുമെന്നു പരിശോധിക്കുമെന്നു മന്ത്രി ഇ.പി. ജയരാജന്‍ വിശദീകരിച്ചത്‌.
ആഘോഷങ്ങള്‍ക്കുള്ള തുക ദുരിതാശ്വാസത്തിന്‌ ഉപയോഗിക്കുകയാണു സര്‍ക്കാര്‍ നയം. സംസ്‌ഥാനത്തെ പരമാവധി മെച്ചപ്പെട്ട അവസ്‌ഥയില്‍ എത്തിക്കുന്നതിനാണു പ്രധാന്യം കൊടുക്കേണ്ടത്‌. അതിനായി ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടിവരും. കെടുതിയില്‍നിന്നു കരകയറിയാല്‍ എല്ലാം പിന്നിടു ഭംഗിയായി നടത്താവുന്നതേയുള്ളൂ. കുട്ടികളുടെ അവസരങ്ങള്‍ നഷ്‌ടമാകാതിരിക്കാന്‍ എന്തു ചെയ്യാന്‍ പറ്റുമെന്ന്‌ ആലോചിക്കുന്നുണ്ട്‌. - അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 06 Sep 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW