Monday, August 19, 2019 Last Updated 18 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 08.46 AM

ബൈക്കില്‍ പറന്ന് വിസ്മയിപ്പിച്ച് ഈ രാഷ്ട്രത്തലവന്‍; കൈയ്യടിച്ച് ലോകം(വീഡിയോ)

VIRAL VIDEO

ബൈക്കില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തി എഷ്യന്‍ ഗെയിംസ് ഉദ്ഘാടനം നടത്തിയ ഇന്റോനേഷ്യന്‍ രാഷ്ട്രത്തലവന് നിറഞ്ഞ കയ്യടി. ഇന്തൊനീഷ്യന്‍ പ്രസിഡന്റായ ജോക്കോ വിദോദോയാണ് ബൈക്ക് സ്റ്റണ്ട് നടത്തി സോഷ്യല്‍മീഡിയയില്‍ ഹിറ്റായത്. ഇന്തൊനീഷ്യയിലെ ഏറ്റവും ജനകീയനായ നേതാവായ ജോക്കോ വിദോദോയുടെ ബൈക്ക് പ്രേമം പ്രസിദ്ധമാണ്.

ഔദ്യോഗിക വാഹനത്തില്‍ നിന്നിറങ്ങി ബൈക്ക് ഓടിച്ച് വിദാദോ ഉദ്ഘാടന വേദിയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഇത് വെറുമൊരു ബൈക്കോട്ടമായിരുന്നില്ലെന്നതാണ് അദ്ഭുതം. കൂറ്റന്‍ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റി റോഡിലേക്ക് പറന്നിറങ്ങിയ യമഹ സൂപ്പര്‍ബൈക്കായ എഫ്സി1ല്‍ സ്റ്റണ്ടുകള്‍ കാണിച്ചായിരുന്നു പ്രസിഡന്റിന്റെ യാത്ര. 998 സിസി എന്‍ജിനാണ് ഈ ബൈക്കിന്റെ ഹൃദയം. പരമാവധി 150 ബിഎച്ച്പി കരുത്തും 106 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. 14 കോടി ഇന്തൊനീഷ്യന്‍ രൂപ അതായത് ഏകദേശം ആറരലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വില.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW