Tuesday, August 20, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 04.31 PM

നക്ഷത്രദശാഫലങ്ങള്‍

uploads/news/2018/09/245582/joythi030918.jpg

നമ്മള്‍ ഓരോരുത്തരും 27 നക്ഷത്രങ്ങളില്‍ ഒന്നില്‍ ജനിക്കുന്നു. ഓരോ നക്ഷത്രത്തിനും ദശയും ദശാനാഥന്മാരും ഉണ്ട്. അശ്വതി, മകം, മൂലം മുതലായ നക്ഷത്രങ്ങള്‍ക്ക് കേതു, ശുക്രന്‍, ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, രാഹു, ഗുരു, ശനി, ബുധന്‍. ഇവര്‍ ക്രമേണ ദശാനാഥന്മാരും ഇവര്‍ക്ക് 7, 20, 6, 10, 7, 18, 16, 19, 17 ഈ വര്‍ഷങ്ങള്‍ ദശാകാലങ്ങളും ആകുന്നു.

ഭക്തിയോടെ വിവിധ രീതിയില്‍ നവഗ്രഹേശ്വരന്മാരെ ആരാധിച്ച് അവരുടെ ഇഷ്ടാനുഗ്രഹങ്ങള്‍ക്ക് പാത്രമായി ഭവിച്ച പരാശര മഹര്‍ഷിക്ക് ത്രൈകാലിക ഫലബോധമുണ്ടായി.

അദ്ദേഹം നിര്‍മ്മിച്ച ഹോരാശാസ്ത്രത്തിന്റെ സരാംശത്തെ സംഗ്രഹിച്ച് അനുഭവവുമായി താരതമ്യം ചെയ്ത് ഏറ്റവും ഫലപ്രദമാണെന്ന് ബോധ്യമായിരിക്കുന്ന പ്രസിദ്ധമായ നക്ഷത്ര മഹാദശാക്രമത്തെ താഴെ വിവരിക്കുന്നു.

ആദിത്യദശാഫലം


കലഹം, അവിചാരിത രാജകോപം, ബന്ധുജനങ്ങള്‍ക്ക് രോഗം, അലഞ്ഞു തിരിയുക, പരസ്പര ശത്രുത, ജയില്‍വാസം, ധനധാന്യനാശം, പുത്രഭാര്യാദികളെക്കൊണ്ടുള്ള ബുദ്ധിമുട്ടുകളും അഗ്നിപീഡകളും ഫലം.

ചന്ദ്രദശാഫലം


മനഃസന്തോഷം, സര്‍വ്വാഭീഷ്ടസിദ്ധി, സുഖഭോജനം, ഭാര്യ, പുത്രന്മാര്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, രത്‌നങ്ങള്‍ എന്നിവയുടെ സിദ്ധി, പശുക്കളുടേയും ഭൂമിയുടേയും ലാഭം, ബ്രഹ്മണപൂജ എന്നിവ ഫലം.

കുജദശാഫലം


അഗ്നിസംബന്ധമായ പ്രവൃത്തികള്‍കൊണ്ടും സര്‍ക്കാരിനെ കൊണ്ടും കളവ്, വഞ്ചന, പലവിധ ക്രൂരപ്രവൃത്തികള്‍ എന്നിവകൊണ്ട് ധനാഗമം, രക്തപിത്തം, ജ്വരം മുതലായ അസുഖങ്ങള്‍ ഉണ്ടാകുകയും നീചസ്ത്രീ സംസര്‍ഗ്ഗം ഭാര്യാപുത്രാദികളോടും ബന്ധുക്കളോടും ഗുരുവിനോടും വിരോധവും കഷ്ടപ്പാടുകളും ഫലം.

ബുധദശാഫലം


ആത്മസുഖാനുഭവം സുഹൃത്തുക്കളാലും വിദ്വാന്മാരാലും കീര്‍ത്തിപ്പെടുക, ഗുരുപ്രസാദം, സംഭാഷണ പ്രാഗത്ഭ്യം, ഭാര്യാപുത്രന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും സുഖവും ശ്രേഷ്ഠതയും ഫലമായിരിക്കും.

ഗുരുദശാഫലം


സന്താനസിദ്ധി, മഹാജനങ്ങളാല്‍ ശ്ലാഘിക്കപ്പെടുക, വലിയ വലിയ വാഹനങ്ങള്‍ ഉണ്ടാകുക, ഇഷ്ടകാര്യസിദ്ധി, ഭാര്യപുത്രാദികളോടും ബന്ധുക്കളോടും സന്തോഷത്തില്‍ കഴിയുക, ധര്‍മ്മ പ്രവൃത്തികള്‍ ചെയ്യുക എന്നിവ ഫലം.

ശുക്രദശാഫലം


നല്ല വാഹനങ്ങള്‍ വാങ്ങുക, രത്‌നങ്ങളും ആഭരണങ്ങളും നിധിയും നല്ല സ്ത്രീകളേയും ലഭിക്കുന്നതുകൊണ്ടുള്ള സന്തോഷം അനുഭവിക്കുക, ക്രീഢാസുഖത്തിനുവേണ്ടതെല്ലാം കരസ്ഥമാക്കുക, വിവാഹ കര്‍മ്മങ്ങള്‍ നടത്തുക, ഭരണാധികാരികളില്‍നിന്ന് ബഹുമാനങ്ങള്‍ സിദ്ധിക്കുകയും ചെയ്യും.

ശനിദശാഫലം


തനിക്കും ഭാര്യാപുത്രാദികള്‍ക്കും വാതം, മുതലായ രോഗങ്ങളും കൃഷിനഷ്ടം, അകാരണമായി വാക്കുതര്‍ക്കം, നീചസ്ത്രീ സംസര്‍ഗ്ഗം, ഭൃത്യജനവേര്‍പാട്, അന്യദേശവാസം, തന്റെ ആളുകള്‍ക്കും ഭൂമിക്കും, സുഖത്തിനും ധനത്തിനും വിചാരിക്കാതെയുള്ള നാശവും ഉണ്ടാകും.

രാഹുദശാഫലം


സര്‍ക്കാര്‍, കള്ളന്മാര്‍ ഇവരാലും, വിഷം, അഗ്നി, ആയുധം ഇവയാലും ഭയം, പുത്രദുഃഖം, ചിത്തഭ്രമം, ബന്ധുനാശം, നീചന്മാരില്‍ നിന്ന് അപമാനവും വലിയ മാനഹാനിയും, സ്ഥാനഭ്രംശവും, കാലിന് ഭംഗവും പ്രവൃത്തി ഫലമില്ലാതാകുകയും ഫലം.

ശ്രദ്ധിക്കുക: - ശുഭയോഗത്തോടുകൂടി ശുഭസ്ഥാനത്തും ഇഷ്ടസ്ഥാനത്തും നില്‍ക്കുന്ന രാഹുവിന്റെ ദശ ശുഭഫലത്തെ പ്രദാനം ചെയ്യും.

കേതുദശാഫലം.


ശത്രുക്കളാലും കള്ളന്മാരാലും രാജാവിനാലും ഭയവും ആയുധങ്ങളേറ്റ് മുറിവും, ഉഷ്ണരോഗങ്ങള്‍ ഉണ്ടാകുകയും, കാരണമില്ലാതെ അപവാദങ്ങള്‍ക്ക് സംഗതിവരികയും കുലത്തില്‍ ദുഷ്‌പേര് ഉണ്ടാകുകയും അഗ്നിഭയം നേരിടുകയും ദേശം വിട്ടുപോകുകയും ചെയ്യും.

ശ്രദ്ധിക്കുക: - ബന്ധപ്പെട്ട ദേവതകളെ സമയാ സമയങ്ങളില്‍ പൂജിക്കുകയും പ്രാര്‍ത്ഥിക്കുകയും കഴിവിനാല്‍ വഴിപാടുകള്‍ നടത്തുന്നതും ദുഃഖങ്ങള്‍ക്ക് തീവ്രത കുറയ്ക്കാന്‍ സഹായിക്കും.

നക്ഷത്രം ------- ഗ്രഹം ------- വര്‍ഷം


അശ്വതി, മകം, മൂലം ------ കേതു -------- 7
ഭരണി, പൂരം, പൂരാടം ------- ശുക്രന്‍ ------- 20
കാര്‍ത്തിക, ഉത്രം, ഉത്രാടംംം ------ ആദിത്യന്‍ ------ 6
രോഹിണി, അത്തം, തിരുവോണം ------- ചന്ദ്രന്‍ -------- 10
മകയിരം, ചിത്തിര, അവിട്ടം ------ ചൊവ്വ -------- 7
തിരുവാതിര, ചോതി, ചതയം --------- രാഹു ------- 18
പുണര്‍തം, വിശാഖം, പൂരൂരുട്ടാതി ------ വ്യാഴം ------- 16
പൂയം, അനിഴം, ഉത്രട്ടാതി ---------- ശനി --------- 19
ആയില്യം, തൃക്കേട്ട, രേവതി -------- ബുധന്‍ ------- 17

Ads by Google
Monday 03 Sep 2018 04.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW