Sunday, August 25, 2019 Last Updated 31 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 11.38 AM

മരാസോയുടെ ബുക്കിങ് മഹീന്ദ്ര ആരംഭിച്ചു

mahindra marazzo

മരാസോ ഉടൻ തന്നെ വിപണിയിൽ എത്തും. സെപ്തംബർ മൂന്നിന് മരാസോ വിപണിയിൽ എത്തുമെങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷമേ ഡീലർഷിപ്പുകളിൽ എത്തുകയുള്ളൂ. അതേസമയം, മരാസോയുടെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്ര. 10,000 രൂപയാണ് ബുക്കിങ് തുകയായി മഹീന്ദ്ര ഈടാക്കുന്നത്.

നിലവിൽ മാരുതി എയർടിഗയാണ് മരാസോയ്ക്ക് ഉള്ള ഏക എതിരാളി. M2, M4,M6, M8 എന്നീ നാല് പതിപ്പുകളായാണ് മരാസോ വിപണിയിൽ എത്തുക. 14 ലക്ഷം മുതൽ 18 ലക്ഷം വരെ വില പ്രതീക്ഷിക്കാം. സുരക്ഷ കണക്കിലെടുത്ത് എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗ് തുടങ്ങിയ ഫീച്ചറുകൾ അടിസ്ഥാന മോഡലായ M2 വിൽ കൂടി ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന.

1.5 ലിറ്റർ 4 സിലിണ്ടർ ഡീസൽ എൻജിനാണ് മരാസോയ്ക്ക് കരുത്തേകുന്നത്. ഈ 1492 സിസി എൻജിൻ 130 ബിഎച്ച്പിയും 300 എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. മരാസോയുടെ ഡീസൽ പതിപ്പിനെയാണ് ആദ്യം വിപണിയിലെത്തിക്കുന്നത്. അടുത്ത ഘട്ടത്തിലായിരിക്കും പെട്രോൾ പതിപ്പ് പുറത്തിറക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW