Monday, August 19, 2019 Last Updated 17 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 01 Sep 2018 07.31 PM

പോലീസിന്റെ നേര്‍ക്കു കളിത്തോക്കു ചൂണ്ടി: ഒടുവില്‍ ഹോളിവുഡ് നടി പോലീസിന്റെ വെടിയേറ്റ് മരിച്ചു

Hollywood Actress, Shot Dead

കാലിഫോര്‍ണിയ: പോലീസിന്റെ നേര്‍ക്കു തോക്കു ചുണ്ടിയ ഹോളിവുഡ് നടിക്ക് വെടിയേറ്റ് ദാരുണാന്ത്യം. ഹോളിവുഡ് നടി വനേസ മാര്‍ക്കസ്(49) ആണ് പസാഡേന സിറ്റി പോലീസിന്റെ വെടിയേറ്റു മരണമടഞ്ഞത്.

ഇ. ആര്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രശസ്തയായ നടിയാണ് വസേന മാര്‍ക്കസ്. നടിക്ക് മാനസികവും ശാരീരികവുമായ പ്രശ്‌നം ഉണ്ടെന്ന് ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടി താമസിക്കുന്നിടത്ത് എത്തിയത്. പോലീസിനൊപ്പം മനശാസ്ത്ര വിദഗ്ധരടങ്ങിയ സംഘവും ഉണ്ടായിരുന്നു.

നടിയോട് സ്ഥലത്ത് എത്തിയ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം ഒരു മണിക്കൂറോളം സംസാരിക്കുകയും ചികിത്സ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ തൊട്ടുപിന്നാലെ നടി പോലീസിനു നേര്‍ക്ക് തോക്ക് ചൂണ്ടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടിയെ വെടിവെച്ചു വീഴ്ത്തി. ബിബി വിഭാഗത്തില്‍പ്പെട്ട സെമി ഓട്ടോമാറ്റിക് റൈഫിളിനോട് സാമ്യമുള്ള കളിത്തോക്കാണ് നടിയുടെ കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ ഇതു യഥാര്‍ത്ഥ തോക്കാണെന്ന് കരുതിയാണ് പോലീസ് തിരികെ വെടിവെച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW