Wednesday, August 21, 2019 Last Updated 37 Min 9 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Thursday 30 Aug 2018 01.51 PM

ഈ രാത്രി ഒന്ന് സഹകരിച്ചാല്‍ ഇനിയുള്ള രാത്രികള്‍... പൂജയ്ക്ക് പിന്നിലെ പെണ്‍കഥകള്‍

''കാസ്റ്റിംഗ് കാളിന് വരുന്നവരെ തൊട്ടുതലോടി ആശ തീര്‍ക്കുന്ന പകല്‍മാന്യന്മാരെക്കാള്‍ ഭീകരന്മാരായ ചിലരും ഈ രംഗത്തുണ്ട്. കാസ്റ്റിംഗ് കാളിന്റെ പേരിലെത്തുന്നവര്‍ക്ക് മുന്നില്‍ വെള്ള ഖദറും നെറ്റിയില്‍ കുറിയുമായി നില്‍ക്കുന്ന ഇത്തരം 'മാന്യന്മാര്‍' തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നത് കുറേക്കൂടി തന്ത്രപരമായിട്ടാണ്. കാസ്റ്റിംഗിനിടയില്‍ നടക്കുന്ന പുറം കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന ആവശ്യക്കാരല്ല ഇവര്‍.''
uploads/news/2018/08/244541/CiniStoryCastingCouch05.jpg

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ?- 5

കാസ്റ്റിംഗ് കാളിന് പിന്നിലെ ചതിക്കുഴികളെ പറ്റിയുള്ള അന്വേഷണത്തിലൂടെ ഒട്ടേറെ സംഭവങ്ങളാണ് പുറലോകമറിഞ്ഞത്. സിനിമയിലേക്ക് അവസരം നല്‍കാം എന്ന പേരില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ടും അല്ലാതെയും ചൂഷണം ചെയ്യുന്ന രീതികളെ പറ്റിയും അതിലേക്കെ ത്തുന്ന വഴികളും അനുഭവങ്ങളും അപകടങ്ങളും വായനക്കാര്‍ക്ക് മനസിലായിട്ടുണ്ടാകും. എന്നാല്‍ പെണ്‍ശരീരത്തിനായി കാമക്കണ്ണുകളുമായിരിക്കുന്നവരുടെ ചതിക്കുഴികള്‍ ഇവിടെയും അവസാനിക്കുന്നില്ല. വെള്ളിവെളിച്ചം സ്വപ്നം കണ്ടെത്തുന്നവരുടെ വിശ്വാസ്യത നേടിയെടുക്കാനായി ഇത്തരക്കാര്‍ പല തന്ത്രങ്ങളും പയറ്റും.

സിനിമയോ സിനിമയുടെ വിജയമോ ഒന്നും ഇത്തരക്കാര്‍ക്ക് വിഷയമേയല്ല. അവര്‍ക്ക് താല്പര്യം 'പെണ്ണ്' മാത്രമാണ്.. മലയാളത്തില്‍ സജീവമായ ഒരു സംവിധായകന്റെ വാക്കുകള്‍. മലയാളത്തില്‍ മാത്രം പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാക്കാന്‍ സാധിക്കും. എത്രയോ സിനിമകളാണ് ഇവിടെ നിര്‍മ്മിക്കപ്പെടുന്നത്. നാലാളറിഞ്ഞ് റിലീസ് ചെയ്യുന്ന ചിത്രങ്ങളെ പറ്റി നമ്മള്‍ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും. എന്നാല്‍ ആരുമറിയാതെ റിലീസ് ചെയ്ത് പിറ്റേന്ന് പൊടിയും തട്ടി പോകുന്ന സിനിമയും സിനിമാ ക്കാരും ധാരാളമാണ്.

മലയാളത്തില്‍ റിലീസ് ചെയ്തതില്‍ നിര്‍മ്മാതാവിന് മുടക്കുമുതലെങ്കിലും തിരിച്ചു കിട്ടിയത് വളരെ കുറച്ച് സിനിമകള്‍ക്കാണ്. അപ്പോള്‍ ഒരു കാര്യം ഉറപ്പാണ്. സിനിമ എടുക്കുന്നവര്‍ക്ക് പണം മാത്രമല്ല ലക്ഷ്യം. സ്വന്തം പോക്കറ്റിലിരിക്കുന്ന പണം ഉപയോഗിച്ച് സിനിമ എടുത്ത് കുറച്ചു പേരെ രക്ഷപ്പെടുത്തി കളയാം എന്ന മഹാമനസ്‌കതയുമല്ല. മറിച്ച് ലക്ഷ്യം മറ്റ് ചിലതാണ്. അതില്‍ പ്രധാനം പെണ്ണ് തന്നെയാണെന്നതില്‍ തര്‍ക്കമില്ല. 'സ്ത്രീ സമ്പര്‍ക്കത്തിന്' ഏറ്റവും സുരക്ഷിത താവളമായിട്ടാണ് ചിലര്‍ സിനിമയെ കാണുന്നത്. സംവിധായകന്‍ പറയുന്നു.

കാസ്റ്റിംഗ് കാളിന് വരുന്നവരെ തൊട്ടുതലോടി ആശ തീര്‍ക്കുന്ന പകല്‍മാന്യന്മാരെക്കാള്‍ ഭീകരന്മാരായ ചിലരും ഈ രംഗത്തുണ്ട്. കാസ്റ്റിംഗ് കാളിന്റെ പേരിലെത്തുന്നവര്‍ക്ക് മുന്നില്‍ വെള്ള ഖദറും നെറ്റിയില്‍ കുറിയുമായി നില്‍ക്കുന്ന ഇത്തരം 'മാന്യന്മാര്‍' തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നത് കുറേക്കൂടി തന്ത്രപരമായിട്ടാണ്.

കാസ്റ്റിംഗിനിടയില്‍ നടക്കുന്ന പുറം കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന ആവശ്യക്കാരല്ല ഇവര്‍. അതിനായി ഇരയുടെ വിശ്വാസം നേടിയെടുക്കലാണ് ആദ്യത്തെ ഘട്ടം. ഈ ലക്ഷ്യവുമായി സിനിമയിലേക്ക് വരു ന്ന കപട നിര്‍മ്മാതാക്കളും കപട സംവിധായകരും ഉണ്ട്. ഒന്നിച്ച് പ്ലാന്‍ ചെയ്ത് കാര്യം നടത്തുന്നവരും ചുരുക്കമല്ല.

സംവിധായകനാണ് 'ആവശ്യക്കാര'നെങ്കില്‍ അയാള്‍ ആദ്യം നിര്‍മ്മാതാവിനെ വലയിലാക്കും. നിര്‍മ്മാതാവാണെങ്കില്‍ ഒരു സംവിധായകനെ കണ്ടെത്തും. ഇത് രണ്ടുമല്ലെങ്കില്‍ 'മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗില്‍' മുന്നോട്ട് പോകും. കാസ്റ്റിംഗ് കാളിനോടനുബന്ധിച്ച് ഇവര്‍ തങ്ങളുടെ 'ലക്ഷ്യം' നിറവേറ്റില്ല. അവിടെയാണ് ശരിക്കുള്ള ചതിക്കുഴി ഒരുങ്ങുന്നത്.

കുറച്ചു പണം ചെലവിട്ട് സിനിമയുടെ 'പൂജ' ചടങ്ങ് സംഘടിപ്പിക്കും. പുതിയ സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നടന്‍മാരും നടിമാരുമെല്ലാം പ്രത്യേക ക്ഷണിതാക്കളാകും. പൂജയുടെ ശരിയായ ലക്ഷ്യം അറിയാത്ത സമൂഹത്തിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ പൂജാചടങ്ങ് ഗംഭീരമായങ്ങ് ആഘോഷിക്കും. ഒപ്പം ഷൂട്ടിംഗ് ഷെഡ്യൂളുകളും റിലീസ് തീയതി വരെയും പ്രഖ്യാപിക്കപ്പെടും.

uploads/news/2018/08/244541/CiniStoryCastingCouch05a.jpg

പുതുമുഖ താരങ്ങള്‍ അതോടെ ഫേമസ് ആകും. തങ്ങള്‍ സിനിമാ താരങ്ങളായി എന്ന ധാരണ അവരുടെ മനസില്‍ ഉറപ്പിക്കപ്പെടും. പിന്നീടാണ് ആവശ്യക്കാരുടെ ശരിക്കുള്ള ഓപ്പറേഷന്‍. ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് എന്ന പേരില്‍ ഒരു തട്ടിക്കൂട്ട് സെറ്റപ്പ് ഒരുക്കി ഇരകളെ അഭിനയിക്കാന്‍ ക്ഷണിക്കും. ചുരുങ്ങിയ ദിവസത്തേക്കുള്ള ഷെഡ്യൂളിനായി താമസവും ഒരുക്കും.

ഇവിടെയാണ് ആവശ്യക്കാര്‍ അവതരിക്കുന്നത്. ആരാണോ ആവശ്യക്കാരന്‍ അദ്ദേഹത്തിന്റെ ദൂതന്‍ ഇരയുടെ മുന്നിലെത്തും. മിക്കവാറും ഫീല്‍ഡില്‍ സീനിയറായ ഒരു സ്ത്രീ തന്നെയാകും ദൂതന്റെ വേഷം കൈകാര്യം ചെയ്യുന്നത്. അമ്മയായും ചേച്ചിയായും ഒക്കെ കണക്കാക്കപ്പെടുന്ന ചില നടിമാര്‍ ഇക്കാര്യത്തില്‍ ക്യാമറയ്ക്ക് പിന്നിലും മികച്ച അഭിനയമാണ് കാഴ്ചവ യ്ക്കുന്നതെന്നാണ് സാക്ഷിയുടെ കുമ്പസാരം.

കുട്ടിക്ക് നായികയുടെ വേഷമാണെന്ന് പറഞ്ഞിരുന്നല്ലോ. പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട്. മറ്റാരെയോ കൊണ്ട് ആ റോള്‍ ചെയ്യിപ്പിക്കാനാണ് നിര്‍മ്മാതാവ് / സംവിധായകന്‍ പറയുന്നത്. അയാള്‍ക്ക് വേണ്ടപ്പെട്ട ആരോ ആണ്. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഒരു അഡ്ജസ്റ്റ്‌മെന്റല്ലേ.

ഇതൊക്കെ സാധാരണമാണ്. ആദ്യമായതു കൊണ്ട് പറഞ്ഞെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര അനുഭവിച്ചതാ. കുട്ടി പോയി അങ്ങേരെ പേഴ്‌സണലായി ഒന്ന് കണ്ട് പറഞ്ഞു നോക്ക്. മൂഡ് എന്താണെന്ന് പറയാന്‍ പറ്റില്ല. അങ്ങേര് പറയുന്നതും ചെയ്യുന്നതും ഒന്നും ആരോടും പറയാന്‍ നില്‍ക്കണ്ട. നാളെയും ഇവിടെ തന്നെ നില്‍ക്കേണ്ടതേല്ല. പോയി കാണൂട്ടോ. ദൂതന്റെ വേഷം കഴിഞ്ഞു.

സിനിമാതാരമായ കാര്യം ലോകത്തിന് മുന്നില്‍ വിളിച്ചു പറഞ്ഞു കഴിഞ്ഞ ഇരയ്ക്ക് മറ്റൊരു വഴിയില്ലാതാകും. അദ്ദേഹത്തെ പേഴ്‌സണലായി കണ്ട് കാര്യം പറയാന്‍ അവര്‍ മുറിയിലേക്ക് ചെല്ലും. അല്ലെങ്കില്‍ മുറിയിലേക്ക് വിളിപ്പിക്കും. അവിടെ ഫോര്‍മാലിറ്റി ഒന്നുമില്ല. കാര്യങ്ങളെല്ലാം അറിയാമല്ലോ. ഈ രാത്രി ഒന്ന് സഹകരി ച്ചാല്‍ ഇനിയുള്ള രാത്രികള്‍ സുഖിച്ചുറങ്ങാം.

ചിലര്‍ സമ്മതം മൂളും. മറ്റുള്ളവരുടെ കണ്ണീര്‍ അദ്ദേഹത്തിന്റെ കിടക്കയില്‍ വീഴും. അവളുടെ കരച്ചിലിന് മേല്‍ അദ്ദേഹത്തിന്റെ ശരീരം അമരും. അദ്ദേഹത്തെ കാണാന്‍ പോയവര്‍ ആരും നേരം പുലരാതെ മുറിവിട്ട് പുറത്ത് വന്നിട്ടില്ല എന്നതാണ് സാക്ഷി പങ്കിട്ട കുമ്പസാര രഹസ്യം.

ഒരാളല്ല ഒട്ടേറെപ്പേരെ ഇത്തരത്തില്‍ പേഴ്‌സണലായി കാണുന്നവരും ഇക്കൂട്ടത്തിലുണ്ട്. സ്വമേധയാ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നവര്‍ക്ക് പിന്നാലെയാണ് അവസരം. പുതുമുഖങ്ങള്‍ക്ക് തിളങ്ങാനായില്ലെങ്കില്‍ ആ കുറവ് അനുഭവസ്ഥര്‍ പരിഹരിക്കണം.

ആവശ്യക്കാരന്റെ ലക്ഷ്യങ്ങള്‍ നിറവേറി കഴിഞ്ഞാല്‍ പിന്നെ ഷെഡ്യൂള്‍ പാക്കപ്പ് ആണ്. സിനിമ അവിടെ അവസാനിച്ചു എന്നതാണ് സത്യം. ആവശ്യക്കാരെയും അദ്ദേഹത്തെയും തേടിപ്പോയാല്‍ പൊടി പോലും കാണാന്‍ കിട്ടില്ല എന്നതാണ് ഇതുവരെയുള്ള അനുഭവം.

(തുടരും.... ആണുങ്ങളെയും വെറുതേ വിടാത്ത ഞരമ്പുരോഗിയായ സംവിധായകന്‍. യുവനായകന്റെ അനുഭവ കുറിപ്പ്...)

***(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW