Tuesday, August 20, 2019 Last Updated 18 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.27 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 29.08.2018

uploads/news/2018/08/244202/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) -
ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മനസിന്‌ സന്തോഷം തരുന്ന സന്ദേശങ്ങള്‍ ശ്രവിക്കും. ധനനഷ്‌ടത്തിന്‌ സാദ്ധ്യതയുള്ളതിനാല്‍ ഓഹരി വിപണിയും ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കണം. ബന്ധുജനങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കേസുകളില്‍ വിജയിക്കും.

ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) -
എല്ലാ കാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും. നിരന്തരമായ അതിഥി സല്‍ക്കാരം വീട്ടമ്മമാരെ വിഷമിപ്പിക്കും. കര്‍മ്മരംഗത്ത്‌ പുതിയ ഉത്തരവാദിത്തങ്ങളുണ്ടാകും. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. മനസിന്‌ സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.

മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) -
മനഃക്ലേശത്തിന്‌ ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ അനുകൂല സമയം. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ തടസ്സം നേരിടും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ വിവാദപരമായ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറണം.

കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) -
വിശേഷ വസ്‌ത്രാഭരണാധികള്‍ ലഭിക്കും. വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. സാങ്കേതിക വിദഗ്‌ദ്ധന്മാര്‍ക്ക്‌ നല്ല അവസരം ലഭിക്കും. ബിസിനസുകാര്‍ക്ക്‌ ശക്‌തമായ മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരും. സ്‌ഥലംമാറ്റത്തിന്‌ ഉത്തരവ്‌ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ) -
ബിസിനസുകാര്‍ പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ പാഠ്യവിഷയങ്ങളില്‍ അലസത പ്രകടമാക്കും. പോലീസുദ്യോഗസ്‌ഥര്‍ക്ക്‌ പ്രമോഷന്‌ സാധ്യത. ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തെറ്റിദ്ധാരണകള്‍ മറന്ന്‌ ഒന്നിക്കും.

കന്നി (ഉത്രം , അത്തം, ചിത്തിര ) -
സാഹസികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ അപ്രതീക്ഷിതമായി പുതിയ സ്‌ഥാനമാനം ലഭിക്കും. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ പണി സമയത്തു തന്നെ പൂര്‍ത്തീകരിക്കും.

തുലാം (ചിത്തിര , ചോതി, വിശാഖം ) -
ആത്മാര്‍ത്ഥതയുള്ളവരോട്‌ ചിലപ്പോള്‍ വെറുപ്പ്‌ കാണിക്കും. ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. കര്‍മ്മ രംഗത്ത്‌ അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ആര്‍ഭാട വസ്‌തുക്കള്‍ക്കായി പണം ചെലവഴിക്കും.

വൃശ്‌ചികം (വിശാഖം , അനിഴം, കേട്ട) -
പിതൃഗുണവും ഭാഗ്യപുഷ്‌ടിയും അനുഭവപ്പെടും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. മാനസിക പ്രയാസങ്ങള്‍ക്ക്‌ ആശ്വാസം കണ്ടെത്തും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ) -
തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദീര്‍ഘവീക്ഷണമില്ലാതെ യാതൊരു പ്രവര്‍ത്തനത്തിനും തുടക്കം കുറിക്കരുത്‌. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക്‌ തടസം നേരിടും. മേലധികാരുകളുടെ പ്രീതി സമ്പാദിക്കും.

മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) -
ബിസിനസുകാര്‍ക്ക്‌ തൊഴില്‍രംഗത്ത്‌ അഭിവൃദ്ധി ഉണ്ടാകും. വേണ്ടപ്പെട്ടവര്‍ പോലും അകലുവാന്‍ സാധ്യത. ഈശ്വരാധീനം കാണുന്നു. ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. ഉദ്യോഗക്കയറ്റം ലഭിക്കും.

കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) -
വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ അനുകൂല സമയം. സന്താനങ്ങളാല്‍ കീര്‍ത്തി കൂടും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും ചിലര്‍ മനസില്‍ ഇഷ്‌ടപ്പെടാത്തരീതിയില്‍ പെരുമാറും.

മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) -
സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക്‌ രോഗദുരിതാവസ്‌ഥ ഉണ്ടാകും. സമൂഹത്തില്‍ മാന്യസ്‌ഥാനം കൈവരിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. അഭിമാനം സംരക്ഷിക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 29 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW