Friday, August 23, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 03.18 PM

ദുരിതാശ്വാസ നിധിലേയ്ക്ക് 14 ദിവസത്തില്‍ എത്തിയത് 713.92 കോടി; തിരികെയെത്താന്‍ സന്നദ്ധത അറിയിച്ച് മല്യ... അറിയാം ​പ്രധാനവാര്‍ത്തകള്‍

uploads/news/2018/08/243977/kerala-flood.jpg

പ്രളയം; 14 ദിവസം കൊണ്ട് ദുരിതാശ്വാസ നിധിലേയ്ക്ക് എത്തിയത് 713.92 കോടി


തിരുവനന്തപുരം : നാടിതുവരെ കണ്ട പ്രളയത്തില്‍ കൈത്താങ്ങായി 14 ദിവസം കൊണ്ട് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയത് 713.92 കോടി. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായം രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്തിന് ലഭിക്കുക.

ആഗസ്റ്റ് 14 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയ തുകയില്‍ 3.91 ലക്ഷത്തോളം വിവിധ വ്യക്തികളില്‍ നിന്നുള്ളതാണ്.

uploads/news/2018/08/243977/sreedharan.jpg

പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശസഹായം സ്വീകരിക്കുന്നത് അപമാനമെന്ന് ഇ.ശ്രീധരന്‍

പാലക്കാട്: പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും അതുകൊണ്ടു തന്നെ വിദേശ സഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും ഇ.ശ്രീധരന്‍. പൂര്‍ണാധികാരമുള്ള സമിതി രൂപീകരിച്ചാല്‍ ഏഴ്, എട്ട് വര്‍ഷത്തിനുള്ളില്‍ പുതിയ കേരളം നിര്‍മ്മിക്കാം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനു വേണ്ട ഉപദേശങ്ങള്‍ നല്‍കാമെന്നും ഇ. ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

uploads/news/2018/08/243977/vijay-mallya.jpg

ഇന്ത്യലെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന് ഭീതി; തിരികെയെത്താന്‍ സന്നദ്ധത അറിയിച്ച് മല്യ

ന്യൂഡല്‍ഹി : ഇന്ത്യയിലെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കൈവിട്ടുപോകാനുള്ള സാധ്യതയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ബ്രിട്ടണില്‍ നിന്നു തിരിച്ചുവരാന്‍ വിവാദ വ്യവസായി വിജയ്മല്യ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു മാസമായി തുടര്‍ച്ചയായി ദൂതന്മാര്‍ മുഖേനയാണ് മല്യ തന്റെ ആഗ്രഹം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചത്. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് സ്വത്തുക്കള്‍ നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലേയ്ക്ക് മടങ്ങാനുള്ള ആഗ്രഹവുമായുള്ള മല്യയുടെ രംഗപ്രവേശമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

uploads/news/2018/08/243977/hrithik.jpg

വഞ്ചനാകുറ്റത്തിന് നടന്‍ ഋത്വിക് റോഷനെതിരെ ചെന്നൈ പോലീസ് കേസെടുത്തു

ബോളിവുഡ് താരം ഋത്വിക് റോഷനെതിരെ വഞ്ചനാകുറ്റം ചുമത്തി ചെന്നൈ പോലീസ് കേസെടുത്തു. ആര്‍. മുരളീധരന്‍ എന്നയാളുടെ പരാതിയിന്മേലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2014ല്‍ ഹൃതിക് റോഷന്‍ ലോഞ്ച് ചെയ്ത എച്ച്ആര്‍എക്‌സ് എന്ന ബ്രാന്‍ഡിന്റെ സ്‌റ്റോക്കിസ്റ്റായി തന്നെ നിയമിച്ചിരുന്നുവെന്നും എന്നാല്‍ ഹൃതിക്കും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നും മുരളീധരന്‍ ആരോപിക്കുന്നു. കൂടാതെ കമ്പനി ഉത്പന്നങ്ങള്‍ കൃത്യമായി വിപണിയില്‍ എത്തിക്കാതിരിക്കുകയും, തന്റെ അറിവില്ലാതെ വ്യാപാര സ്ഥാപനം പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയില്‍ മുരളീധരന്‍ പറയുന്നു.

uploads/news/2018/08/243977/pv-sindhu.jpg

ചരിത്രം തിരുത്തി, പക്ഷേ വിധി മാറ്റിയെഴുതാന്‍ ഏഷ്യന്‍ ഗെയിംസിനുമായില്ല ; പി വി സിന്ധുവിന് വെള്ളി തന്നെ!

ജക്കാര്‍ത്ത: നിര്‍ണ്ണായക മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങുക എന്ന പതിവ് വിധി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് ജക്കാര്‍ത്തയിലും തിരുത്താനായില്ല. വനിതാ സിംഗിള്‍സിലെ കലാശപ്പോരാട്ടത്തില്‍ സിന്ധു ലോക ഒന്നാം നമ്പര്‍ തായ് താരം സൂ യിംഗിനോട് തോറ്റു. 13-21, 16-21 എന്ന സ്‌കോറിനായിരുന്നു തോല്‍വി അറിഞ്ഞത്. ഒളിമ്പിക്‌സിന് പിന്നാലെയാണ് ഏഷ്യന്‍ ഗെയിംസിലും സിന്ധു ഫൈനലില്‍ കീഴടങ്ങുന്നത്. മറ്റൊരു താരം സൈനാ നേവാള്‍ സെമിയില്‍ വീണിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW