Monday, August 26, 2019 Last Updated 8 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 07.48 AM

പ്രളയദുരന്തത്തിന് കൈത്താങ്ങുമായി മുംബൈ വനിത ട്രാഫിക് പോലീസ്; ഒറ്റദിവസം കൊണ്ട് ഇവര്‍ ശേഖരിച്ചത് 70,000 രൂപ

uploads/news/2018/08/243901/mumbai-traffic.jpg

മുംബൈ: കേരളം നേരിടുന്ന പ്രളയദുരന്തത്തിന് കൈത്താങ്ങുമായി മുംബൈ വനിത ട്രാഫിക് പോലീസ്. ഒറ്റദിവസം കൊണ്ട് ഇവര്‍ ശേഖരിച്ചത് 70,000 രൂപയാണ്.

രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി വിത്ത് കാക്കി എന്ന പ്രത്യേകപേരിലാണ് ദുരിതാബാധിതര്‍ക്കായി പണം സ്വരുക്കൂട്ടിയത്. ട്രാഫിക് നിയമലഘനം നടത്തിയവരുടെ കൈകളില്‍ രാഖി കെട്ടികൊടുത്ത ശേഷം പിഴത്തുക കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

മുംബൈയിലെ ബബോള, അമ്പാടി, പഞ്ചവടി, ടി-പോയന്റ്, എവര്‍ഷൈന്‍ സിറ്റി എന്നീ നഗരഭാഗങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസുകാരുടെ പ്രവര്‍ത്തനം. പോലീസിന്റെ സന്മനസ് കണ്ട് സാധാരണക്കാരും സംഭാവന നല്‍കി. പിരിഞ്ഞുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് മുംബൈ അഡീഷണല്‍ പോലീസ് സൂപ്രണ്ട് വിജയകാന്ത് സാഗര്‍ അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW