Tuesday, August 20, 2019 Last Updated 18 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.25 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ? 28.08.2018

uploads/news/2018/08/243816/2.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - പൊതുപ്രവര്‍ത്തകര്‍ക്ക്‌ സമൂഹത്തില്‍ പ്രശസ്‌തി കൂടും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്‌ സമയം അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സംതൃപ്‌തമായിരിക്കും.

ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - മക്കള്‍ക്ക്‌ പ്രശസ്‌തി. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ മേലുദ്യോഗസ്‌ഥരില്‍ നിന്നും അനുകൂല നീക്കുപോക്കുണ്ടാകും.

മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കര്‍മ്മപുഷ്‌ടിക്ക്‌ അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവസരങ്ങള്‍ കുറയും.

കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ബിസിനസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തികനേട്ടം ഉണ്ടാകും. വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.

ചിങ്ങം (മകം, പൂരം, ഉത്രം ) - കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സാഹസികപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

കന്നി (ഉത്രം , അത്തം, ചിത്തിര ) - എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കവിയും. കൂടുതല്‍ ജോലിഭാരം കൊണ്ട്‌ മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സമൂഹത്തില്‍ മാന്യസഥാനം കൈവരിക്കും. സന്താനങ്ങള്‍ക്ക്‌ തൊഴില്‍ലബ്‌ധി ഉണ്ടാകാനിടയുണ്ട്‌. ആഢംബര വസ്‌തുക്കള്‍ക്കായി പണം ചെലവഴിക്കും.

തുലാം (ചിത്തിര , ചോതി, വിശാഖം ) - വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ ആഗ്രഹം സഫലീകരിക്കും. പിതൃസ്വത്ത്‌ സംബന്ധമായി തര്‍ക്കത്തിന്‌ സാധ്യത. സഹോദരസ്‌ഥാനീയരില്‍ നിന്നും മനഃക്ലേശത്തിന്‌ സാദ്ധ്യത. സഹോദരസ്‌ഥാനീയരില്‍ നിന്നും മനഃക്ലേശത്തിന്‌ സാദ്ധ്യത. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്‌ സമയം അനുകൂല സമയം.

വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ടെസ്‌റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കാന്‍ അറിയിപ്പ്‌ ലഭിക്കും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ഗൃഹത്തിലെ അറ്റകുറ്റപണികള്‍ക്കായി പണം ചെലവഴിക്കും. വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നും പണം നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അധികച്ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്‌ഥ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം ) - അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം. സഹോദരങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ജോലിക്കാര്‍ മുഖേന നാശനഷ്‌ടം ഉണ്ടാകും. സഹോദരസ്‌ഥാനീയരുമായി അഭിപ്രായവ്യത്യാസമുണ്ടാകും.

മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നല്ലകാരം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. വകുപ്പുതല പരീക്ഷകളില്‍ ഉന്നതവിജയം കരസ്‌ഥമാക്കും. നിശ്‌ചയിച്ച വിവാഹം നിസാര കാര്യങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത. പിതാവുമായോ പിതൃസ്‌ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന്‌ സാദ്ധ്യത. ഉപരിപഠനത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.

കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കുടുംബസ്വത്ത്‌ സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്നം ആവശ്യമാണ്‌. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.

മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കണം. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ബന്ധുജനങ്ങളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ തൊഴില്‍ അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 28 Aug 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW