Sunday, August 25, 2019 Last Updated 58 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 01.36 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 24.08.2018

uploads/news/2018/08/243119/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - നിനച്ചിരിക്കാതെയുള്ള ചെലവുകള്‍ വരുന്നതിനാല്‍ കയ്യില്‍ പണം തങ്ങുകയില്ല. ഉന്നതവ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിക്കാന്‍ അവസരം ലഭിക്കും. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പുതിയ അവസരങ്ങള്‍ ലഭിക്കും. അസമയത്തുള്ള യാത്ര ഒഴിവാക്കണം. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും.

ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്തുള്ളവര്‍ക്ക്‌ പ്രശസ്‌തിയും അംഗീകാരങ്ങളും ലഭിക്കും. വിവാഹ കാര്യങ്ങള്‍ക്ക്‌ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. പിതാവില്‍ നിന്നും സഹായ സഹകരണ ങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത്‌ ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.

മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - തൊഴില്‍പരമായി ശത്രുക്കള്‍ കൂടും. പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. സഹപ്രവര്‍ത്തകര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. താര്‍ക്കിക വിഷയത്തിലൂടെ വിജയം കൈവരിക്കും. ബിസിനസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആലോചിച്ച്‌ തീരുമാനങ്ങള്‍ കൈക്കൊള്ളണം.

കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - പൊതുവേ എല്ലാ കാര്യത്തിലും അലസത പ്രകടമാക്കും. അശ്രദ്ധ മുഖേന ബിസിനസില്‍ ധനനഷ്‌ടം സംഭവിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം ) - മനഃക്ലേശത്തിന്‌ ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത്‌ ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച്‌ പുരോഗതി പ്രാപിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

കന്നി (ഉത്രം , അത്തം, ചിത്തിര ) - പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപകീര്‍ത്തിക്ക്‌ സാധ്യത. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. ശത്രുക്കളില്‍ നിന്നും മാനസിക സംഘര്‍ഷം കൂടും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ വിരഹം അനുഭവപ്പെടും. ആരോഗ്യപരമായി നല്ല കാലം. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും.

തുലാം (ചിത്തിര , ചോതി, വിശാഖം ) - ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. അസയമത്തുള്ള യാത്ര ഒഴിവാക്കണം മത്സരപരീക്ഷകളില്‍ വിജയ സാധ്യത. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷം കൂടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹനിര്‍മ്മാണത്തില്‍ പാഴ്‌ചിലവുകള്‍ കൂടും. സംസാരം മുഖേന ശത്രുക്കള്‍ കൂടും.

വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ്‌ അനുഭവപ്പെടും. സാഹസികപ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കണം. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വികസ്വത്ത്‌ വില്‍ക്കേണ്ടി വരും. വ്യാപാര വ്യവസായരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പുരോഗതി ഉണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്ന്‌ നില്‍ക്കാന്‍ ശ്രമിക്കണം. അനാവശ്യ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിച്ച്‌ വേവലാതിപ്പെടും. കര്‍മ്മരംഗത്ത്‌ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ) - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സഹോദരസ്‌ഥാനീയര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ അരിഷ്‌ടതകള്‍ അനുഭവപ്പെടും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. മത്സരവേദികളില്‍ വിജയിക്കാന്‍ സാധ്യത. സൗമ്യമായ പെരുമാറ്റം കൊണ്ട്‌ ഏവരുടെയും പ്രശംസ നേടും.

മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - തുടങ്ങിവച്ച പല പ്രവര്‍ത്തനങ്ങളും വിജയിക്കും. ബന്ധുജനങ്ങള്‍ വാക്കുകള്‍ കൊണ്ട്‌ മനസിനെ മുറിപ്പെടുത്തും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരവും പ്രശസ്‌തിയും ലഭിക്കും. പുതിയ സുഹൃത്ത്‌ ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. പഴയ വാഹനം കൊടുത്ത്‌ പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം.

കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ ഇഷ്‌ടപ്പെട്ട വിഷയം ലഭിക്കും. ചെയ്യാത്ത കുറ്റത്തിന്‌ അപവാദം കേള്‍ക്കേണ്ടി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിന്‌ ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. സമൂഹത്തിലും ഗൃഹത്തിലും ഒറ്റപ്പെടുന്ന അവസ്‌ഥ സംജാതമാകും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വ്‌ അനുഭവപ്പെടും. ശത്രുക്കള്‍ കൂടും. ദാമ്പത്യജീവിതം സംതൃപ്‌തികരമായിരിക്കും. സാഹചര്യസമ്മര്‍ദ്ദം മുഖേന ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ട അവസ്‌ഥ സംജാതമാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയമല്ല.

മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - മാനസിക സംഘര്‍ഷങ്ങള്‍ക്ക്‌ ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ കഠിനമായി പ്രയത്നിക്കേണ്ടി വരും. തക്കസമയത്ത്‌ സഹോദരസ്‌ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിദേശത്തും നിന്നും നാട്ടില്‍ വരാനുള്ള ശ്രമം വിജയിക്കും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ നേതൃസ്‌ഥാനത്തെത്തും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Friday 24 Aug 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW