Thursday, August 22, 2019 Last Updated 35 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 23 Aug 2018 10.25 AM

പ്രളയത്തിന് ഹിന്ദുവുമില്ല, ക്രിസ്ത്യനുമില്ല ; കോഴിക്കോട്ടെ മദ്രസ തലചായ്ക്കാന്‍ ഇടം നല്‍കിയത് പ്രളയബാധിതരായ 120 കുടുംബങ്ങളിലെ 470 പേര്‍ക്ക് ; ഹിന്ദുവിന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ഇടം നല്‍കിയത് പള്ളിവാസലിലെ പള്ളി

uploads/news/2018/08/242814/religious-harmoney.jpg

പ്രളയം കേരളത്തിന് സമ്മാനിച്ചത് കോടികളുടെ കൊടും നഷ്ടമാണെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന മത വേര്‍തിരിവുകളുടെ വരകള്‍ അതു കഴുകിക്കളഞ്ഞു. ഹദ്യമായ മതസൗഹാര്‍ദ്ദത്തിന്റെ നാളുകളിലൂടെയാണ് പ്രളയവും അതിന്റെ അതിജീവനമായ ദുരിതാശ്വാസങ്ങളും കടന്നുപോയത്. അനേകം ഇസ്‌ളാമിക ക്രിസ്ത്യന്‍ പള്ളികളും സ്‌കൂളുകള്‍ പോലെയുള്ള ദുരിതാശ്വാസക്യാമ്പുകളിലുമായി ജാതി-മത വേര്‍തിരിവുകളുടെ തരംതിരിവുകള്‍ മഴ മാറ്റിമറിച്ചു കളഞ്ഞു. വിശ്വാസ്യ ഭേദമില്ലാതെ ഒരുമയോടെ ആയിരുന്നു കേരളം ജലപ്രളയത്തെ നേരിട്ടത്.

ഇതിന്റെ ആദ്യ സൂചന കിട്ടിയത് പ്രാര്‍ത്ഥനകള്‍ നടക്കുന്ന ദേവാലയങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കായി തുറന്നു നല്‍കിയത് മുതലാണ്. പ്രളയം ഏറ്റവും ബാധിച്ച മലപ്പുറത്തെ ഒരു മോസ്‌ക്ക് വനിതകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ 17 ഹിന്ദു കുടുംബങ്ങള്‍ക്ക് അഭയം നല്‍കി. ചാലിയാര്‍ ഗ്രാമത്തിലെ ജുമാ മസ്ജിദാണ് മോസ്‌ക്കും പ്രളയബാധിതര്‍ക്ക് തല ചായ്ക്കാന്‍ ഇടം നല്‍കി. അവരുടെ കാന്റീനില്‍ തന്നെ ഭക്ഷണമുണ്ടാക്കി ഇവര്‍ക്ക് നല്‍കുകയും ചെയ്തു. 26 കുടുംബങ്ങളാണ് ഇവിടെ കഴിഞ്ഞത്. അവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. ആഗസ്റ്റ് 8 മുതല്‍ ഇവിടം ദുരിതാശ്വാസ ക്യാമ്പായി തുറന്നു കൊടുത്തിരുന്നു. ശക്തമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തുടങ്ങിയ 14 മുതലാണ് ഇത് പൂര്‍ണ്ണമായും ഉപയോഗിക്കപ്പെട്ടത്.

അതുപോലെ തന്നെ കോഴിക്കോടിന് സമീപത്തെ ഒരു മദ്രസയും പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് തലചായ്ക്കാന്‍ ഇടംനല്‍കി. ചെറുവന്നൂര്‍ ഗ്രാമത്തിലെ മദ്രസ ഖുറാന്‍ പഠിപ്പിച്ചിരുന്നു സ്‌കൂളാണ് പ്രളയബാധിതര്‍ക്ക് നല്‍കിയത്. പ്രളയബാധിതര്‍ വന്നതോടെ ഇവിടെ നടത്തിയിരുന്ന ക്‌ളാസ്സുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. സ്ത്രീകളും കുട്ടികളുമടക്കം 120 കുടുംബങ്ങളിലെ 470 പേരാണ് ഇവിടെ കഴിയുന്നത്. വയനാട്ടിലും പാലക്കാട്ടുമായി അനേകം ഇസ്‌ളാമിക യുവാക്കളാണ് ക്ഷേത്രങ്ങളുടെ ശുചീകരണ ജോലികള്‍ സേവനമായി ചെയ്തു കൊടുക്കാനെത്തിയത്. വെന്നിയോട് ശ്രീ മഹാ വിഷ്ണു ക്ഷേത്രവും മണ്ണാര്‍ക്കാട്ടെ അയ്യപ്പന്‍ കോവിലും ഇസ്‌ളാമിക യുവാക്കളുടെ സംഘമായിരുന്നു വൃത്തിയാക്കി കൊടുത്തത്.

ദുരിതാശ്വാസ നിധിയിലേക്ക് ഭാവന ചെയ്യണമെന്ന് ഈദ് സന്ദേശത്തില്‍ പാളയം ഇമാം മൗലവി സുഹൈബ് പറഞ്ഞു. പരസ്പര സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സമയമാണ് ഇതെന്നും ദുരിതത്തിന് ഇരയായവരോട് സഹാനുഭൂതിയും ഐക്യവും പ്രകടിപ്പിക്കേണ്ട സമയമാണെന്നും പറഞ്ഞ അദ്ദേഹം ആഘോഷങ്ങള്‍ ഒഴിവാക്കി അതിന് ചെലവാക്കുന്ന തുക ദുരിതാശ്വാസഫണ്ടിലേക്ക് നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ സ്‌നേഹാലയ കോണ്‍വെന്റിലെ കന്യാസ്ത്രീയ്ക്ക് മുസ്ലീം യുവതിക്ക് മെഹന്ദി ഇടുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അതുപോലെ തന്നെ അനേകം ക്രിസ്ത്യന്‍ പള്ളികളും ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള പ്രളയബാധിതര്‍ക്ക് താമസിക്കാനായി ഇടം നല്‍കിയിരുന്നു. ഇതിനായി പ്രാര്‍ത്ഥനയും ദിവ്യബലിയും താല്‍ക്കാലികമായി പള്ളികളില്‍ നിന്നും കപ്പേളയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഹിന്ദുവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ ക്രിസ്ത്യന്‍ പള്ളിയുടെ സെമിത്തേരി വിട്ടുകൊടുത്തതായിരുന്നു ഇടുക്കിയിലെ കാഴ്ച. ദുരിതാശ്വാസ ക്യാമ്പില്‍ മരിച്ച വൃദ്ധന് മരണാനന്തരചടങ്ങുകള്‍ നടത്തിക്കൊടുത്തതും പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ അനുവദിച്ചതും പള്ളിവാസല്‍ സെന്റ് ആന്‍സ് പള്ളിയിലെ വികാരി ഫാ. ഷിന്റോ വെള്ളിപ്പറമ്പിലായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW