Saturday, August 24, 2019 Last Updated 18 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.41 PM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(22)

uploads/news/2018/08/242516/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗ ശമനം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ സമൂഹത്തില്‍ പ്രശസ്‌തി വര്‍ദ്ധിക്കും. മനസ്സിന്റെ സ്വസ്‌ഥത നഷ്‌ടപ്പെടാതെ സൂക്ഷിക്കുക.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നതവ്യവക്‌തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്‌ക്ക് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്കു നൃത്ത സംഗീതാദി കലകളിലല്‍ താല്‍പര്യം വര്‍ദ്ധിക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗികേമഖലയിലും ശോഭിക്കാനിടവരും. തൊഴില്‍ രംഗത്ത്‌ ശത്രുകക്കളുടെ പ്രവര്‍ത്തനം വിഷമതകളുണ്ടാക്കും. വിദേശയാത്രയ്‌ക്ക് നേരിട്ടിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ആഗ്രഹസാഫല്യം ഉണ്ടാകും. ദേവാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. നിശ്‌ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ) - ടെസ്‌റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക്‌ കഠിനമായി പ്രയത്നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക. ആലോചിക്കാതെ പ്രവര്‍ത്തിച്ച്‌ അബദ്ധത്തില്‍ ചെന്നു പെടാതിരിക്കുക. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക.
കന്നി (ഉത്രം , അത്തം, ചിത്തിര ) - വിശേഷ വസ്‌ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യ വിജയം. പിതൃഗുണം പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത്‌ പുരോഗതി ഉണ്ടാകും. അനാഥാലയങ്ങള്‍ക്കായി പണം ചെലവഴിക്കും. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്‌ഥ ഉണ്ടാകും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ്‌ അസ്വസ്‌ഥമാകും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ടെസ്‌റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വരവില്‍ കവിഞ്ഞ്‌ ചെലവു വര്‍ദ്ധിക്കും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - ജീവിതപങ്കാളിക്ക്‌ ഔദ്യോഗിക മേഖലയില്‍ സ്‌ഥാനക്കയറ്റം ലഭിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ നല്ല സമയം.
ധനു (മൂലം, പൂരാടം, ഉത്രാടം ) - സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. ശത്രുക്കളുടെ കുതന്ത്രങ്ങള്‍ മുഖേന അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്കു തടസം നേരിടും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - എല്ലാ കാര്യത്തിലും അവസാനം താത്‌പര്യക്കുറവ്‌ അനുഭവപ്പെടും. ഏത്‌ തൊഴില്‍ ചെയ്‌താലും തക്കതായ പ്രതിഫല ലഭിക്കാന്‍ തടസ്സം നേരിടും. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ തടസ്സങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - ദാമ്പത്യജീവിതം സംതൃപ്‌തമായിരിക്കും. ധനപരമായി നേട്ടം ഉണ്ടാകും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ ആശ്വാസം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക്‌ മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയം.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സഹനശക്‌തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും. നാടുവിട്ടു കഴിയുന്നവര്‍ക്ക്‌ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുവരുന്നതിനുള്ള ശ്രമം വിജയിക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 21 Aug 2018 10.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW