Wednesday, August 14, 2019 Last Updated 54 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 16 Aug 2018 08.28 AM

കൊച്ചി നഗരം സുരക്ഷിതം, ദേശീയപാതയില്‍ വെള്ളം കയറി ; റോഡ്, ട്രെയിന്‍ഗതാഗതത്തെ ബാധിച്ചു മെട്രോ പൂര്‍ണ്ണമായും നിര്‍ത്തി വെച്ചു

uploads/news/2018/08/241576/aluva.jpg

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് പെരിയാര്‍ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ആലുവ പ്രദേശങ്ങളിലെ പലയിടങ്ങളും വെള്ളത്തിനടിയിലായി. കൊച്ചി നഗരം സുരക്ഷിതമെങ്കിലും നഗരത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ വെള്ളത്തിലാണ്.

പെരിയാര്‍ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെ ആലുവ നഗരപ്രദേശങ്ങളിലേക്കും വെള്ളം കനത്ത തോതില്‍ കയറിയിരിക്കുകയാണ്. റോഡ്, ട്രെയിന്‍ ഗതാഗതങ്ങളെയും വെള്ളപ്പൊക്കം വലച്ചു. മെട്രോഗതാഗതം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.

കൊച്ചി നഗരം സുരക്ഷിതമാണെങ്കിലം അതിര്‍ത്തിഭാഗങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്. പലയിടത്തും വൈദ്യുതിയില്ല. മെട്രോ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. ട്രെയിന്‍ ഗതാഗതം നിലച്ചു കിടക്കുകയാണ്. ആലുവയ്ക്കും ചാലക്കുടിയ്ക്കുമിടയിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തി. ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ആലുവ തോട്ടയ്ക്കാട്ടു കരയിലും കമ്പനിപ്പടിയിലും മുട്ടം യാര്‍ഡിലും വെള്ളം കയറി.

കമ്പനിപ്പടിയില്‍ ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഭാഗികമായി ഗതാഗതം നിലച്ചു. വടക്കന്‍ പ്രദേശങ്ങളിലേക്ക് പോകുന്ന ഇടം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. നാലുവരിപ്പാതയുടെ തെക്കന്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളക്കെട്ടിലൂടെയാണ് പോകുന്നത്.

നഗരത്തിനടുത്തുള്ള പെരിയാറിന്റെ കൈവഴിയായ മുട്ടാറും കരകവിഞ്ഞു. ആലുവ പ്രദേശങ്ങളില്‍ പെരിയാറിന്റെ പല കൈവഴികളും നിറഞ്ഞു കവിഞ്ഞു. പെരുമ്പാവൂരില്‍ പാറപ്പുറത്ത് കുടുങ്ങിയ 200 പേരെ സൈന്യം രക്ഷപ്പെടുത്തി. രാവിലെ മൂന്ന് മണിക്കുര്‍ മഴ തോര്‍ന്നു നിന്ന ശേഷം ശക്തമായ കാറ്റും മഴയും ഇവിടെ ഉണ്ടായിരിക്കുകയാണ്.

നിരവധിപേരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ സൈന്യവും ഫയര്‍ഫോഴ്‌സും തുടര്‍ന്നു കൊണ്ടിരിക്കുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആലുവയില്‍ നേരത്തേ തുറന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും മാറ്റേണ്ടി വന്നിരിക്കുകയാണ്.

ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചിരിക്കയാണ്. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി. ട്രിവാന്‍ട്രം-മംഗളൂരു മാംഗളൂര്‍ എക്‌സ്പ്രസ് ചാലക്കുടിയില്‍ നിര്‍ത്തയിട്ടിരിക്കയാണ്. ഏറനാട് എക്‌സ്പ്രസ് ഹരിപ്പാട് പിടിച്ചിട്ടിരിക്കയാണ്. ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് വഴിയില്‍ കുടുങ്ങി കിടക്കുന്നത്. പല സ്ഥലത്തും ബസ്സോ മറ്റ് വാഹനങ്ങളോ കിട്ടാതെ ആള്‍ക്കാര്‍ വഴിയില്‍ കുടുങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW