Tuesday, August 20, 2019 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 07.37 PM

കനത്ത മഴ: സംസ്ഥാനത്ത് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി, പരീക്ഷകള്‍ മാറ്റി

Heavy rain, Holiday,  Educational Institutions

തിരുവനന്തപുരം: കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അംഗണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ വെള്ളിയാഴ്ചയും അവധിയാണ്.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള അഫിലീയേറ്റഡ് കോളേജുകളില്‍ നാളെ നടത്താനിരുന്ന കോളേജ് യൂണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കുന്നതായിരിക്കും.

കുസാറ്റ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളില്‍ വ്യാഴാഴ്ച നടക്കേണ്ട എല്ലാ പിജി പരീക്ഷകള്‍ മാറ്റിവച്ചു. കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകളും മാറ്റി. ആരോഗ്യസര്‍വകലാശാല വ്യാഴാഴ്ചയും വെള്ളിയാഴ്ച്ചയും നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW