Sunday, August 25, 2019 Last Updated 58 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 09.09 AM

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ കീകീ ചലഞ്ചുമായി യുവതി, പുലിവാല് പിടിച്ച് എയര്‍ലൈന്‍സ്

kiki challenge

കറാച്ചി: വന്‍ ഹിറ്റായിരിക്കുകയാണ് കിക്കി ചലഞ്ച്. അപകടകരമായ ചലഞ്ചിന് മുതിരരുതെന്ന് പല രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ നിന്നുള്ള ഒരു വിദേശി വനിതയുടെ കീകീ ചലഞ്ചാണ് വൈറലായിരിക്കുന്നത്. സംഭവം വൈറലായതോടെ എയര്‍ലൈന്‍സിനാണ് പണികിട്ടിയത്. എയര്‍ലൈന്‍സിന്റെ നടപടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍എബി)

പോളണ്ടുകാരിയായ ഇവ സു ബെക്കാണ് പാകിസാതാന്‍ ദേശീയ പതാകയുമായി പാക് ഇന്റര്‍നാഷണല്‍ വിമാനത്തില്‍ നിന്നും കീകീ ചലഞ്ച് ചെയ്തത്. പാക് പതാകയുടെ നിറമുള്ള വസ്ത്രങ്ങളായിരുന്നു യുവതി ധരിച്ചിരുന്നത്. തന്റെ പേഴ്‌സണല്‍ ബ്ലോഗില്‍ വീഡിയോ ഇവ പോസ്റ്റ് ചെയ്തിരുന്നു.

പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പാക് പതാകയുമയി വിമാനത്തിന്റെ ഡോറിന് സമീപം നില്‍ക്കുന്ന യുവതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ലോകം ച്ുറ്റി സഞ്ചരിക്കുന്ന പോളണ്ട്/ഇംഗ്ലണ്ട് സ്വദേശിയായ ഇവ സു ബെക്കിന്റെ ഹൃദയം ഇപ്പോള്‍ പാകിസ്താനില്‍ ഉടക്കിയിരിക്കുകയാണ്. ഇതിന് മുമ്പ് ഒരിക്കലും ലോകം കണ്ടിട്ടില്ലാത്ത രീതിയിലാണ് നമ്മുടെ സ്വാതന്ത്ര്യദിനം അവര്‍ ആഘോഷിച്ചത്. -പാകിസ്താന്‍ എയര്‍ലൈന്‍സ് ചിത്രത്തോടൊപ്പം കുറിച്ചു.

നിമിഷങ്ങള്‍ക്കകം വീഡിയോ പ്രൊമോഷണല്‍ വീഡിയോ വൈറലായി. എന്നാല്‍ പലയിടങ്ങളില്‍ നിന്നും വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ രാജ്യത്തെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ എയര്‍ലൈന്‍സിന്റെ നടപടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. പതാകയോട് അനാദരവ് കാട്ടിയെന്നും തങ്ങളുടെ അധികാരം എയര്‍ലൈന്‍സ് ദുരുപയോഗം ചെയ്തുവെന്നുമാണ് എയര്‍ലൈന്‍സിനെതിരെ ഉയരുന്ന ആരോപണം. സംഭവം വിവാദമായതോടെ ക്ഷമാപണ വീഡിയോയുമായി യുവതി രംഗത്തെത്തി.

Ads by Google
Ads by Google
Loading...
TRENDING NOW