Tuesday, August 20, 2019 Last Updated 18 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 04.31 PM

സൈബര്‍ലോകത്ത് വേണം ചില കരുതലുകള്‍....

''ശരിയായി ഉപയോഗിച്ചാല്‍ ഇന്റര്‍നെറ്റിനെ ഭയക്കേണ്ടതുണ്ടോ... കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം... വീഡിയോ ഗെയിമുകള്‍ നല്ലതോ ചീത്തയോ... ഇതിനൊക്കെ മറുപടിയുണ്ട്...''
uploads/news/2018/08/240330/SHOCKINGREPORT100818.jpg

നമ്മുടെ കുരുന്നുകളുടെ ഓരോ ചുവടിലും ചതിക്കുഴികള്‍ പതിയിരിപ്പുണ്ട്. ഇന്നത്തെക്കാലത്ത് സൈബര്‍ ലോകമാണ് ചതിയുടെ വലവിരിച്ച് അവര്‍ക്കായി കാത്തിരിക്കുന്നത്. ഗെയിമുകളും, യൂട്യൂബും, സോഷ്യല്‍മീഡിയയുമെല്ലാം ഇതിന് പ്രധാനപങ്കുവഹിക്കുന്നു. കുഞ്ഞിന്റെ കരച്ചില്‍മാറ്റാനും അവന്‍ ഭക്ഷണം കഴിക്കാനും മറ്റും മൊബൈല്‍ നല്‍കുന്ന മാതാപിതാക്കള്‍ അവരറിയാതെ തന്നെ മക്കളെ നാശത്തിലേക്ക് തള്ളിവിടുകയാണെന്നോര്‍ക്കണം.

ഇന്റര്‍നെറ്റ് ഓണ്‍ ചെയ്ത് കാര്‍ട്ടൂണ്‍ എടുത്ത് കുഞ്ഞിന്റെ കൈയിലേക്ക് കൊടുക്കുമ്പോള്‍ അവന്റെ വിരലുകള്‍ തൊട്ടുതൊട്ട് എങ്ങോട്ടേക്കാണ് കുട്ടി ചെന്നെത്തുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അടുത്തയിടെ സോഷ്യല്‍ മീഡിയയില്‍ ആതിര എന്ന അമ്മ ഉന്നയിച്ച ഇത്തരമൊരു ആശങ്ക ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്.

ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതായിരുന്നു.

ഒരു തരം മരവിപ്പോടെയാണ് ഞാന്‍ ഇത് എഴുതുവാന്‍ ഇരിക്കുന്നത്. എത്രമാത്രം അപകടങ്ങളാണ് നമ്മള്‍ അറിയാതെ പോലും മറഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവിന്റെ ഒരു മടുപ്പ്.ഒരുപാട് നാളുകളായി എഴുതണം എന്ന് വിചാരിക്കുന്ന ഒന്ന്.

കുഞ്ഞുവിന് വെറും 5 മാസം പ്രായം ഉള്ളപ്പോഴാണ് അവളേയുംകൊണ്ട് ഞാന്‍ ഇവിടെ വരുന്നത്. തീരെ എളുപ്പം ആയിരുന്നില്ല കുഞ്ഞും, വീടും, സന്ദീപേട്ടന്‍ ഓഫീസില്‍നിന്ന് വരുന്നതു വരെ ഒറ്റയ്ക്കെല്ലാം മാനേജ് ചെയ്യലും ഒക്കെ. അന്നൊക്കെ ഞാന്‍ മോളെ engage ചെയ്തിരുന്നത് പാട്ടു വച്ചിട്ടാണ്. പാട്ട് കേള്‍ക്കുവാന്‍ ആള്‍ക്ക് ഒത്തിരി ഇഷ്ടമുണ്ട്.

വലുതായപ്പോള്‍ പതുക്കെ cartoons താല്‍പര്യം വന്നു. എന്നാലും എന്റെ mobile തൊടുന്നതിനു ആള്‍ക്ക് അന്നും ഇന്നും "strict no" ആണ്. പിന്നെ ആള്‍ടെ ആശ്രയം വല്ലപ്പോഴും സന്ദീപേട്ടന്റെ മൊബൈലോ ഐപാടോ ടീവീയോ ഒക്കെ ആണ്.എന്നാല്‍ കാര്‍ട്ടൂണിനു strict motoring വന്നതിന്റെ സാഹചര്യം ആണ് ഈ കുറിപ്പ്.

കുട്ടികള്‍ ഇതിലൂടെയൊക്കെ കാണുന്നത് ആവിശ്യമില്ലാത്തതാണോ എന്ന് നമ്മള്‍ എപ്പോഴും ഉറപ്പിക്കാറുണ്ട്. എന്നാല്‍ അത് cartoon ആണെങ്കില്‍ പിന്നെ നമ്മള്‍ അധികം മൈന്‍ഡ് ചെയ്യാറില്ല എന്നതാണ് വാസ്തവം. പക്ഷേ ഇന്ന് ആ കാര്‍ട്ടൂണുകള്‍ പലതും വലിയ അപകടം പിടിച്ച നീചവും ഭീകരവുമായ ചതിക്കുഴികളാണ് .

ഒരിക്കല്‍ micky mouse, minny mouse നെ ഉമ്മ വയ്ക്കുന്നത് കണ്ടാണ് ഞാന്‍ ഇത് ആദ്യം ശ്രദ്ധിക്കുന്നത്. അത് കുഞ്ഞു അറിയാതെ മാറ്റി എങ്കിലും, പിന്നീട് അതേക്കുറിച്ചു search ചെയ്യുവാന്‍ എനിക്കു തോന്നി. ഭയപ്പെടുത്തുന്നതായിരുന്നു result.

Micky, Minny, Little Pony, Tom and Jerry തൊട്ട് ഇന്ന്YouTube ലുള്ള പല തലക്കെട്ടുകളുടേയും താഴെ purely വൃത്തികേടുകളാണ്. Violence, Preg nancy, Sex മുതല്‍ കുഞ്ഞുങ്ങളില്‍ അപകടകരമാം വിധം impact ഉണ്ടാക്കുന്ന പലതും indirect ആയും direct ആയും ഈ കാര്‍ട്ടൂണുകളില്‍ ഒക്കെ കാണിക്കുന്നു.

അര്‍ദ്ധ നഗ്‌നര്‍ തൊട്ട് പൂര്‍ണ്ണ നഗ്‌നര്‍ വരെ ആണ് ഈ cartoon characters പലരും. അവര്‍ സംസാരിക്കുന്നത് ചിലപ്പോള്‍ എതിരാളികളെ ക്രൂരമായി കൊല്ലുന്നതിനെ കുറിച്ചോ, girl friend നോടുള്ള love ഉം, അവളോടൊത്ത് ബിക്കിനി ഇട്ട് ബീച്ചില്‍ കെട്ടിപ്പിടിച്ചു കിടക്കുന്നതും, baby വരുന്നതും, belly വലുതാവുന്നതും, അങ്ങനെ നമ്മള്‍ കേട്ടാല്‍ അറയ്ക്കുന്ന പലതും ആണ്. നമ്മള്‍ അത്രയധികം note ചെയ്യാത്ത കാര്‍ട്ടൂണിലെ peppa pig, caillou പോലുള്ള cute characters ഉം അനുസരണക്കേടുകളും ആവിശ്യമില്ലായ്മകളും ആണ് Naughty kids എന്ന ഓമനപ്പേരില്‍ കാണിക്കുന്നത്.

ഇതിന്റെയൊക്കെ പരിണിതഫലം പലതാണ്. കുട്ടികളില്‍ ദേഷ്യം, ഡിപ്രഷന്‍, അനുസരണക്കേട് ഒറ്റയ്ക്കിരിക്കുവാനുള്ള താല്പര്യം പ്രായത്തിന് ചേരാത്ത ആകാംക്ഷകള്‍ അങ്ങനെ പലതുമാണ് ഉണ്ടാകുന്നത്.

uploads/news/2018/08/240330/SHOCKINGREPORT100818a.jpg

10 Million മുതല്‍ 50 Million വരെ യൊക്കെയാണ് പല കാര്‍ട്ടൂണുകളുടെയും view എന്നത് എന്നില്‍ വല്ലാത്തെ ഒരു ഞെട്ടല്‍ ഉണ്ടാക്കി.
ഈ കാര്‍ട്ടൂണ്‍സ് ഇറക്കുന്ന ചാനലുകളുടെ ലക്ഷ്യം പണം മാത്രമാണ്. ഓരോ view നും അവര്‍ പണം ഉണ്ടാക്കുകയാണ്. അതിനവര്‍ ചൂഷണം ചെയ്യുന്നത് കുരുന്നുകളുടെ ബുദ്ധിയും മനസ്സും. ഇന്നത്തെ കാലത്തു കുട്ടികള്‍ cartoon കാണുന്നത് തടയാനാകുമോ എെന്നനിക്കറിയില്ല. എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കണം.

അവര്‍ കാണുന്നതിലെ വിഷയം എന്തെന്നും അറിയണം. അതിനെതിരെ എന്തു ചെയ്യണം എന്നൊന്നും എനിക്കറിയില്ല. ആകെ ചെയ്യുവാനാവുന്നത് പരമാവധി ആളുകളുടെ ശ്രദ്ധയില്‍ ഇതെത്തിക്കുക എന്നതാണ്.എന്നാല്‍, ഇത് അപേക്ഷയാണ്. എല്ലാവരുടെയും ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാന്‍ ഓരോരുത്തരും ശ്രമിക്കണം.'

ഇതൊരു അമ്മയുടെ ആശങ്കയാണ്. പ്രശസ്തനായ ഒരു സൈക്കോളജിസ്റ്റിന്റെ അടുത്ത് അഭയം തേടി ചെന്ന അമ്മയുടേയും മകന്റെയും കഥ ഇങ്ങനെയാണ്. മകന് മൂന്ന് വയസുള്ളപ്പോള്‍ മുതല്‍ ഫോണ്‍ കൈയില്‍ കൊടുത്തുശീലിപ്പിച്ചതാണ് അമ്മ.

ഉണ്ണാനും ഉറങ്ങാനും എല്ലാം ഫോണ്‍ വേണം. അവനിപ്പോള്‍ അഞ്ചാം ക്ലാസുകാരനായി. ഇപ്പോഴും അമ്മയുടെ ഫോണില്‍തന്നെയാണ് മകന്‍ സമയം ചെലവഴിക്കുന്നത്. മിക്കപ്പോഴും അമ്മയുടെ കൈയില്‍നിന്നുതന്നെ പണം വാങ്ങി ഇന്റര്‍നെറ്റും ചാര്‍ജ് ചെയ്യും.

പക്ഷേ സാധാരണക്കാരിയായ അമ്മയ്ക്ക് മകന്‍ ഇതില്‍ എന്താണ് ചെയ്യുന്നതെന്നറിയില്ല. ഒരിക്കല്‍ അവന്റെ സ്‌കൂളിലെ ടീച്ചറാണ് അമ്മയോട് ഫോണിന്റെ അപകടവശത്തെക്കുറിച്ച് പറഞ്ഞുകൊടുത്തത്. അന്നുമുതല്‍ അമ്മ ഫോണ്‍ കൊടുക്കാതെയായി. അതോടെ മകന്‍ രോഷാകുലനായി, മുറിയടച്ചിട്ടിരിപ്പായി. അമ്മയോട് എന്നും വഴക്കും.

മകന്റെസ്വഭാവം കണ്ട് അമ്പരന്ന അമ്മയ്ക്ക് പിന്നെ നേരിടേണ്ടിവന്നത് അതിലും വിഷമം നിറഞ്ഞ ഒരു സംഭവമാണ്. ഒരുദിവസം പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേറ്റുവന്ന അമ്മ കണ്ടത് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചുകിടക്കുന്ന മകനെയാണ്. ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെനിന്നാണ് കുട്ടിയും അമ്മയും സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിയത്.

അതുപോലെ കാര്‍ട്ടൂണ്‍ കഥാപാത്രത്തെ അനുകരിച്ച് രണ്ട് വയസുകാരിയായ സഹോദരിയെ തലങ്ങുവിലങ്ങും ഇട്ട് അടിച്ച് അവശയാക്കുകയും, കണ്ണില്‍കണ്ടതെല്ലാം വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്ത ഒരു കുട്ടിയും മറ്റൊരു പാഠമാണ് നല്‍കുന്നത്.

ഇന്റര്‍നെറ്റിനുമുന്നില്‍ സമയം ചെലവഴിക്കുന്ന കുട്ടി അറിവിന്റെ ലോകത്തുകൂടി സഞ്ചരിക്കുകയാണെന്നത് മാതാപിതാക്കളുടെ തെറ്റിധാരണയാണെന്നുവേണം കരുതാന്‍. കുട്ടിക്ക് പഠിക്കാനും കളിക്കാനും ചിന്തിക്കാനുമുള്ള സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഇന്റര്‍നെറ്റ് വ്യാപകമായതോടുകൂടി വലിയ സാധ്യതകളാണ് ക്രിമിനല്‍ മനസുള്ളവര്‍ക്കുമുന്നില്‍ തുറന്നുകിട്ടിയിരിക്കുന്നത്. കുട്ടികളെ സാങ്കല്‍പ്പിക ലോകത്തുനിന്നുമടക്കിക്കൊണ്ടുവരാന്‍ മാതാപിതാക്കളാണ് മുന്‍കൈയെടുക്കേണ്ടത്.

ഗെയിം അടിമത്വത്തില്‍ നിന്ന് ഒരു വ്യക്തിയെ മോചിപ്പിക്കാന്‍ മരുന്നുകളോടൊപ്പം കൗണ്‍സിലിംഗും ആവശ്യമായേക്കാം. കുട്ടിയോടൊപ്പംതന്നെ അച്ഛനമ്മമാര്‍ക്കും കൗണ്‍സിലറുടെ ഉപദേശങ്ങള്‍ വേണ്ടി വരും.

ഇന്റര്‍നെറ്റ് അടിമയാകുന്നതോടുകൂടി സംഭവിക്കാവുന്ന പെരുമാറ്റ വൈകല്യങ്ങളും, വിഷാദരോഗവും ഉത്കണ്ഠാരോഗങ്ങളും ശ്രദ്ധക്കുറവുമൊക്കെ പരിഹരിക്കുന്നതിന് മരുന്നുകള്‍ കഴിക്കേണ്ടി വരും. മരുന്നുകളോടൊപ്പം കൗണ്‍സിലിംഗും കൂടിയാകുമ്പോള്‍ കുട്ടിക്ക് മാറ്റങ്ങള്‍ കണ്ടുതുടങ്ങും.

കുട്ടികള്‍ക്ക് സംഭവിക്കുന്നത്...


വീട്ടു ജോലികളിലോ ഓഫീസ് ജോലികളിലോ മുഴുകുമ്പോഴും സിനിമകാണുമ്പോഴും സീരിയല്‍ കാണുമ്പോഴുമുള്ള കുട്ടികളുടെ ശല്യം ഒഴിവാകട്ടെ എന്നു കരുതിയാണ് മാതാപിതാക്കളില്‍ പലരും കുട്ടികളെ വീഡിയോ ഗെയിം കളിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്.
uploads/news/2018/08/240330/SHOCKINGREPORT100818b.jpg

അല്ലെങ്കില്‍ മൊബൈല്‍ ഓണാക്കി കുട്ടിയുടെ കൈയിലേക്ക് കൊടുക്കുന്നത്. പതിവായി ഇത്തരം പ്രവര്‍ത്തികളില്‍ മുഴുകുന്ന കുട്ടികളില്‍ ആത്മഹത്യാപ്രവണത, വിഷാദം, പഠനത്തില്‍ പിറകോട്ടുപോകല്‍ മറ്റ് പെരുമാറ്റവൈകല്യങ്ങള്‍ എന്നിവയുണ്ടാകും.

പലപ്പോഴും കുട്ടികാലത്ത് ശ്രദ്ധക്കുറവ്, അമിതവികൃതി, എടുത്തുചാട്ടം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ഇത്തരം അടിമത്തങ്ങളിലേക്ക് വീണുപോകാന്‍ സാധ്യതയേറെയാണ്. ഇത് ചികിത്സിക്കാത്ത പക്ഷം അവര്‍ ലഹരി വസ്തുക്കളോടുള്ള അടിമത്തം, ഇന്റര്‍നെറ്റ് അടിമത്തം, ഗെയിം അടിമത്തം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് വഴുതിവീഴാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഗെയിം അഡിക്ഷന്‍ തിരിച്ചറിയാം...


സ്വഭാവം നിരീക്ഷിക്കുന്നതിലൂടെ കുട്ടിക്ക് ഗെയിം അഡിക്ഷന്‍ ഉണ്ടോ എന്ന് കണ്ടെത്താം. ഉറക്കക്കുറവ്, തലവേദന, ക്ഷീണം, പഠനത്തില്‍ പറകോട്ടുപോകല്‍, ശരീരത്തിന് വേദന, വിഷാദം, ദേഷ്യം, വൃത്തിക്കുറവ്, പിരുപിരുപ്പ്, കള്ളം പറയുക തുടങ്ങിയവ കണ്ടാല്‍ ശ്രദ്ധിക്കണം.

ലൈംഗികതയുടെ ഉള്ളറയിലേക്ക്


കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അനുകരിക്കാന്‍ വെമ്പുന്ന പ്രായമാണ് കുഞ്ഞുങ്ങളുടേത്. അതുകൊണ്ടുതന്നെ ഇതെല്ലാം പരീക്ഷിച്ചുനോക്കാനുളള പ്രവണതയും അവരുടെയുള്ളിലുണ്ടാകുന്നു. നിര്‍ദോഷമെന്ന് തോന്നുന്ന പല സൈബര്‍പ്രവര്‍ത്തനവും കുട്ടികള്‍ക്ക് ലൈംഗിക കാഴ്ചകളുടെ മായാലോകം തുറന്നുകൊടുക്കുന്നുണ്ട്.

ചില ലിങ്കുകളും ഡൗണ്‍ലോഡിങ് സൈറ്റുകളും എല്ലാം പോണ്‍സൈറ്റുകളുടെ പരസ്യങ്ങള്‍ തിങ്ങിനിറഞ്ഞവയാണ്. നിരന്തരമായി ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നത് ലഹരിയായി മാറുകയും കുട്ടി ഇവയെല്ലാം പരീക്ഷിച്ചുനോക്കാനുള്ള താല്‍പര്യം കാണിക്കുകയും ചെയ്യും. ഇത് കുട്ടികളില്‍ ഉണ്ടാക്കുന്നത് അപകടകരമായ അവസ്ഥയാണ്.

ഗെയിമുകളെ തള്ളിപ്പറയാന്‍ വരട്ടെ...


ഒരു കാര്യത്തിന് നല്ലതും ചീത്തയുമായ രണ്ട് വശങ്ങളുണ്ടെന്ന് പറയുന്നത് ഇന്റര്‍നെറ്റിന്റെ കാര്യത്തിലും ശരിയാണത്രേ. വിനോദവും വിജ്ഞാനവും പകര്‍ന്നുനല്‍കുന്ന വീഡിയോ ഗെയിമുകള്‍ നിയന്ത്രണത്തിനുവിധേയമായി കളിക്കുന്നതില്‍ തെറ്റില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

സുഡോക്കൂ, സ്പെല്ലിംഗ് ക്വിസ,് ബ്രയിന്‍ഗെയിം പോലുള്ള പ്രയോജനപ്രദമായ ഗെയിമുകളുമുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കാനും മാനസിക പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും ഏകാഗ്രത വര്‍ധിപ്പിക്കാനും വീഡിയോ ഗെയിമുകള്‍ക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രക്ഷിതാക്കളുടെ കൂടെ അറിവോടെ നല്ല ഗെയിമുകള്‍ തെരഞ്ഞെടുത്ത് അവയ്ക്കുവേണ്ടി അല്‍പ്പസമയം ചെലവാക്കുന്നതില്‍ തെറ്റില്ല.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW