Saturday, August 24, 2019 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 11.58 AM

കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല ; അനന്യയ്‌ക്കൊപ്പമൊരു ചിറ്റ്ചാറ്റ്

''സോഷ്യല്‍ മീഡിയയില്‍ സജീവമായ സെലിബ്രിറ്റികള്‍ക്കിടയില്‍ അല്‍പ്പം മാറി ചിന്തിക്കുന്ന അഭിനേത്രിയാണ് അനന്യ ആഞ്ജനേയന്‍...''
uploads/news/2018/08/239819/AnanyaINW080818a.jpg

വീ ഡോണ്ട് ഹാവ് എ ചോയിസ് ഓണ്‍ വെതര്‍ വീ ഡു സോഷ്യല്‍ മീഡിയ, ദ ക്വസ്റ്റിയന്‍ ഈസ് ഹൗ വെല്‍ വീ ഡു ഇറ്റ് സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്നവര്‍ എപ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യമാണിത്. നല്ലതെങ്കില്‍ ജീവന്‍ രക്ഷിക്കാനും ഇല്ലെങ്കില്‍ വാളായി തിരിഞ്ഞു കുത്താനും കഴിവുള്ള ഒരു മാധ്യമമാണ് സോഷ്യല്‍ മീഡിയ.

സെലിബ്രിറ്റി ലൈഫില്‍ അത്യാന്താപേക്ഷിതമായി മാറിയിരിക്കുന്ന നവമാധ്യമമാണിത്. എങ്കിലും ചുരുക്കം ചിലരെങ്കിലും ഇതില്‍ നിന്ന് അല്‍പ്പം അകലം പാലിക്കാറുണ്ട്. അക്കൂട്ടത്തില്‍ പെടുന്നയൊരാളാണ് അനന്യ.

പോസിറ്റീവ് എന്ന സിനിമയിലൂടെെയത്തി, കാമ്പുള്ള കഥാപാത്രങ്ങളവതരിപ്പിച്ച, പ്രൊഫഷനിലും സ്വകാര്യജീവിതത്തിലും തന്റേതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന അനന്യ വളരെപ്പെട്ടെന്നാണ് പ്രേക്ഷകമനസ്സില്‍ ചേക്കേറിയത്. സോഷ്യല്‍ മീഡിയയിലും അത്ര കണ്ട് സജീവമല്ലാത്ത അനന്യയ്‌ക്കൊപ്പമൊരു ചിറ്റ്ചാറ്റ്...

സോഷ്യല്‍ മീഡിയയും ഞാനും


സോഷ്യല്‍ മീഡിയയില്‍ ഞാനധികം ആക്ടീവല്ല. എനിക്കൊരു ഫെയ്‌സ്ബുക്ക് പേജും ഇന്‍സ്റ്റാഗ്രാം പേജുമുണ്ട്. ഫെയ്‌സ്ബുക്ക് തുടങ്ങി ഒരേയൊരു തവണ മാത്രമാണ് ഞാന്‍ ലൈവ് പോയത്. വളരെ കുറച്ചു മാത്രം അതിനെ ആശ്രയിക്കുന്ന ആളാണ് ഞാന്‍. സിനിമയുടെ പ്രൊമോഷനു വേണ്ടി ആ പേജ് ഉപയോഗിക്കുമെന്നല്ലാതെ ഞാനതില്‍ ഒട്ടും താത്പര്യം കാണിക്കാറില്ല.

സിനിമയുടെ റിവ്യൂ വരുമ്പോള്‍ വായിക്കാറുണ്ട്, എന്നു കരുതി അതിനെ ആശ്രയിച്ച് സിനിമ കാണാറില്ല. എന്റെ സഹോദരന്‍ സിനിമാക്കാഴ്ചയില്‍ അപ്പ് ടു ഡേറ്റാണ്. ആ അഭിപ്രായം കേട്ടും നല്ലതെന്നു തോന്നുന്നതുമായ സിനിമകള്‍ മാത്രമാണ് കാണുന്നത്.

തമാശയ്ക്ക് ചിലര്‍ പറയും പോലെ ഇന്റര്‍നെറ്റിനെ അല്ലെങ്കില്‍ ഗൂഗിളിനെ ഭഗവതിയായി കാണാറില്ല. അറിവിനു വേണ്ടി ഗൂഗിളിനെ ആശ്രയിക്കാറുണ്ട്, പക്ഷേ സോഷ്യല്‍ മീഡിയയില്‍ അഡിക്ടറ്റഡല്ല.

പഴയ തലമുറയ്ക്കാണ് ആകാംക്ഷ


പഴയ തലമുറയാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവെന്നാണ് എനിക്കു തോന്നുന്നത്. എന്റെ വീട്ടിലും എന്നെക്കാള്‍ സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ അറിയുന്നതും പങ്കിടുന്നതും അമ്മയുടെ തലമുറയില്‍ പെട്ടവരാണ്. എന്നെക്കാള്‍ കൂടുതല്‍ അതില്‍ ആക്ടീവായിരിക്കുന്നതുമവരാണ്.

അവരുടെ തലമുറയ്ക്ക് തികച്ചും പുതുമ നിറഞ്ഞതാണ് വാട്‌സ് ആപ്പും, ഫെയ്‌സ്ബുക്കും, ഇന്‍സ്റ്റാഗ്രാമുമൊക്കെ. എന്റെ തലമുറ സ്‌കൂള്‍ കാലം മുതല്‍ അതു കണ്ടാണ് വളര്‍ന്നത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഓര്‍ക്കൂട്ട് തരംഗം. അന്നും പക്ഷേ എനിക്കതില്‍ ആകാംഷ തോന്നിയിട്ടില്ല.

uploads/news/2018/08/239819/AnanyaINW080818b.jpg

എന്നാല്‍ അമ്മയുടെ ചെറുപ്പകാലത്ത് ടി.വി പോലും വളരെ കുറവാണ്. ആ സ്ഥാനത്താണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ വന്നിരിക്കുന്നത്. ലോകം മുഴുവന്‍ ഒരു കൈക്കുമ്പിളിലൊതുക്കാവുന്ന നിലയിലേക്ക് കാലം മാറി. പഴയ തലമുറയിതൊന്നും കണ്ടു വളരാഞ്ഞതു കൊണ്ട് അവര്‍ക്കാണതില്‍ കൂടുതല്‍ എക്‌സൈറ്റുമെന്റുള്ളത്.

അവരൊക്കെ പഴയ സുഹൃത്തുക്കളെ കണ്ടെത്തുന്നതു പോലും സോഷ്യല്‍ മീഡിയയിലൂടെയാണ്. എന്റെ അമ്മൂമ്മയ്ക്കു പോലും സോഷ്യല്‍ മീഡിയ വളരെ ഇഷ്ടമാണ്. അമ്മൂമ്മയെ ഡബ്‌സ്മാഷ് പഠിപ്പിച്ച് ഞാ ന്‍ ഒപ്പം ചേര്‍ന്ന് ചെയ്തിട്ടുണ്ട്. അത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല. പകരം ആ മുഖത്തുള്ള സന്തോഷവും എക്‌സൈറ്റുമെന്റും കാണാനാണ്.

അവരുടെ ചെറുപ്പത്തില്‍ കിട്ടാത്ത സൗഭാഗ്യങ്ങളാണ് ഇതൊക്കെ. ഇന്നാണ് അവര്‍ക്കതിനുള്ള സൗകര്യങ്ങള്‍ കിട്ടുന്നത്. ആ സന്തോഷം അനുഭവിച്ചറിയാന്‍ കഴിയുന്നതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാന്‍ ഞാനവരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാറുണ്ട്.

പബ്ലിസിറ്റിയും മീഡിയയും


സോഷ്യല്‍ മീഡിയ പബ്ലിസിറ്റിക്ക് പറ്റിയ ഒരു എളുപ്പമാര്‍ഗ്ഗമാണ്. അഭിപ്രായങ്ങള്‍ തുറന്നു പറയാനും പ്രേക്ഷകരുമായി സംവദിക്കാനും ഈ മാധ്യമം ഉപയോഗപ്പെടുത്താം. സന്ദേശങ്ങള്‍ പങ്കിടാനും പ്രേക്ഷകര്‍ക്ക് പറയാനുള്ളത് നേരിട്ടറിയിക്കാനും, ഫീഡ്ബാക്ക് കിട്ടാനുമൊക്കെ നല്ലതാണ്.

പഴയ കാലം വച്ചു നോക്കുമ്പോള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ക്ക് സെലിബ്രിറ്റികളുമായി സംവദിക്കാന്‍ ഈസിയാണ്. അതുപക്ഷേ ആരാധകരുടെ വശം. സെലിബ്രിറ്റികളുടെ ഭാഗത്തു നിന്നാല്‍, നെഗറ്റീവും പോസിറ്റീവുമുണ്ട്. സെലിബ്രിറ്റികളുടെ പേരില്‍ പോലും ഫേക്ക് ഐഡികളുണ്ട്. അതിലൂടെ പറയാത്ത കാര്യങ്ങള്‍ നെഗറ്റീവായിട്ടാണ് പ്രതിഫലിക്കുന്നത്. ഞാനതു കൊണ്ടു തന്നെ ഒരിക്കലും സോഷ്യല്‍ മീഡിയയെ വലുതായി ആശ്രയിച്ചിട്ടില്ല. കരിയറിന്റെ തുടക്കത്തിലാണെങ്കിലും ഇപ്പോഴാണെങ്കിലും എന്റെ പ്രൊഫഷനത് നെഗറ്റീവുമായിട്ടില്ല, പോസിറ്റീവുമായിട്ടില്ല.

പണ്ട് അഭിമുഖങ്ങളോടും വിഷ്വല്‍ മീഡിയയോടും പോലും താത്പര്യക്കുറവായിരുന്നു. സിനിമ പ്രൊഫഷനാക്കിയപ്പോള്‍ പബ്ലിസിറ്റി ആവശ്യമാണെന്ന് മനസ്സിലായി, അതോടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എങ്കിലും ലൈംലൈറ്റില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കാറുണ്ട്.

എനിക്ക് കംഫര്‍ട്ടബിളെന്ന് തോന്നുന്ന പൊതുവേദികളില്‍ മാത്രമേ പങ്കെടുക്കാറുള്ളൂ. മറ്റേതൊരു പ്രൊഫഷന്‍ പോലെ തന്നെയാണ് സിനിമ. ലൈംലൈറ്റില്‍ നില്‍ക്കുന്നത് കൊണ്ട് നമ്മുടെ കാര്യങ്ങള്‍ ആളുകള്‍ പെട്ടെന്നറിയും. എങ്കിലും സ്വകാര്യത ഇഷ്ടപ്പെടുന്ന സെലിബ്രിറ്റിയാണ് ഞാന്‍.

കത്തിന് പകരം നവമാധ്യമങ്ങള്‍


ആരാധകര്‍ കത്തുകളയ്ക്കുന്നതിന് പകരം ഇന്ന് നവമാധ്യമങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയ എന്നതു പോലെയായിരുന്നു പണ്ട് കത്തുകള്‍. ഞാന്‍ സിനിമയിലെത്തുന്ന സമയത്ത് എനിക്കും ആരാധകരുടെ കത്തുകള്‍ കിട്ടിയിട്ടുണ്ട്. സത്യം പറയാമല്ലോ അതിനൊന്നിനും ഞാന്‍ മറുപടി നല്‍കിയിട്ടില്ല. കാരണം എത്രയെണ്ണം സത്യസന്ധമായിട്ടുള്ളതാണെന്ന് പറയാനാവില്ലല്ലോ. അഡ്രസ് പോലും വ്യാജമായിരിക്കും.

സോഷ്യല്‍ മീഡിയ വന്നതു കൊണ്ട് അഡ്രസ്സ് അടങ്ങിയ കത്തുകള്‍ കുറഞ്ഞു. അതുപക്ഷേ ഒരു മിസ്സിംഗായി എനിക്കു തോന്നുന്നില്ല. എഴുത്തുകള്‍ക്ക് പകരം ടൈപ്പിംഗ് വന്നു, കമ്മ്യൂണിക്കേഷന്‍ കുറച്ചു കൂടി എളുപ്പമാക്കി നവമാധ്യമങ്ങള്‍.

മാധ്യമധര്‍മ്മം മറക്കരുത്


ഈയടുത്തിടെ ഒരു പെണ്‍കുട്ടി എന്നെ വിളിച്ച് ഒരഭിമുഖം വേണമെന്ന് പറഞ്ഞു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ പബ്ലിഷ് ചെയ്യും മുമ്പ് എനിക്കൊന്ന് മെയില്‍ ചെയ്ത് തരണമെന്ന് പറഞ്ഞിരുന്നു. ഒ.കെ പറഞ്ഞാണ് ഫോണ്‍ വച്ചത്. പക്ഷേ അതിന്റെ പിറ്റേന്ന് കുറെയധികം ഫോണ്‍കോളുകള്‍ വന്നപ്പോഴാണ് അത് പബ്ലിഷ് ചെയ്തു എന്നറിയുന്നത്.

പറയുന്ന കാര്യങ്ങള്‍ മാധ്യമപബ്ലിസിറ്റിക്കു വേണ്ടി വളച്ചൊടിച്ച് മറ്റൊരു രീതിയില്‍ പ്രസിദ്ധീകരിക്കുന്നത് ശരിയല്ല. അതുകൊണ്ടു തന്നെ അച്ചടിമാധ്യമങ്ങളിലെ അഭിമുഖങ്ങള്‍ എന്നു കേള്‍ക്കുമ്പോഴേ എന്തു പറയാനും ഒന്നു മടിക്കും. പലപ്പോഴും എന്റെ വാക്കുകള്‍ അവരുടെ ഇഷ്ടപ്രകാരം പരമാവധി റീച്ച് കിട്ടുന്ന രീതിയില്‍ മാറ്റിയെഴുതും. വിഷ്വല്‍ മീഡിയയിലും എഡിറ്റ് ചെയ്യുമ്പോള്‍ ചിലത് പ്രശ്‌നമാകാറുണ്ട്.

uploads/news/2018/08/239819/AnanyaINW080818c.jpg

അഭിപ്രായങ്ങള്‍ പറയാറില്ല


സോഷ്യല്‍ മീഡിയയിലെ വരികള്‍ വായിക്കുമെന്നതില്‍ കവിഞ്ഞ് ഒരു മറുപടിയും കൊടുക്കാറില്ല, അഭിപ്രായവും പറയാറില്ല. എന്റെ മാത്രമൊരു അഭിപ്രായം പറഞ്ഞാല്‍ ഇവിടെ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.

പിന്നെ മുന്‍പ് വന്ന അനുഭവങ്ങളുമാകാം അതിന് കാരണം. ഒരിക്കല്‍ ഞാനങ്ങനെയൊരു തുറന്നു പറച്ചില്‍ നടത്തി, കടിച്ചു കീറുന്ന വിമര്‍ശനങ്ങളായിരുന്നു അതിന്റെ പേരില്‍ എനിക്കു നേരെ വന്നത്. അതിനുശേഷം പൊതുവേ അല്‍പ്പം അകലം പാലിക്കാറുണ്ട്.

അഭിപ്രായങ്ങള്‍ മനസ്സില്‍ വയ്ക്കുന്നതാണ് പ്രാക്ടിക്കല്ലെന്ന് മനസ്സിലായി. വെറുതെയൊരു നെഗറ്റീവ് പബ്ലിസിറ്റിക്ക് താത്പര്യമില്ല. നല്ലതിനും ചീത്തയ്ക്കും ഞാന്‍ കമന്റ് ചെയ്യാറില്ല. എന്നെക്കുറിച്ച് ഗോസിപ്പു പറയുന്നവരോടും പ്രതികരിക്കാറില്ല. ഒരു ശതമാനത്തിന് താഴെ പോലും അത് മൈന്‍ഡ് ചെയ്യാറുമില്ല. അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

പണ്ടൊക്കെ ഒരു പ്രശ്‌നം വരുമ്പോള്‍ ഞാന്‍ പ്രതികരിക്കുമായിരുന്നു. ഒരിക്കലെന്റെ പ്രതികരണം തുറന്നു പറഞ്ഞു. ആരുമതിനെ കൃത്യമായല്ല മനസ്സിലാക്കിയതെന്ന് തിരിച്ചറിഞ്ഞു. അതോടെ ഞാനത് നിര്‍ത്തി.

എനിക്കു പ്രശ്‌നങ്ങളില്ലെങ്കില്‍, പറയാനാഗ്രഹമില്ലെങ്കില്‍ എന്നില്‍ത്തന്നെ ഒതുങ്ങുന്നതല്ലേ നല്ലത്. പിന്നെയൊരു തിരുത്തലിന്റെ ആവശ്യം വരുന്നത് പ്രതികരിക്കുമ്പോഴല്ലേ? എന്റെ മനസ്സിലുള്ള അഭിപ്രായം മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

ഇത് പ്രസിദ്ധീകരിച്ചു വരുമ്പോള്‍, മോശപ്പെട്ട അനുഭവം എന്തായിരുന്നു എന്ന് ചോദിച്ച് പലരുമെത്താന്‍ സാധ്യതയുണ്ട്. പക്ഷേ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് പുതിയ ചോദ്യോത്തരങ്ങളോ പ്രതികരണമോ നടത്താന്‍ ഞാനിഷ്ടപ്പെടുന്നില്ല.

ഭാവിയിലൊരു ബോളിവുഡ് സൂപ്പര്‍സ്റ്റാറായാല്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളില്‍ നിന്ന് മാറ്റമുണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ ഇത്രയും വര്‍ഷമായില്ലേ സിനിമയില്‍ വന്നിട്ട്, ഇനിയങ്ങനെയൊരു മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.

പിന്നെ മനുഷ്യന്റെ കാര്യമല്ലേ കൂടുതല്‍ പബ്ലിസിറ്റി സിനിമയുടെ വിജയത്തിന് സഹായിക്കുമെന്ന് തോന്നിയാല്‍ ചിലപ്പോള്‍ മാറിയേക്കാം... അന്നുപക്ഷേ എന്റെ മാറ്റത്തെക്കുറിച്ച് ചോദിച്ച് ആരും വരില്ലെന്ന് പ്രതീക്ഷിക്കുന്നു...''എന്ന് പറഞ്ഞാണ് അനന്യ സംസാരം അവസാനിപ്പിച്ചത്...

ലക്ഷ്മി ബിനീഷ്

Ads by Google
Wednesday 08 Aug 2018 11.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW