Friday, August 23, 2019 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 06 Aug 2018 11.10 AM

സെപ്തംബറില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വിപണിയിലേക്ക്

royal enfield interceptor 650

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ സെപ്തംബറില്‍ ആഗോള വിപണിയില്‍ എത്തുമെന്ന് സൂചന.

സെപ്തംബര്‍ അവസാനവാരം റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകള്‍ അണിചേരും. നിരയില്‍ നിന്നും കമ്പനി പിന്‍വലിച്ച 535 സിസി കോണ്‍ടിനന്റല്‍ ജിടിക്ക് പകരക്കാരനാകും പുതിയ കോണ്‍ടിനന്റല്‍ ജിടി 650.

royal enfield interceptor 650

മൂന്നു മുതല്‍ നാലുലക്ഷം രൂപ വരെ മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില പ്രതീക്ഷിക്കാം. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ബൈക്കുകള്‍ ഏറ്റവും വില കുറഞ്ഞ ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന ഖ്യാതിയോടെയാകും എത്തുക.

പുതിയ മോഡലുകളെ ദീപാവലിയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ വില്‍പനയ്ക്ക് കൊണ്ടുവരാനാണ് റോയല്‍ എന്‍ഫീല്‍ഡിന് താത്പര്യം. ഇരട്ട സിലിണ്ടര്‍ ശ്രേണിയിലേക്കുള്ള കമ്പനിയുടെ തിരിച്ചുവരവ് കൂടിയാണിത്.

royal enfield interceptor 650

ഔദ്യോഗിക അവതരണത്തിന് തൊട്ടുമുമ്പ് പുതിയ മോഡലുകളുടെ പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചെന്നാണ് സൂചന. നീളം കൂടിയ ഇന്ധനടാങ്കാണ് കോണ്‍ടിനന്റല്‍ ജിടി 650 -യില്‍. 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരു ബൈക്കുകളിലും.
[IMG]
46.3 bhp കരുത്തും 52 Nm ടോർക്കും എഞ്ചിന് പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. ഇരു മോഡലുകള്‍ക്കും സ്ലിപ്പര്‍ ക്ലച്ചിന്റെയും എബിഎസിന്റെയും പിന്തുണയുണ്ടാകും.

Ads by Google
Ads by Google
Loading...
TRENDING NOW