Wednesday, August 21, 2019 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Monday 06 Aug 2018 09.43 AM

നഗ്‌നമേനി കണ്ടാലേ നായികയാക്കാന്‍ പറ്റൂ

''കാസ്റ്റിംഗ്കാളിന്റെ പേരില്‍ പെണ്‍കുട്ടികളെ വല വീശിപ്പിടിച്ച് ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്ന ധാരാളം സംഭവങ്ങളാണ് ഉണ്ടാകുന്നത്. കാമനിര്‍വൃതിക്ക് വേണ്ടി പല നമ്പരുകളാണ് ചിലര്‍ കാസ്റ്റിംഗ് കാളിന്റെ പേരില്‍ നടത്തുന്നത്. അഡ്ജസ്റ്റ്‌മെന്റിനും അഭിനയ ക്ലാസിനും പുറമേ സ്‌ക്രീന്‍ടെസ്റ്റിന്റെ പേരില്‍ മറ്റൊരു കാമവിനോദത്തിന്റെ കാര്യത്തിലേക്കാണ് ഇത്തവണ കടന്നു ചെല്ലുന്നത്.
uploads/news/2018/08/239323/CiniStoryCastingCouch03.jpg

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ?- 3

സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അഭിനയം മാത്രം പോര, അവയവങ്ങളും വേണമെന്നത് ചിലര്‍ക്ക് നിര്‍ബന്ധമാണ്. മാത്രമല്ല അത് പരിശോധിച്ച് ബോദ്ധ്യ പ്പെടുകയും വേണം...

കാസ്റ്റിംഗ് കാളിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് സിനിമയില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെല്ലാം വളരെ രൂക്ഷമായാണ് പ്രതികരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്ക് തടയിടണമെന്ന അഭിപ്രായത്തില്‍ യഥാര്‍ത്ഥ സിനിമക്കാര്‍ക്ക് യാതൊരു അഭിപ്രായ ഭിന്നതയുമില്ല. സിനിമാമേഖലയ്ക്ക് ഒന്നടങ്കം ചീത്തപ്പേര് കേള്‍പ്പിക്കുന്ന ഇത്തരം പ്രവണതകള്‍ മറുഭാഗത്ത് തകൃതിയായി നടക്കുന്നു എന്നത് ഞെട്ടിക്കുന്നതായും വലിയ വിഷമം ഉണ്ടാക്കുന്നതായും സിനിമയിലെ സജീവ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

കാസ്റ്റിംഗ്കാളിന്റെ പേരില്‍ പെണ്‍ കുട്ടികളെ വല വീശിപ്പിടിച്ച് ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്ന ധാരാളം സംഭവങ്ങളാണ് ഉണ്ടാകുന്നത്. കാമനിര്‍വൃതിക്ക് വേണ്ടി പല നമ്പരുകളാണ് ചിലര്‍ കാസ്റ്റിംഗ് കാളിന്റെ പേരില്‍ നടത്തുന്നത്. അഡ്ജസ്റ്റ്‌മെന്റിനും അഭിനയക്ലാസിനും പുറമേ സ്‌ക്രീന്‍ടെസ്റ്റിന്റെ പേരില്‍ മറ്റൊരു കാമവിനോദത്തിന്റെ കാര്യത്തിലേക്കാണ് ഇത്തവണ കടന്നു ചെല്ലുന്നത്.

മുന്തിയ ഹോട്ടലുകളിലോ അധികമാരും ശ്രദ്ധിക്കാത്ത ഷൂട്ടിംഗ് കേന്ദ്രങ്ങളിലോ ഒക്കെയാണ് സ്‌ക്രീന്‍ ടെസ്റ്റ് എന്ന ചടങ്ങുകള്‍ നടക്കുന്നത്. ക്യാമറയ്ക്ക് മുന്നിലെ അഭിനയ ക്ലാസ് കഴിഞ്ഞാല്‍ നാണം മാറ്റാനുള്ള പ്രത്യേക പരിശീലനമാണ് പിന്നീട് നടക്കുന്നത്. കാസ്റ്റിംഗ് കാളിനെ തുടര്‍ന്ന് നടന്ന ഒരു സ്‌ക്രീന്‍ ടെസ്റ്റില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ അനുഭവം ഇങ്ങനെ...

നാട്ടിന്‍പുറത്തുകാരിയായ ഒരു സാധാരണ വീട്ടിലെ പെണ്‍കുട്ടിയാണ് കഥാ നായിക. മലപ്പുറത്തുകാരിയായ പെണ്‍കുട്ടിയും അമ്മയും ആദ്യമായാണ് എറണാകുളത്ത് വരുന്നത്. കഥാനായികയെ തല്ക്കാലം സോനു എന്ന് വിളിക്കാം.
നാട്ടിന്‍പുറത്തെ സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരായതു കൊണ്ടു തന്നെ നഗരത്തിലെ മുന്തിയ ഹോട്ടലിനുള്ളിലെ ആഢംബര കാഴ്ചകള്‍ കണ്ട് അമ്പരന്നു നില്‍ക്കുകയാണവര്‍.

സോനുവാണോ?
അതേ
അയച്ചു തന്ന ഫോട്ടോയിലെ മുഖം പോലെയല്ലല്ലോ നേരില്‍ കാണാന്‍.
അയ്യോ എനിക്കറിയില്ല സര്‍.

മുഖം മാത്രമല്ല, എല്ലാം മാറ്റമാണ്. നമുക്ക് നോക്കാം. തല്‍ക്കാലം റൂമിലേക്ക് ചെന്ന് വിശ്രമിക്ക്.
മുന്തിയ ഹോട്ടലിലെ എ.സി റൂമിലേക്ക് കടക്കുമ്പോള്‍ സോനു സിനിമ സ്വപ്നം കണ്ടുതുടങ്ങിയിരുന്നു. അല്പനേരം കഴിഞ്ഞ് റൂമിന്റെ കോളിംഗ് ബെല്‍ ശബ്ദിച്ചു.

കുട്ടി സ്‌ക്രീന്‍ ടെസ്റ്റിന് ചെല്ലാന്‍ പറഞ്ഞു. റൂം നമ്പര്‍ 201ല്‍. അമ്മ ഇവിടെ വിശ്രമിച്ചോളൂ.

സോനു ടെസ്റ്റിംഗ് സെന്ററിലെത്തി'
ആക്ടിംഗ് ടെസ്റ്റ് കഴിഞ്ഞു. പിന്നാലെ 'സാര്‍' സംസാരിച്ചു തുടങ്ങി.

സോനു ഫോട്ടോയില്‍ കാണുന്ന പോലെ അല്ലല്ലോ...! ഒരു മോഡേണ്‍ ക്യാരക്ടര്‍ ആണ് ഞങ്ങളുടേത്. നാട്ടിന്‍ പുറത്ത് നിന്ന് നഗരത്തിലെത്തുന്ന പെണ്‍കുട്ടി. അതിന് ഈ രൂപമൊക്കെ
മാറണം. മുഖം മാത്രം മാറിയാല്‍ പോര, മൊത്തത്തില്‍ മാറണം. തയ്യാറാണോ?

ഉദ്ദേശം മനസ്സിലായില്ലെങ്കിലും ശ്രമി ക്കാം സര്‍. എന്ന് സോനുവിന്റെ ഉത്തരം.
ശരി, എന്നാല്‍ ഈ ഡ്രസ്സൊക്കെ ഒന്ന് മാറ്റിക്കേ. സോനു ആളെങ്ങനെയുണ്ടെന്ന് നോക്കട്ടെ.
വേറേ ഡ്രസ് കൊണ്ടു വന്നിട്ടില്ല സര്‍..

ഡ്രസ് മാറ്റാനല്ലേ പറഞ്ഞുള്ളൂ, വേറെ ഡ്രസ്സിടാന്‍ പറഞ്ഞില്ലല്ലോ.. സോനു ഞട്ടി. അവള്‍ നിസ്സഹായയായി നില്‍ക്കുകയാണ്.

കുട്ടീ, നായികയൊക്കെ ആകണമെങ്കില്‍ ആദ്യം ക്യാമറയ്ക്ക് മുന്നില്‍ നില്‍ ക്കുമ്പോഴുള്ള നാണം മാറണം. അതിന് പറ്റില്ലെങ്കില്‍ പിന്നെ ഈ പണിക്ക് ഇറങ്ങരുത്. കണ്ണീര് ഉള്ളിലൊതുക്കി അവള്‍ ഡ്രസ്സുകള്‍ മാറ്റി. 'നെഞ്ചളവ് ഓക്കെ. വയറ് കുറയ്ക്കണം. കുറേ നേരത്തെ മേനി പരിശോധനയ്ക്ക് ശേഷം 'വിധികര്‍ത്താവ്' അടക്കം പറഞ്ഞത് ഇങ്ങനെ.

uploads/news/2018/08/239323/CiniStoryCastingCouch03a.jpg

അവയവങ്ങളൊക്കെ ആവശ്യത്തിനുണ്ട്. ഒന്ന് പോളിഷ് ചെയ്‌തെടുത്താല്‍ വേണമെങ്കില്‍ ഉപയോഗപ്പെടുത്താം. കണ്ടിട്ട് അമ്മയെക്കൊണ്ടും ഒരു 'റോള്‍' ചെയ്യിപ്പിക്കാമെന്ന് തോന്നുന്നു. എന്നിട്ട് സോനുവിനോടായി പറഞ്ഞു.

അപ്പൊ ശരി, സോനു റൂമില്‍ വെയിറ്റ് ചെയ്‌തോളൂ. ബാക്കി വഴിയേ പറയാം. പിന്നെയും ദേഹ പരിശോധനകള്‍ അവിടെ തകൃതിയായി നടന്നതായി സഹസംവിധായകനായിരുന്ന 'ദൃക്‌സാക്ഷി' പറയുന്നു. ഇക്കാര്യത്തെകുറിച്ച് തലസ്ഥാനത്തെ ഒരു പ്രമുഖ സംവിധായകന്‍ പ്രതികരിച്ചത് ഇങ്ങനെ.

ദേഹപരിശോധന മാത്രമല്ല. ചില പ്പോള്‍ അവിടെ വച്ച് തുണിയൊക്കെ വലിച്ചു പറിച്ച് കളഞ്ഞിട്ട് അവളെ നിര്‍ബന്ധിച്ച് കൂടെ കിടത്തുകയും ചെയ്യും. എല്ലാം കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം കരഞ്ഞിട്ട് അവിടെ നിന്ന് പോകേണ്ടിയും വരും. പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ മാത്രമല്ല, അവളുടെ അമ്മയേയും കൂടെ കിടക്കാന്‍ ക്ഷണിച്ചവര്‍ ഉണ്ട്. മാനം നഷ്ടപ്പെട്ടവരാരും പുറത്ത് പറയാന്‍ ധൈര്യപ്പെടില്ല. കണ്ണീരുമായി മടങ്ങുകയാണ് പതിവ്.

മുന്‍കാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റൂമിനുള്ളിലും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഉള്ളിലും മാത്രം ഒതുങ്ങി നിന്നി രുന്നെങ്കില്‍ ഇന്ന് കാര്യം കൂടുതല്‍ ഭീകര മാണ്. ശരീര പരിശോധനയുടെ ദൃശ്യങ്ങ ള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്ക പ്പെടുന്നു. ഒരുപക്ഷേ മാനഹാനിയെ തുടര്‍ന്ന് ആത്മഹത്യയിലേക്ക് വരെ ചെന്നെത്താവുന്ന തരത്തിലേക്ക് ചൂഷണം വളര്‍ന്നിരിക്കുന്നു.

അടുത്തിടെ ഇത്തരത്തില്‍ ഒരു 'ദേഹ പരിശോധന'യുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കപ്പെട്ടിരുന്നു. ചുവന്ന ടോപ്പ് ധരിച്ച സുന്ദരിയായ പെണ്‍ കുട്ടിയുടെ കണ്ണുകളിലും ചുണ്ടുകളിലും തലോടി മാറിലൂടെ വയറിലേക്കും, തുടര്‍ന്ന് സംരക്ഷിത മേഖലയിലേക്കും കടന്നു ചെല്ലുന്ന കരവിരുത് ലോകമെമ്പാടുമുള്ളവര്‍ കണ്ടാസ്വദിച്ചതാണ്.

പച്ച മലയാളത്തിലുള്ള സംഭാഷണങ്ങളും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. മലര്‍ത്തി കിടത്തിയും നിവര്‍ത്തി നിര്‍ത്തിയും ഇതേ പ്രയോഗങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഒരു പോണ്‍ വീഡിയോയിലെന്ന പോലെ അവളെ ഉപയോഗപ്പെടുത്തുന്ന കാഴ്ച.

അവളുടെ മുഖത്തെയും മാറിടത്തേയും ഉള്‍പ്പടെ ശരീരത്തിന്റെ ഓരോ ഭാഗത്തും വലതുകൈ കൊണ്ട് പരിശോധന നടത്തി, ഇടത് കൈ കൊണ്ട് ഷൂട്ട് ചെയ്‌തെടുക്കുകയാണ്. ഒരുപക്ഷേ ഈ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി അവളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടാകാം.

അബദ്ധത്തില്‍ വീഡിയോ പുറത്തായതാകാം. അല്ലെങ്കില്‍ പെണ്‍കുട്ടിയെ തെറ്റിധരിപ്പിച്ച് വീഡിയോ ഷൂട്ട് ചെയ്ത ശേഷം പോണ്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തതാകാം. ഇത്തരത്തില്‍ വീഡിയോ പോണ്‍ സൈറ്റുകളില്‍ നല്‍കി സാമ്പത്തിക നേട്ടമുണ്ടാക്കുന്നവരാണെന്ന സംശയവുമുണ്ട്.

സ്‌ക്രീന്‍ ടെസ്റ്റ് എന്ന പേരില്‍ ചില വീഡിയോകള്‍ പോണ്‍സൈറ്റില്‍ ഉണ്ടെ ങ്കിലും മിക്കതും മറ്റ് ഭാഷകളിലുള്ളതാണ്. എന്നാല്‍ മലയാളത്തില്‍ ഇത് സജീവമാണ് എന്ന കാര്യം അടിവരയിടുന്നതാണ് അടുത്തിടെ പുറത്ത് വന്ന വീഡിയോ.

കരവിരുതിന്റെ വീഡിയോ മാത്രമാണ് പുറ ത്ത് വന്നതെങ്കിലും മറ്റെന്തൊക്കെ സംഭവിച്ചിട്ടുണ്ടാകുമെന്നത് പങ്കെടുത്തവര്‍ക്കും ദൈവത്തിനും പിന്നെ പുറത്തിറങ്ങാനിരിക്കുന്ന വീഡിയോകള്‍ക്കും മാത്രം അറിയാം.

എന്നാല്‍ ശ്രദ്ധിക്കേണ്ട മറ്റ് രണ്ട് കാര്യങ്ങള്‍ കൂടി ആ വീഡിയോയില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് പ്രകടമായ പ്രതിഷേധങ്ങളൊന്നും തന്നെ ഇല്ലായിരുന്നു എന്നത് ഒരു കാര്യം. മറ്റൊന്ന് സമീപത്ത് തന്നെ പെണ്‍കുട്ടിയുടെ അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രിയുടെ സാന്നിധ്യം. പത്രവായനയിലാണെന്ന രീതിയില്‍ ഇരിക്കുന്ന ആ അമ്മയും ശ്രദ്ധേയ കഥാപത്രം തന്നെ.

(തുടരും.... അവസരങ്ങള്‍ക്ക് വേണ്ടി എന്തിനും തയ്യാറാകുന്നവരുണ്ടോ? സിനിമാനടിയാക്കാന്‍ സ്വന്തം മകളെ കാഴ്ചവയ്ക്കുന്നവരുണ്ടോ? മക്കള്‍ക്ക് വേണ്ടി സ്വന്തം മാനം പണയം വയ്ക്കുന്ന അമ്മമാരുണ്ടോ? ഉണ്ടെന്നാണ് ചില 'സിനിമാക്കാരുടെ' അനുഭവങ്ങള്‍ പറയുന്നത്. ആ സംഭവങ്ങള്‍ വായിക്കാം ...! കാത്തിരിക്കുക....

(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW