Monday, August 19, 2019 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 05 Aug 2018 07.52 AM

ഫാ. ഏര്‍ത്തയിലിന്റെ ഇടപെടല്‍; ബിഷപ്പ് ഫ്രാങ്കായ്ക്കും മറ്റു ബിഷപ്പുമാര്‍ക്കുമുണ്ടായ മാനഹാനിയില്‍ ക്ഷമചോദിച്ച് സി.എം.ഐ സഭ; ഇരയോടും സമൂഹത്തോടും ഒന്നുംപറയാനില്ലാത്ത സര്‍ക്കുലര്‍

uploads/news/2018/08/239096/Fr.-erthayil.jpg

കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപണം നേരിടുന്ന ബലാത്സംഗക്കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച് പ്രതിക്കൂട്ടിലായ ഫാ.ജെയിംസ് ഏര്‍ത്തയിലിന്റെ നടപടിയില്‍ ജലന്ധര്‍ രൂപതാ ബിഷപ്പിനോടും മറ്റ് ബിഷപ്പുമാരോടും വിശ്വാസികളോടും നിരുപധികം മാപ്പുപറഞ്ഞ് സി.എം.ഐ സഭയുടെ കത്ത്. സഭയുടെ കോട്ടയം പ്രൊവിന്‍ഷ്യന്‍ ഫാ. സെബാസ്റ്റിയന്‍ ഇലഞ്ഞിക്കല്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇതില്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീയോടോ രാജ്യത്തെ നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പൊതുസമൂഹത്തോടോ ഖേദം പ്രകടിപ്പിക്കാന്‍ മനഃപൂര്‍വ്വം സഭ മറന്നുപോയിരിക്കുന്നു.

uploads/news/2018/08/239096/cmi-letter.jpg

ബിഷപ്പ് ഫ്രാങ്കോയുടെ പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ജലന്ധര്‍ രൂപതാധ്യക്ഷനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിച്ച് സി.എം.ഐ സഭാംഗമായ ജെയിംസ് ഏര്‍ത്തയില്‍ സംസാരിച്ചതില്‍ അത്യന്തം ഖേദിക്കുന്നു. അനാവശ്യമായി വൃണപ്പെടേണ്ടി വന്ന ഓരോരുത്തരോടും സി.എം.ഐ സഭയുടെ പേരില്‍ നിര്‍ലോഭം മാപ്പപേക്ഷിക്കുന്നു എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.

മറ്റാരുടേയും പ്രേരണമൂലമല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങനെ പ്രവര്‍ത്തിച്ചതെന്ന് ഫാ.ഏര്‍ത്തയില്‍ പറയുന്നു. തന്റെ വിവേകപൂര്‍വ്വമല്ലാത്ത പ്രവര്‍ത്തിമൂലമുണ്ടായ പ്രശ്‌നങ്ങളില്‍ അച്ചന്‍ അതീവദുഃഖിതനാണ്. അദ്ദേഹം എല്ലാവരോടും-അധികാരികളോടും കത്തോലിക്കാ സഭ വിശ്വസികള്‍ ഓരോരുത്തരോടും കര്‍ദ്ദിനാള്‍ ജോര്‍ജ ആലഞ്ചേരിയോടും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യൂ അറയ്ക്കലിനോടും മറ്റ് പിതാക്കന്മാരോടും വളരെ വിനയത്തില്‍ ക്ഷമചോദിക്കുന്നതായി അറിയിച്ചുവെന്ന് കത്തിന്റെ തുടര്‍ന്നുള്ള ഭാഗത്ത് വ്യക്തമാക്കുന്നു. മനഃപൂര്‍വ്വമല്ലാത്ത വന്നപോയ അപരാധം ക്ഷമിക്കണമേ എന്നാണ് കത്തില്‍ പറയുന്നത്.

തുടര്‍ന്ന് സി.എം.ഐ സഭ ഒരുതരത്തിലുമുള്ള മധ്യസ്ഥതയില്‍ ഏര്‍പ്പെടുകയോ ആരെയെങ്കിലും ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും മറ്റ് സഭാംഗങ്ങളെയും അധികാരികളേയും ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നുമുള്ള സഭയുടെ വിശദീകരണവും ഫാ.സെബാസ്റ്റിയന്‍ ഇലഞ്ഞിക്കല്‍ നല്‍കുന്നു. ഈ പ്രശ്‌നങ്ങളുടെ പേരില്‍ അനാവശ്യമായി ഉള്‍പ്പെടുത്തപ്പെട്ട എല്ലാവരോടും പ്രത്യേകിച്ച് ജലന്ധര്‍ ബിഷപ്പിനോടും ക്ഷമപറഞ്ഞുകൊണ്ടാണ് കത്ത് നിര്‍ത്തുന്നത്.

എന്നാല്‍, പീഡനത്തിന് ഇരയായ കന്യാസ്ത്രീയ്ക്ക് നീതി നിഷേധിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ അവരോടോ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുക വഴി നീതിന്യായവ്യവസ്ഥയെ വരെ വെല്ലുവിളിച്ചതില്‍ പൊതുസമൂഹത്തോടൊ ഒന്നും പറയാന്‍ ഇവര്‍ തയ്യാറാകുന്നില്ല.

വൈദികന്റെ ഇടപെടലില്‍ സഭയ്ക്ക് ഒരു പങ്കുമില്ലെങ്കില്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്നിരിക്കുന്ന ചില സംശയങ്ങള്‍ ദൂരീകരിക്കാന്‍ സി.എം.ഐ സഭയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായാല്‍ ഉചിതമായിരിക്കും. ജലന്ധര്‍ രൂപതാ നേതൃത്വത്തില്‍ നിന്നും ഒരു ഫോണ്‍കോള്‍ പോലും തങ്ങളെ തേടി എത്തിയിട്ടില്ലെന്ന് തെളിയിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായത്താല്‍ അന്വേഷണത്തിന് തയ്യാറാകുമോ? സി.എം.ഐ സഭയില്‍ നിന്നും പുറത്തുപോയി ജലന്ധര്‍ രൂപതയില്‍ കുടിയേറി ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പം അരമനയില്‍ താമസിക്കുന്ന ഒരു വൈദികന്റെ ഇടപെടല്‍ അന്വേഷിക്കാന്‍ തയ്യാറാകുമോ?

ഏര്‍ത്തയില്‍ അച്ചന്റെ വിശദീകരണത്തില്‍ സി.എം.ഐ സഭ തൃപ്തരാണ്. എന്നാല്‍ കന്യാസ്ത്രീക്ക് വാഗ്ദാനം ചെയ്ത 10 ഏക്കര്‍ സ്ഥലത്തിന്റെ സാമ്പത്തിക ഉറവിടത്തെ കുറിച്ച് സഭ അന്വേഷിക്കുമോ? പ്രൊവിന്‍സിന്റെ അനുമതിയില്ലാതെ അദ്ദേഹം സ്വന്തംനിലയ്ക്ക് എങ്ങനെ ഇത്രയേറെ പണം കൈകാര്യം ചെയ്യും?

ജലന്ധര്‍ രൂപതയ്ക്ക് വേണ്ടിയാണ് താന്‍ ഇടപെടല്‍ നടത്തുന്നതെന്ന് വൈദികന്‍ പറയുന്നു. രൂപതയുമായി ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെ ആരാണ് ഇതിനായി അദ്ദേഹത്തെ പ്രേരിപ്പിച്ചത്.? രാജ്യത്തെ ക്രൈസ്തവ വിശവാസികളെയും വിഡ്ഡികളാക്കാനാണോ ഇത്തരമൊരു കത്തുകൊണ്ട് സഭ ശ്രമിക്കുന്നതെന്നാണ് ഇരയുടെ പക്ഷത്തുനിന്നുള്ളവരുടെ പ്രതികരണം.

Ads by Google
Sunday 05 Aug 2018 07.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW