Sunday, August 25, 2019 Last Updated 13 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Jul 2018 10.57 AM

26 വര്‍ഷം മുമ്പ് അന്ന് ഷട്ടറിനിടയിലൂടെ പുറത്ത് ചാടിയത് 80 കിലോത്തൂക്കമുള്ള മത്സ്യങ്ങള്‍ വരെ ; വിള്ളലിലൂടെ തുടര്‍ച്ചയായി ഒഴുകിവന്നവ താഴേയ്ക്ക് വീണ് ചത്തു; ചുമ്മാ പുഴയിലിറങ്ങി കോരിയെടുത്താല്‍ മതിയെന്ന അവസ്ഥ

uploads/news/2018/07/237635/banasurasagar-fishing.jpg

കനത്ത മഴയെ തുടര്‍ന്ന് കേരളം ജലപ്രളയത്തില്‍ അകപ്പെട്ടപ്പോള്‍ വയനാട്ടില്‍ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ കിട്ടിയ ചാകരയുടെ ഓര്‍മ്മയിലാണ് ഇപ്പോള്‍ ചെറുതോണിയിലുള്ളവരും. കാല്‍നൂറ്റാണ്ടിന് ശേഷം ഇടുക്കി ഡാം വീണ്ടും തുറക്കുമ്പോള്‍ പുറത്തേക്ക് വീണേക്കാവുന്ന ഡാമിലെ പടുകൂറ്റന്‍ മത്സ്യപ്രളയത്തെ പ്രതീക്ഷിച്ച് ചെറുതോണിയില്‍ കാത്തിരിക്കുന്നത് അനേകരാണ്. ഷട്ടറുകള്‍ തുറക്കുമ്പോള്‍ അതിലൂടെ പുറത്തേക്ക് വീഴുന്ന മത്സ്യ സമ്പത്ത് മറ്റൊരു ചാകരയ്ക്ക് വഴിയൊരുക്കുമെന്ന പ്രചാരണം ഇപ്പോള്‍ തന്നെ ശക്തമാണ്.

ഇടുക്കിഡാമില്‍ ജലനിരപ്പ് ഉയരുന്നതിന്റെ വാര്‍ത്തയും പിന്നാലെ അണക്കെട്ട് തുറക്കുന്നതിനുള്ള അറിയിപ്പുകളും വന്നു തുടങ്ങിയത് മുതല്‍ സഞ്ചാരികളുടെ കുത്തൊഴുക്കാണിവിടെ. മീന്‍പിടുത്തം ലക്ഷ്യമിടുന്ന പലരും രണ്ടാഴ്ച മുമ്പ് വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്നും നാട്ടുകാര്‍ അനുഭവിച്ച ചാകരയുടെ ഓര്‍മ്മകളിലാണ്. ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നപ്പോള്‍ വമ്പന്‍ മീനുകളെയാണ് പുഴയില്‍ നിന്നും ആള്‍ക്കാര്‍ പിടിച്ചെടുത്തത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുമക്കാന്‍ കഴിയാത്ത തരം മീനുകള്‍ വരെയുണ്ടായിരുന്നു. 20 കിലോ മുതല്‍ 40 കിലോ വരെ തൂക്കമുള്ള മീനുകള്‍ ആള്‍ക്കാര്‍ക്ക് പിടിക്കാനായി. ഷട്ടറുകളില്‍ നിന്നും മീനുകള്‍ കൂട്ടമായി ചാടാന്‍ തുടങ്ങിയതോടെ അടുത്തുള്ള ജില്ലകളില്‍ നിന്നുവരെയാണ് ആള്‍ക്കാര്‍ ഇവിടേയ്ക്ക് എത്തിയത്.

ഷട്ടറുകളുടെ വിടവുകളിലൂടെ കൂറ്റന്‍ മീനുകള്‍ വന്‍തോതിലാണ് തുടര്‍ച്ചയായി ഒഴുകി വന്നതോടെ മീന്‍പിടുത്തവും തകൃതിയായി. പുഴയില്‍ ഇറങ്ങാന്‍ നിരോധനം ഉണ്ടായിരുന്നതിനാല്‍ അല്‍പ്പം മാറി ആള്‍ക്കാര്‍ വല ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കിയായിരുന്നു മീന്‍പിടുത്തം. പുഴയില്‍ മീന്‍ കൂടാന്‍ തുടങ്ങിയപ്പോള്‍ പിടിക്കാനെത്തിയവരും കൂടിയിരുന്നു. 5000 രൂപയ്ക്ക് വരെ മീന്‍ വില്‍പ്പന നടന്നിരുന്നു. പടുകൂറ്റന്‍ മീനുകളെ തോളില്‍ തൂക്കിയും കമ്പിയില്‍ തൂക്കിയിട്ടുമെല്ലമായിരുന്നു ആള്‍ക്കാര്‍ കൊണ്ടു പോയത്. ഇടുക്കി ഡാം തുറക്കുന്നു എന്ന അറിയിപ്പ് കിട്ടിയത് മുതല്‍ മീന്‍പിടുത്തം ലക്ഷ്യമിട്ട് ചെറുതോണി നഗരത്തില്‍ എത്തിയവര്‍ കൂടിയിട്ടുണ്ട്. എന്നാല്‍ കടുത്ത നിയന്ത്രണം അധികാരികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുമ്പ് 92 ല്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നപ്പോഴത്തെ അനുഭവവും അന്ന് മീന്‍പിടിച്ച പ്രദേശവാസികള്‍ മറന്നിട്ടില്ല. 80 കിലോ തൂക്കം വരെയുള്ള മത്സ്യങ്ങള്‍ അന്ന് ഷട്ടറിലൂടെ പുറത്തുചാടിയിരുന്നു. പലതും ചത്തുമലച്ചായിരുന്നു താഴേയ്ക്ക് വീണത്. ഡാമില്‍ നിന്നും കുത്തിയൊഴുകുന്ന വെള്ളത്തിനൊപ്പം കുതിച്ചുചാടുന്ന മീനുകള്‍ പാറക്കെട്ടിലും കോണ്‍ക്രീറ്റ് തൂണുകളിലും ഇടിച്ചാണ് താഴെ പുഴയിലേക്ക് എത്തുക. നിരോധനമേഖലയ്ക്ക് അപ്പുറത്ത് പുഴയില്‍ ഇറങ്ങി നില്‍ക്കുന്നവര്‍ക്ക് മീന്‍ എളുപ്പം പെറുക്കിയെടുക്കാന്‍ കഴിയും. അതേസമയം ഇത്തവണ കര്‍ശനമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും ചെറുതോണിയിലും മറ്റും മീന്‍പിടിക്കാനുള്ള സന്നാഹങ്ങളുമായി അനേകര്‍ എത്തിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ട് തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോള്‍ അവിടെ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ്. മീന്‍ പിടിക്കാന്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ്. മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പുഴയില്‍ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നില്‍ക്കാനോ പാടില്ലെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW