Thursday, August 22, 2019 Last Updated 20 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.10 PM

'പേരന്‍പ്' ഇവിടെയും റിലീസ് ചെയ്യണം: മമ്മൂട്ടി ചിത്രം ആവശ്യപ്പെട്ട് ചൈനക്കാര്‍

uploads/news/2018/07/236395/peranbu.jpg

മലയാളികളും തമിഴ് നാട് സ്വദേശികളും മമ്മൂട്ടി ആരാധകരും ഒരു പോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ദേശീയ പുരസ്‌കാര ജേതാവ് റാം അണിയിച്ചൊരുക്കിയ 'പേരന്‍പ്'. സ്പാസ്ടിക്ക് ആയ മകളുടെ അച്ഛന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അമുദന്‍ എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന്റെ റിലീസ് സെപ്തംബര്‍ ഏഴിനാണ് തീരുമാനിച്ചിരുന്നത്. അന്ന് മമ്മൂട്ടിയുടെ ജന്മദിനം ആണ്. എന്നാല്‍ ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രമായ സീമ രാജയും ഇതേ ദിവസം റിലീസ് പ്രഖ്യാപിച്ചതുകൊണ്ട് പേരന്‍പിന്റെ റിലീസ് തിയതി മാറ്റിയേക്കും.

'പേരന്‍പ്' ചൈനയിലും റിലീസ് ചെയ്‌തേക്കാം എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ചിത്രം ഷംഗായ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ചൈനയിലെ മുന്‍നിര വിതരണക്കമ്പനി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ സമീപിച്ചത്.

ചര്‍ച്ചയുടെ അവസാനഘട്ടത്തിലാണ് ഞങ്ങള്‍. സാമ്പത്തിക കാര്യങ്ങളില്‍ ഒരു തീരുമാനത്തിലെത്തിയാല്‍ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കും, ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രം എന്ന ഖ്യാതി പേരന്‍പിന് സ്വന്തമാകും. കഴിഞ്ഞവര്‍ഷം ആമിര്‍ഖാന്റെ ദംഗല്‍ എന്ന ചിത്രം ചൈനയില്‍ റിലീസ് ചെയ്തിരുന്നു. ചൈനയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം ആമിര്‍ ഖാന്‍ നായകനായ 'ദംഗലാ'ണ്.

Ads by Google
Thursday 26 Jul 2018 12.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW