Tuesday, August 20, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jul 2018 01.07 PM

കവിതയിലൂടെ സാമൂഹ്യനവോത്ഥാനം കുമാരി ദാമോദർ രംഗത്തെത്തുന്നു ​!!​

uploads/news/2018/07/235849/artofliving240718a.jpg

ശ്രീശ്രീ രവിശങ്കർജിയുടെ ശിഷ്യയും ആർട് ഓഫ്‌ലിവിംഗ് പരിശീലകയുമായ പറവൂർ സ്വദേശി ശ്രീമതി കുമാരി ദാമോദർ എന്ന യുവകവിയുടെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം ജൂലായ് 27 ന് ഗുരുപൂർണ്ണിമ ദിനത്തിൽ കാലടി ആശ്രമത്തിൽ നടക്കുന്ന സമൂഹ ഗുരുപൂജക്ക് ശേഷം പ്രമുഖ വ്യക്തിത്വങ്ങൾ നിർവ്വഹിക്കും ​.​

കവിതാസമാഹാരത്തിന്റെ വിലയായി ലഭിക്കുന്ന തുകയത്രയും പറവൂരിലെ ആര്‍ട്ട് ഓഫ് ലിവിംഗ് സേവാപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണമായും നീക്കിവെച്ചതായി ​ ശ്രീശ്രീരവിശങ്കർജിയുടെ കടുത്ത ആരാധികയും സാമൂഹ്യപ്രവര്‍ത്തകയുമായ കുമാരി ദാമോദര്‍ വ്യക്തമാക്കുകയുണ്ടായി.
വേണ്ടപ്പെട്ട ആരുടെയെങ്കിലും വിവാഹം , കുടിപാര്‍പ്പ് , ജന്മദിനം എന്നുവേണ്ട എന്തിന്റെ പേരിലെങ്കിലും മുടങ്ങാതെ ഒരു വൃക്ഷതൈയെങ്കിലും ഭൂമിക്കു സമര്‍പ്പിക്കുന്ന ഒറ്റയാള്‍ പട്ടാളമായും ഈ പരിസ്ഥിതി പ്രവത്തകയെ നാട്ടുകാര്‍ കാണുന്നു.

എറണാകുളത്തെ വിനോദ സഞ്ചാര കേന്ദ്രമായ ചെറായിയിൽ സൗന്ദര്യവ]ൽക്കരണത്തിൻറെ ഭാഗമായി നട്ടുവളർത്തി മുറ്റിത്തഴച്ചുനിന്ന പച്ചില മരങ്ങൾ പലതും കാണാനില്ല .

ഇരുട്ടിൻറെ മറവിലെത്തുന്ന കോടാലിക്കയ്യന്മാർ പല മരങ്ങളും വെട്ടി നശിപ്പിച്ചിരിക്കുന്നതായാണ് കാണുന്നത് .
തണൽ മരങ്ങൾ വെട്ടിനശിപ്പിച്ചതിനെതിരെ അതിശക്തമായ പ്രതിഷേധവുമായി കുമാരി ദാമോദർ എന്ന പരിസ്ഥിതി പ്രവർത്തകയും ''ഗ്രീൻ വെയിൻ ''കൂട്ടാളികളും ഈ അടുത്ത ദിവസം രംഗത്തെത്തുകയുണ്ടായി.

സമൂഹത്തിലെ മൂല്യച്യുതികൾക്കു നേരെ അതി ശക്തമായി വിരൽ ചൂണ്ടുന്ന എഴുത്തുകാരികളുടെ കൂട്ടത്തിൽ പറവൂർ സ്വദേശിയും ഇരിങ്ങാലക്കുട കാനറാ ബാങ്ക് ജീവനക്കാരിയുമായ കുമാരി ദാമോദറും ഇടം പിടിക്കുകയാണ് .

സമൂഹത്തിലെ ദുർബ്ബലവിഭാഗങ്ങളെ ചൂഷണം ചെയ്‌തും ഭീഷണിപ്പെടുത്തിയും ജീവിതം ആഘോഷമാക്കിയിരുന്ന സവർണ്ണ മാടമ്പിമാരുടെ അതിക്രൂരമായ ദുരാചാരങ്ങൾക്കും അതിക്രമങ്ങള്‍ക്കും മുന്നിൽ , അടിച്ചമർത്തപ്പെട്ട പെൺ മനസ്സിൻറെ ആത്മരോഷം തിളക്കുന്ന കാവ്യബിംബങ്ങളെ കാവ്യവത്കരിക്കുകയാണ് യുവ കവിയായ കുമാരി ദാമോദര്‍ തന്റെ കവിതകളിലൂടെ.

uploads/news/2018/07/235849/artofliving240718a1.jpg

വരേണ്യ സംസ്കാരത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ ലളിതവും ജനകീയവുമായ ശൈലി!
ഉയര്‍ന്ന സാമൂഹികാവബോധവും ഉള്‍ക്കാഴ്ചയുമുള്ളതുപോലെതന്നെ , കടന്നുപോയ ജീവിതത്തിന്‍റെ ദുരനുഭവങ്ങളും നൊമ്പരങ്ങളും , മുനകൂര്‍പ്പിച്ച ചിന്തയും ഉള്ളതുകൊണ്ടുതന്നെയാണ് കുമാരി ദാമോദറിന്റെ കവിതള്‍ക്ക് ആസ്വാദകരേറെയുള്ളതെന്ന് നിരൂപകർ സാക്ഷ്യപ്പെടുത്തുന്നു .

ഒരുവേട്ടക്കാരൻ തന്റെ ഇരയെ പിന്തുടരുന്ന ശൗര്യത്തോടെ ,ആവേശത്തോടെ കുമാരിയുടെ കവിതകൾ വായനക്കാരനെ പിന്തുടരുന്നു .അന്യമാകുന്ന ഗോത്രവും സംസ്‌കാരവും വായനക്കാരൻറെ മനസ്സിൽ ഒരു നോവായി അവശേഷിക്കുന്നതായും പ്രശസ്ഥ നിരൂപകർ അവതാരികയിൽ വ്യക്തമാക്കുന്നു .'​'​തന്റേതല്ലാത്ത ആറടിമണ്ണിലേക്ക് ചത്തുപോയ ഒരു പെണ്ണിൻറെ കൊതി ''കളെ പറ്റിയാണ് ഈ കവിതാ സമാഹാരമെന്ന് കവി കുമാരി ദാമോദർ പറയുകയുണ്ടായി ​.​

തന്റെ കവിതകളെ ഒരു വ്യവസ്ഥാപിത ചട്ടക്കൂട്ടിലൊതുക്കി വായനക്കാരനുമായുള്ള സംവേദനത്തിൻറെ തീവ്രത ഇല്ലാതാക്കുവാൻ മലയാളകവിതക്ക് കിട്ടിയ കുമാരിയെന്ന ഈ കവി ഒട്ടും ശ്രമിക്കുന്നുമില്ല .

'' ഇല വെയിലിനോട് പറഞ്ഞത് ''എന്നപേരില്‍ നൂറിലധികം കവിതകളുടെ പ്രസിദ്ധീകരണം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്‌ നടന്നത് . പ്രശസ്ഥ സിനിമാതാരം ദേവൻ ,പ്രമുഖ എഴുത്തുകാരൻ സുധീർബാബു , നർത്തകി രാജശ്രീവാര്യർ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായി .
തുടര്‍ന്ന് ദിവസേന ഒരുകവിത വീതം മുടങ്ങാതെ 100 ദിവസങ്ങളിലായി നവമാധ്യമങ്ങളിലൂടെ ആസ്വാദകരിലെക്കെത്തിക്കുന്നതിന്റെ നൂറാം ദിവസം പൂര്‍ത്തിയായ സന്തോഷഷത്തിലാണ് കുമാരി ദാമോദര്‍.

ആരോഗ്യമുള്ള ശരീരത്തോടൊപ്പം സന്തോഷം നിറഞ്ഞ മനസും യോഗയിലൂടെ സ്വന്തമാക്കാമെന്ന് ശ്രീശ്രീ രവിശങ്കര്‍ജിയുടെ ശിഷ്യയും പ്രമുഖ യോഗ പരിശീലകയുമായ കുമാരി ദാമോദര്‍ തെളിയിക്കുന്നു .കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെയും ആസനങ്ങളിലൂടെയും ശരീരത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന വ്യായാമമുറയായ യോഗ നിരവധി ആളുകള്‍ക്ക് ആര്‍ട്ട് ഓഫ് ലിവിംഗ് ബാനറില്‍ കുമാരി ദാമോദര്‍ പരിശീലിപ്പിച്ചു വരുന്നുമുണ്ട് .

ഈ കാവ്യസമാഹാരം സ്വീകരിച്ചുകൊണ്ട്‌ കുമാരി ദാമോദറിന്റെ സേവാപ്രവർത്തനത്തിൽ പങ്കാളികളാവാനാഗ്രഹിക്കുന്ന സുമനസ്സുകൾക്കും ആർ ഓഫ് ലിവിംഗ് കുടുംബാംഗങ്ങൾക്കും 9995197187 നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

Ads by Google
Tuesday 24 Jul 2018 01.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW