Tuesday, August 20, 2019 Last Updated 18 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jul 2018 03.15 PM

കാപ്പിക്ക് വയാഗ്രയുടെ ഗുണഫലം; അമിതമായാല്‍ വന്ധ്യതയും

''മിതമായ തോതിൽ ഉപയോഗിച്ചാൽ കാപ്പിക്ക് അതിന്റേതായ ഗുണങ്ങളുമുണ്ട്. അതേസമയം, വരെയധികം കാപ്പി അകത്താക്കുന്നത് , ഉത്കണ്ഠ, തന്റേടമില്ലായ്മ, കോച്ചിപ്പിടുത്തം, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ അവസ്ഥകൾക്ക് കാരണമായേക്കാം.''
Coffee

കാപ്പിയുടെ സുഖകരമായ ഗന്ധം ശ്വസിച്ചുകൊണ്ട് ഉണരാനാവും മിക്കവരും ഇഷ്ടപ്പെടുന്നത്. ചിലരാവട്ടെ, കാപ്പിയില്ലെങ്കിൽ എഴുന്നേൽക്കാൻ പോലും കൂട്ടാക്കാത്തവരായിരിക്കും.

നമ്മിൽ പലരുടെയും ദിവസം തുടങ്ങുന്നത് കാപ്പി നൽകുന്ന ലഹരിയിലൂടെയാവും. കാപ്പി നല്ലൊരു ഉത്തേജകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, മറ്റെല്ലാത്തിനെയും പോലെ, കാപ്പിയും അധികമായാൽ ദോഷകരമായ പാർശ്വഫലങ്ങൾ നൽകും.

കാപ്പിയെ കുറിച്ച് ബാർസിലോണ സർവകലാശാല പുറത്തുവിട്ട ഒരു പഠനം പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമല്ല. കഫീൻ സ്ത്രീകളെക്കാൾ കൂടുതൽ ദോഷകരമായി ബാധിക്കുന്നത് പുരുഷന്മാരെയാണ് എന്നാണ് പഠനത്തിൽ പറയുന്നത്.

മിതമായ തോതിൽ ഉപയോഗിച്ചാൽ കാപ്പിക്ക് അതിന്റേതായ ഗുണങ്ങളുമുണ്ട്. അതേസമയം, വരെയധികം കാപ്പി അകത്താക്കുന്നത് , ഉത്കണ്ഠ, തന്റേടമില്ലായ്മ, കോച്ചിപ്പിടുത്തം, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ അവസ്ഥകൾക്ക് കാരണമായേക്കാം.

കാപ്പിയുടെ ദോഷഫലങ്ങൾ (Negative effects of coffee)

ഉറക്കത്തിന് സംഭവിക്കുന്ന തകരാറുകൾ :–


കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ നമുക്ക് ഉറക്കം വരുന്നതായി തോന്നിപ്പിക്കുന്ന അഡനസിൻ (adenosine) എന്ന രാസവസ്തുവിനെ തടയുകയും നമ്മുടെ ജാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. കാപ്പിയുടെ ഉപഭോഗം ദിവസം 300 എംജി (mg) യിൽ കൂടുതൽ ആണെങ്കിൽ അത് ഉറക്കത്തിനു പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

വന്ധ്യത : –


കഫീൻ അമിതമായി ഉപയോഗിക്കുന്ന പുരുഷന്മാരുടെ സന്താനോത്പാദനശേഷി കുറഞ്ഞേക്കാമെന്ന് പഠനങ്ങൾ വെളിവാക്കുന്നു. പുരുഷ ബീജങ്ങളെ തന്മാത്രാ തലത്തിൽ തന്നെ നശിപ്പിക്കാൻ കഫീൻ കാരണമായേക്കാമെന്നതിനാൽ ദിവസം രണ്ടോ മൂന്നോ കപ്പ് കടുപ്പമുള്ള കാപ്പിയിൽ കൂടുതൽ ശുപാർശചെയ്യപ്പെടുന്നില്ല.

അൾസറുകൾ : –


കഫീനും കാപ്പിയിൽ അടങ്ങിയിട്ടുള്ള ആസിഡുകളും വയറിനെ അസ്വസ്ഥമാക്കാം. നിങ്ങൾ ഇടക്കിടെ വെള്ളം കുടിക്കുന്ന ആളല്ല എങ്കിൽ, അസിഡിറ്റിയും അതുവഴി അൾസറും പിടിപെടാൻ സാധ്യത കൂടുതലാണ്. കാപ്പി കൂടുതലായാൽ മലബന്ധം, വയറിളക്കം, അടിവയറ്റിൽ കോച്ചിപ്പിടുത്തം തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.

നെഞ്ചെരിച്ചിൽ : –


കാപ്പി കുടിക്കുന്നതു മൂലം അന്നനാളത്തിന്റെ അടിവശത്തുള്ള സിങ്ങ്റ്റർ മസിലുകൾ ഉദാസീനമാവുകയും അതുവഴി അന്നനാളത്തിലേക്ക് ആസിഡ് തിരിച്ചെത്താൻ കാരണമാവുകയും ചെയ്യും.

ലാക്സേറ്റീവ് (വിരേചന മരുന്ന്): –


മിക്കയാളുകൾക്കും രാവിലത്തെ കോഫി ഒരു വിരേചനമരുന്നാണ്. കാപ്പി കുടിക്കുമ്പോൾ പെരിസ്റ്റാൽസിസ് (അന്നനാളത്തിൽ തിരമാലകൾ പോലെ മസിലുകൾ ചുരുങ്ങുന്ന അവസ്ഥ) ഉണ്ടാകുകയും മലവിസർജനം നടത്താൻ തോന്നുകയും ചെയ്യും. ചില അവസരത്തിൽ ആഹാരം ശരിക്കു ദഹിക്കുന്നതിനു മുമ്പേ വിസർജനം നടക്കുകയും ശരീരത്തിന് ആഹാരത്തിൽ നിന്നുള്ള പോഷകങ്ങൾ വലിച്ചെടുക്കാനുള്ള സാഹചര്യം നിഷേധിക്കപ്പെടുകയും ചെയ്യും.
Coffee

ധാതുക്കളുടെ കുറവ് : –


വയറ്റിൽ ഇരുമ്പിന്റെ അംശം സ്വാംശീകരിക്കുന്ന പ്രവർത്തനം കാപ്പി തടസ്സപ്പെടുത്തും. കാൽസ്യം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ നിലനിർത്താനുള്ള കിഡ്നിയുടെ കഴിവിനെയും കാപ്പി തടസ്സപ്പെടുത്തുന്നു. ഇവയുടെ കുറവ് പ്രധാനപ്പെട്ട ശാരീരിക പ്രക്രിയകളെ ദോഷകരമായി ബാധിക്കും.

മാനസിക പിരിമുറുക്കം : –


കാപ്പി നമുക്ക് ഉന്മേഷം പകരുന്നുവെങ്കിലും അത് അമിതമായി ഉപയോഗിക്കുന്നത് പിരിമുറുക്കവും ഉത്കണ്ഠയും വർധിപ്പിക്കും. പിരിമുറുക്കത്തിനു കാരണമാവുന്ന കോർട്ടിസോൾ, എപിനെഫ്രിൻ, നോർപിനെഫ്രിൻ എന്നീ ഹോർമോണുകൾ പുറത്തുവിടുന്നതു മൂലമാണിത്. ഇതിന്റെ ഫലമായി രക്തസമ്മർദവും ഹൃദയമിടിപ്പും വർധിക്കും.

എല്ലിന്റെ ധാതുക്കളുടെ അപര്യാപ്തത : –


കഫീൻ മൂത്രവിസർജ്ജനം ത്വരിതപ്പെടുത്തുന്നതിനാൽ, ഏറിയ അളവിൽ കാത്സ്യത്തിന്റെ ഉപഭോഗം നടന്നില്ലെങ്കിൽ ശരീരത്തിൽ കാത്സ്യത്തിന്റെ സ്വാംശീകരണം തടസ്സപ്പെടുകയും എല്ലിന്റെ കട്ടി കുറയുന്ന തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്യും.
തുടക്കത്തിൽ മേൽപ്പറഞ്ഞവയൊന്നും പ്രശ്നമാകില്ലെങ്കിലും ദീർഘകാലം കൂടിയ അളവിൽ കാപ്പി ഉപഭോഗം നടത്തിയാൽ നിരവധി സങ്കീർണമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

കാപ്പിയുടെ നല്ലവശങ്ങൾ (Positive effects of coffee)


എന്നിരിക്കിലും, കാപ്പിയെ സ്നേഹിക്കുന്നവർ തീർത്തും നിരാശരാവേണ്ടതില്ല. കാപ്പിക്ക് അതിന്റെ നല്ല വശങ്ങളുമുണ്ട്. താഴെ പറയുന്നവയാണ് കാപ്പിയുടെ ചില നല്ല വശങ്ങൾ;

ഉയർന്ന ജാഗ്രത : –


കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ നിങ്ങളെ ഉണർവുള്ളവരാക്കുമെന്ന് മാത്രമല്ല ജാഗ്രതയുള്ളവരുമാക്കും. മനോനില, പ്രതികരണ സമയം, ഓർമ്മ, ജാഗ്രത തുടങ്ങി മൊത്തത്തിലുള്ള അവബോധം വർധിപ്പിക്കാനും കഫീൻ സഹായിക്കുന്നു.

മെറ്റബോളിക് നിരക്ക് വർധിപ്പിക്കുന്നു : –


മെറ്റബോളിക് (ശരീര പോഷണം) നിരക്ക് ഉയർത്തുവാനും കൊഴുപ്പിന്റെ കോശകലകളിൽ നിന്ന് ഫാറ്റി ആസിഡിനെ നീക്കുവാനും കഫീൻ സഹായിക്കുന്നതിനാൽ ഭാരം കുറയാൻ കാരണമാവും.

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും : –


കാപ്പി കുടിക്കുന്നവർക്ക് പ്രമേഹ സാധ്യത ഏഴ് ശതമാനം വരെ കുറയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

പാർക്കിൻസൻസ്, അൾഷിമേഴ്സ് രോഗസാധ്യത കുറയ്ക്കും : –


കാപ്പി കുടിക്കുന്നവരിൽ പാർക്കിൻസൻസ്, അൾഷിമേഴ്സ് രോഗസാധ്യത കുറവായിരിക്കുമെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു.

ഉദ്ധാരണ പ്രശ്നങ്ങൾ : –


വയാഗ്ര പോലെയുള്ള മരുന്നുകളുടെ ഗുണഫലങ്ങൾ ഉള്ളതിനാൽ കാപ്പിക്ക് ഉദ്ധാരണ പ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് ഹൂസ്റ്റണിലെ ‘ടെക്സസ് ഹെൽത്ത് സ്റ്റഡി സെന്റർ’ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മറ്റെല്ലാ വസ്തുക്കളെയും പോലെ കാപ്പിക്ക് നല്ല വശങ്ങളും ദോഷവശങ്ങളും ഉണ്ട്. അത് ഉപയോഗിക്കണോ ദുരുപയോഗം നടത്തണോ എന്ന് തീരുമാനിക്കേണ്ടത് നാമാണ്. അധികമായാൽ എന്തും ദോഷകരമാണ്. ഒരു കപ്പ് കാപ്പി ആസ്വദിക്കാം, പക്ഷേ അധികമാവരുത്.

കടപ്പാട്: modasta.com

Ads by Google
Ads by Google
Loading...
TRENDING NOW