Monday, August 19, 2019 Last Updated 18 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jul 2018 03.02 PM

പ്രണയ സാഫല്യം ഉണ്ടാകുമോ? അടുത്ത രണ്ട് ആഴ്ച പ്രണയിക്കുന്നവരെ കാത്തിരിക്കുന്നത്

പ്രണയ ജ്യോതിഷഫലം (ജൂലൈ 16 -31)
uploads/news/2018/07/234057/joythi170718a.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4 ) : -


നിങ്ങളുടെ പ്രണയരാശിസ്ഥിതി അനുകൂല മാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ സുഗമമായി ബന്ധങ്ങള്‍ മുന്നോട്ടു പോകും. ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ അനുകൂലമായിത്തീരും. വിവാഹാലോചനകള്‍ സഫലമായിത്തീരുന്നതാണ്. ദീര്‍ഘനാള്‍ കാത്തിരുന്ന പ്രണയം യാഥാര്‍ത്ഥ്യമാകുന്ന നിമിഷം വരും. നിങ്ങളില്‍ ചിലര്‍ക്ക് പുതിയൊരു പ്രണയം ഉടലെടുക്കാന്‍ സാധ്യത കാണുന്നു. ജീവിതത്തില്‍ നിങ്ങളെ ശരിയായി മനസ്സിലാക്കുകയും അതിനുസരിച്ച് പരിഗണന നല്‍കുകയും ചെയ്യുന്ന ഒരു പുതിയ സൗഹൃദം രൂപം കൊണ്ടേക്കും. ഇത് ഒരു പ്രണയമായി വളരാന്‍ സാധ്യത. എല്ലാ കാര്യങ്ങളും അനുകൂലമാകുന്നതിനായി ഒരു രാജഗോപാലപൂജ നടത്തുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) :-


പ്രണയരാശിയില്‍ പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. ചില തെറ്റിദ്ധാരണകള്‍ പ്രണയികള്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് ശ്രദ്ധിക്കുക. സംസാരത്തില്‍ മിതത്വവും കരുതലും ഉണ്ടായിരിക്കുക. അപ്രതീക്ഷിതമായ അകല്‍ച്ചകള്‍ സംഭവിക്കുന്നതിനു സാധ്യത. കുടുംബത്തിലും ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കും. ദാമ്പത്യകലഹമോ മാനസിക വിഷമങ്ങളോ അധികമാകുന്നതിനു സാധ്യത കാണുന്നു. പ്രണയവും ദാമ്പത്യവുമൊക്കെ ജന്മാന്തര കര്‍മ്മഫലമായി ഉടലെടുക്കുന്നതാണ്. അതിനാല്‍ പ്രണയ-ദാമ്പത്യ കാര്യങ്ങള്‍ അറിയുന്നതിന് പാസ്റ്റ് ലൈഫ് റിഗ്രഷന്‍ നടത്തുന്നത് ഉത്തമമായിരിക്കും. മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും ഒഴിവാക്കുന്നതിന് രാജയോഗധ്യാനം ശീലിക്കുക. മദനഗോപാലയന്ത്രം ധരിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) :-


പ്രണയരാശിയില്‍ അനുകൂല ഫലങ്ങള്‍ കാണുന്നു. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. കര്‍മ്മവഴിയിലോ, മറ്റു പ്രവര്‍ത്തനമണ്ഡലത്തിലോ രൂപംകൊള്ളുന്ന ഒരു പുതിയ സൗഹൃദം പ്രണയമായി വളരുന്നതിനു സാധ്യത കാണുന്നു. വിവാഹാദി കാര്യങ്ങളില്‍ തീരുമാനമാകും. ദീര്‍ഘനാള്‍ മനസ്സില്‍ കൊണ്ടു നടന്ന പ്രണയം യാഥാര്‍ത്ഥ്യമായിത്തീരുന്നതാണ്. നിങ്ങളുടെ സൂര്യരാശി വീഥിയില്‍ തികച്ചും ഗുണകരമായ ഒരു താരകയോഗം കാണുന്നു. ഇത് പുഷ്ടിപ്രാപിച്ചാല്‍ സര്‍വ്വാഭീഷ്ട സിദ്ധിയാണ് ഫലം. അഭീഷ്ടസിദ്ധിക്കായി ഒരു സ്വയംവരപൂജ നടത്തുക. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന (Micro mind Prayer) നടത്തുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) : -


ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ തടസ്സമുണ്ടാകും. പ്രണയരാശിയില്‍ പലവിധ ദോഷങ്ങള്‍ കാണുന്നു. തെറ്റിദ്ധാരണകള്‍ ഉണ്ടാകാനോ അവ വര്‍ദ്ധിക്കാനോ ഇട കൊടുക്കരുത്. ഏതു സംഭാഷണവും നന്നായി ആലോചിച്ചു മാത്രം നടത്തുക. മുന്‍കോപം നിയന്ത്രിക്കുവാന്‍ ശീലിക്കുക. ക്ഷമയോടെ കേള്‍ക്കുന്ന സ്വഭാവം നേടിയെടുക്കുവാന്‍ ശ്രമിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷകരമായ ഒരു താരകയോഗം കാണുന്ന സന്ദര്‍ഭമാണിത്. ഇത് വര്‍ദ്ധിക്കുകയാണെങ്കില്‍ പ്രണയം തുടങ്ങി, ബന്ധങ്ങളിലെല്ലാം അസ്വസ്ഥതകള്‍ പടരും. അതിനാല്‍ ഉചിതമായ പ്രതിവിധി ചെയ്യുന്നത് ഉത്തമം. ദോഷനിവാരണത്തിനായി ഒരു ലക്ഷ്മീ നാരായണപൂജ നടത്തുക. ഒരു അമദമണിമാല ധരിക്കുന്നതും ഉത്തമം. മറ്റു വിശ്വാസി കള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4 ) : -


നിങ്ങളുടെ പ്രണയരാശിയില്‍ പലവിധ തടസ്സങ്ങള്‍ കാണുന്നു. ഉദ്ദേശിക്കുന്ന രീതിയില്‍ ഒരു കാര്യവും മുമ്പോട്ടു നീങ്ങാതെ വരും. മാനസിക മായ വിഷമതകള്‍ക്കിടയാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. തെറ്റായ ധാരണകളെത്തുടര്‍ന്ന് വാക്കുതര്‍ക്കമോ കലഹമോ ഉണ്ടാകാതെ സൂക്ഷിക്കുക. മാനസികമായ അകല്‍ച്ച ഉണ്ടാകുന്നതിനിടയാകരുത്. നിങ്ങളുടെ മനസ്സിന്റെ വിഷയമങ്ങള്‍ ശരിയായി ശമിപ്പിക്കുന്നതിനും സന്തോഷം നിലനിര്‍ത്തുന്നതിനുമായി അതീന്ദ്രിയ ധ്യാനം ശീലിക്കുന്നത് ഉത്തമമായിരിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതെ ഒഴിഞ്ഞു നില്‍ക്കുക. ധന വൈഷമ്യങ്ങളെ അധികം ഗൗരവമായി കാണരുത്. പ്രണയരാശി ദോഷങ്ങള്‍ക്കു പരിഹാരമായി സത്യനാരായണപൂജ നടത്തി സമുദ്രനീലം ധരിക്കുക.

കന്നി (ഉത്രം 3/4 , അത്തം, ചിത്തിര 1/2 ) : -


നിങ്ങളുടെ പ്രണയരാശിയില്‍ വളരെ അനുകൂല ബന്ധങ്ങള്‍ വളരും. സന്തോഷകരമായ കുടുംബ അന്തരീക്ഷം നിലനില്‍ക്കും. നൂതനമായ പ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ദീര്‍ഘനാളായി നിലനിന്നിരുന്ന പ്രണയങ്ങള്‍ സാഫല്യത്തിലെത്തിച്ചേരുന്നതിനു സാധ്യതയുണ്ട്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ സവിശേഷമായ ഒരു സൗഭാഗ്യയോഗം തെളിയുന്ന സമയമാണ്. ജന്മാന്തരങ്ങളുടെ അനുഭവപത്രങ്ങളാണ് പ്രണയം, വിവാഹം ഇവ. അതിനാല്‍ പ്രേമകാര്യങ്ങളെക്കുറിച്ചറിയാന്‍ പാസ്റ്റ് ലൈഫ് റിഗ്രഷന്‍ എന്ന ജ്യോതിഷ ശാഖയില്‍ ചിന്തിക്കേണ്ടതാണ്. തല്‍ക്കാല ദോഷശാന്തിക്ക് സ്വയംവരപൂജ നടത്തുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4 ) : -


പലവിധ തടസ്സങ്ങള്‍ രാശിയില്‍ കാണുന്നു. പ്രേമബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുന്നതിനു സാധ്യത കാണുന്നു. തെറ്റായ ധാരണകള്‍ മനസ്സില്‍ കടന്നുകൂടും. പലവിധ അസ്വസ്ഥതകള്‍ അനുഭവപ്പെടും. നിരാശാ ബോധം ഉണ്ടാകുന്നതിനു സാധ്യത. വാക്കുതര്‍ക്കമോ കലഹമോ ഉണ്ടാകാതെ സൂക്ഷിക്കുക. സംഭാഷണത്തില്‍ വളരെ ആത്മയിന്ത്രണവും ലാളിത്യബോധവും സൂക്ഷിക്കേണ്ടതായി കാണുന്നു. നിങ്ങളുടെ ഗൃഹാരൂഢ ദോഷങ്ങളെ ശരിയായി മനസ്സിലാക്കി ഉചിതമായ പ്രതിവിധികള്‍ നടത്തേണ്ടതാണ്. തല്‍ക്കാല ദോഷ പരിഹാരമായി ഒരു മഹാനവഗ്രഹശാന്തി നടത്തുകയും, സമാംശ നവരത്‌ന ലോക്കറ്റ് ധരിക്കുകയും ചെയ്യുന്നത് ഉത്തമം.

വൃശ്ചികം (വിശാഖം 1/4 , അനിഴം, കേട്ട) : -


പൊതുവെ കാര്യതടസ്സങ്ങള്‍ കാണുന്നു. പ്രേമരാശിയില്‍ പലവിധ തടസ്സങ്ങള്‍ കാണാം. പല കാര്യങ്ങളിലും വിരുദ്ധാഭിപ്രായങ്ങളും അസ്വസ്ഥതകളും നിലനിന്നേക്കാം. എന്നാല്‍ എല്ലായ്‌പ്പോഴും ആശയവൈരുദ്ധ്യവും എതിര്‍പ്പുമുണ്ടാകുന്നത് ഗുണകരമായിരിക്കുകയില്ല. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ഇത് ശമിക്കുന്നതിനും പ്രണയബന്ധങ്ങളെ ദോഷങ്ങളൊന്നും ബാധിക്കാതെയിരിക്കുന്നതിനുമായി ഒരു ജയദുര്‍ണ്മാ പൂജ നടത്തുക. മറ്റുവിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക. മഹേന്ദ്രനീലം ധരിക്കുന്നത്. ഉത്തമം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4 ) : -


പ്രണയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ദീര്‍ഘകാലമായി മനസ്സില്‍വച്ചു പുലര്‍ത്തുന്ന പ്രണയങ്ങള്‍ സഫലമാകും. സന്തോഷ ത്തിന്റെ സാഹചര്യം ഉണ്ടാകും. വിവാഹകാര്യത്തില്‍ തീരുമാനമാകും. നിങ്ങളില്‍ ചിലര്‍ക്ക് പുതിയൊരു സൗഹൃദം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ഇത് പിന്നീട് ഒരു പ്രണയമായി വളരുന്നതിന് സാധ്യതയുണ്ട്. ഇങ്ങനെയുള്ള ആത്മബന്ധങ്ങള്‍ക്ക് ഈ സമയത്ത് പ്രായപരിധി കാണുന്നു. മനഃക്ലേശം അനുഭവിക്കുന്ന മധ്യപ്രായം കഴിഞ്ഞവരിലും ഇതു സംഭവിക്കുന്നതിനു സാധ്യത കാണുന്നു. തല്‍ക്കാല ദോഷ പരിഹാരമായി ഒരു മദനഗോപാലപൂജ നടത്തുക. മറ്റു വിശ്വാസികള്‍ ഒരു പത്മരാഗക്കല്ല് ധരിക്കുക.

മകരം (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) : -


ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങാത്ത സ്ഥിതിയുണ്ടാകും. പലവിധ അസ്വസ്ഥതകള്‍ അനുഭവപ്പെടും. തെറ്റായ ധാരണകള്‍ നിമിത്തം മാനസിക അകല്‍ച്ചയുണ്ടാകുവാന്‍ സാധ്യത. സമയം ദോഷകരമായതിനാല്‍ സംഭാഷണങ്ങളില്‍ മിതത്വവും കരുതലും ശീലിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു ഗ്രഹസ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. പ്രണയവും വിവാഹവുമെല്ലാംതന്നെ ജന്മാന്തര ബന്ധങ്ങളാണ്. അതിനാല്‍ പ്രണയ കാര്യങ്ങള്‍ അറിയുവാന്‍ ഏറ്റവും ഉത്തമമായ പാസ്റ്റ് ലൈഫ് റിഗ്രഷന്‍ സമ്പ്രദായം സ്വീകരിക്കുക. തല്‍ക്കാല ദോഷശാന്തിക്കായി ഒരു മഹാനാരായണപൂജ നടത്തുക. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തുക.

കുംഭം (അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4 ) : -


ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. നൂതന സൗഹൃദങ്ങള്‍ രൂപം കൊള്ളുന്നതിനു സാധ്യത. ഇത് പിന്നീട് പ്രണയമായി രൂപം പ്രാപിച്ചേക്കാം. കുടുംബാന്തരീക്ഷവും സന്തോഷകരമായിരിക്കും. മനസ്സിന്റെ ആഗ്രഹങ്ങള്‍ നിറവേറപ്പെടുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍, തികച്ചും ഗുണാത്മകമായ ഒരു താരകയോഗം കാണുന്നുണ്ട്. ഇത് പൂര്‍ണ്ണതയിലെത്തുന്നതോടെ നിങ്ങളുടെ പ്രണയബന്ധത്തില്‍ അപൂര്‍വ്വമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഈ അനുഭവങ്ങള്‍ക്ക് പ്രായ വ്യതിയാനമില്ല. മദ്യപ്രായമടുത്തവര്‍ക്കും ഇതിനുള്ള സാഹചര്യമുണ്ടാകാം. സകല ദോഷശാന്തിക്കായി ഒരു നവഗ്രഹശാന്തി നടത്തുക.

മീനം (പൂരുരുട്ടാതി 1/4 , ഉതൃട്ടാതി, രേവതി) : -


ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് തടസ്സമുണ്ടാകും. പ്രേമബന്ധങ്ങളില്‍ തകര്‍ച്ചയുണ്ടായേക്കാം. തെറ്റിദ്ധാരണ നിമിത്തം അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കാം. ഇത് വാക്കുതര്‍ക്കമോ, പ്രയാസങ്ങളോ ആയി മാറുന്നതിനു സാധ്യത. സമയം ദോഷകരമായി കരുതി സംഭാഷണങ്ങളില്‍ വളരെ മിത്വവും കരുതലും ഉണ്ടായിരിക്കേണ്ടതാണ്. വാക്കു നല്‍കുന്ന കാര്യങ്ങളില്‍ വളരെ ശ്രദ്ധ വേണം. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു സാന്നിദ്ധ്യം കാണുന്നു. സമഗ്രമായ രാശിവിചിന്തനം നടത്തി ഉചിതമായ പരിഹാരങ്ങള്‍ ചെയ്യുന്നത് ഉത്തമമായി കാണുന്നു. തല്‍ക്കാല ദോഷശാന്തിക്കായി ഒരു നവഗ്രഹ ഹോമം നടത്തുക.

അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 17 Jul 2018 03.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW