Tuesday, August 20, 2019 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
ശ്രീകുമാര്‍ ഇഞ്ചയ്ക്കല്‍
Tuesday 17 Jul 2018 02.37 PM

നല്ലവനായ ഒരു യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ഓറഞ്ച്ജ്യൂസില്‍ സയനൈഡ് കലര്‍ത്തി കൊന്നത് എന്തിനായിരുന്നു?

പ്രണയമേ മാപ്പ്...!
uploads/news/2018/07/234054/WeeklyCrimeFeature170718.jpg

പ്രണയം...മനസ് തൊട്ടറിയുന്ന സ്ത്രീപുരുഷ ബന്ധത്തിന്റെ ഇഴയടുപ്പമാണ് പ്രണയം.പ്രാണന്‍ പകുത്തു സ്‌നേഹിച്ച കോട്ടയത്തെ കെവിന്‍ എന്ന ചെറുപ്പക്കാരനെ നീനുവെന്ന പാവം പെണ്ണിനു നഷ്ടമായപ്പോള്‍ ആ വേദന കേരളം ഏറ്റുവാങ്ങിയത് ഹൃദയത്തിലാണ്... ആ പ്രണയത്തിന്, ഇപ്പോള്‍
എന്തുപറ്റി?

ക്ഷമിക്കണം... പ്രണയം നിരപരാധിയാണ്...!
പിന്നെ ആര്‍ക്കാണ് തെറ്റിയത്...?
പ്രണയത്തിന്റെ മുഖംമൂടിയണിഞ്ഞു വിലസുന്ന മനുഷ്യപ്പിശാചുകള്‍ക്കാണ് കാലിടറിയത്.
ഇതൊരു കഥയല്ല.
കഥയെക്കാള്‍ സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ യാഥാര്‍ത്ഥ്യം..
പുനലൂര്‍ കരവാളൂര്‍ ആലക്കുന്നേല്‍ എന്ന വീടിന്റെ പൂമുഖത്തേക്ക് കടന്നുചെല്ലുമ്പോള്‍ ആദ്യം ശ്രദ്ധയില്‍ പതിയുന്നത് ഒരു ചിത്രമാണ്.
മുല്ലമാല ചാര്‍ത്തി മെഴുകുതിരി കത്തിച്ചുവച്ച ഒരു ചെറുപ്പക്കാരന്റെ ചിത്രം.
ഫോട്ടോയ്ക്ക് താഴെയായി എഴുതിയിരിക്കുന്നു.
ഞങ്ങളുടെ പ്രിയപ്പെട്ട സാംമോന്‍.

കണ്ണെടുക്കാന്‍ തോന്നാത്ത പുഞ്ചിരിയോടെയിരിക്കുന്ന സാം എബ്രഹാമിന്റെ ഫോട്ടോയില്‍നിന്നും നോട്ടം പിന്‍വലിക്കും മുമ്പ് തൊട്ടുപിന്നിലായി ഒരു തേങ്ങല്‍...
സാമിന്റെ പ്രിയപ്പെട്ട അമ്മച്ചി.... ലീലാമ്മ..
പോയി... ഞങ്ങടെ പൊന്നുമോന്‍ പോയി... ഇത് ദൈവത്തിന്റെ തീരുമാനല്ല... ചെകുത്താന്റെയാ...
വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ വിങ്ങിപ്പൊട്ടിയ ഭാര്യയെ ആശ്വസിപ്പിച്ച് സെറ്റിയിലിരുത്തി സാമുവല്‍ എബ്രഹാം.
സാമിന്റെ അച്ഛന്‍...

മുഖം മനസ്സിനെ പ്രതിഫലിപ്പിക്കും എന്നുപറയുന്നത് ശരിയെങ്കില്‍ നിഷ്‌കളങ്കമായ പുഞ്ചിരി തൂകി ഇരിക്കുന്ന ഈ ചെറുപ്പക്കാരന് എന്താണ് സംഭവിച്ചത്?
തേങ്ങലോടെ അവര്‍ പറഞ്ഞുതുടങ്ങി.
പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ്...
കരവാളൂര്‍ ബഥേല്‍ പള്ളിയിലെ ഗായകസംഘത്തിലെ പ്രധാന ഗായകനായിരുന്നു സാം എബ്രഹാം. മനോഹരമായി പാടുന്ന, സദാ ഉല്ലാസവാനും സൗമ്യനു മായ ആ യുവാവ് പെട്ടെ
ന്നാണ് പള്ളിക്കാരുടെയും നാട്ടുകാരുടെയും പ്രിയങ്കരനായത്.
ബിരുദം നേടിയശേഷം അച്ചന്‍പട്ടത്തിനു പോകാനായിരുന്നു സാമിനിഷ്ടം.
ആയിടയ്ക്കാണ് സാമിന്റെ ജീവിതഗതി മാറ്റിമറിച്ചുകൊ് ഡല്‍ഹിയില്‍നിന്നും ആ പെണ്‍കുട്ടി നാട്ടിലേക്കെത്തുന്നത്.

uploads/news/2018/07/234054/WeeklyCrimeFeature170718c.jpg

സോഫിയ...
എട്ടാംക്ലാസു വരെയുള്ള വിദ്യാഭ്യാസം ഡല്‍ഹിയില്‍ പൂര്‍ത്തിയാക്കി, തുടര്‍പഠനത്തിനായി നാട്ടിലെത്തിയതായിരുന്നു സോഫിയയും കുടുംബവും.
ഒരേ ഇടവകയിലെ അംഗങ്ങളായിരുന്നു സാമും സോഫിയയും. നാട്ടിലെത്തിയ സോഫിയ പള്ളിയിലെ നിത്യസന്ദര്‍ശകയായി. ക്വയര്‍ സംഘത്തിനു മുന്നില്‍ നിന്നു മധുരമായി പാടുന്ന
സാമില്‍ മാത്രമായി അവളുടെ ശ്രദ്ധ. സാമും അവളുടെ നോട്ടത്തിനായി കൊതിച്ചു.
പെട്ടെന്നൊരു ദിവസം സാമിനെ ഏറെ സന്തോഷിപ്പിച്ചുകൊ് സോഫിയയുടെ ചോദ്യമെത്തി.
ചേട്ടായീ... എനിക്കും ക്വയറില്‍ പാടണമെന്നു്.... ചേട്ടായി എനിക്ക് പാട്ടു പഠിപ്പിച്ചു തരേ്വാ...?
കേട്ടപാതി സാം സമ്മതം മൂളി.

പിന്നെ പാട്ടിനുവേിയുള്ള അനേ്വഷണമായി. എല്ലാവരും പാടുന്നത് സോഫിയ പാട... ഒടുവില്‍ മനോഹരമായ ഒരു ഗാനം കെത്തി.
ഒരു ഞായറാഴ്ച... കര്‍ത്താവിന്റെ തിരുരൂപത്തിനു മുന്നില്‍ സാമിനോടു ചേര്‍ന്നുനിന്ന് മധുരതരമായി അവള്‍ പാടി.
അതൊരു തുടക്കമായിരുന്നു... സൗഹൃദത്തിന്റെ, പ്രണയത്തിന്റെ ആരംഭം.
ഒരു വാക്കു മിാതെ, ഒരുദിവസം കാണാതെ രാള്‍ക്കും കഴിയാനാകാത്ത ദിനരാത്രങ്ങള്‍....

മാസങ്ങള്‍ കൊഴിഞ്ഞുവീണുകൊിരുന്നു.
സാം എം.ബി.എ. പാസായി.
സോഫിയയും ബിരുദം കഴിഞ്ഞ് തുടര്‍പഠനത്തിന് എറണാകുളത്തേക്കു പോയി.
എം.സി.എ. ബിരുദമെടുക്കാന്‍ സോഫിയ സാമിനെ നിര്‍ബന്ധിച്ചു. സോഫിയയുടെ ആഗ്രഹസഫലീകരണത്തിനായി സാം എം.സി.എയ്ക്ക് ചേര്‍ന്നു.
അനുരാഗനദി തടസമില്ലാതെ ഒഴുകിക്കൊേയിരുന്നു.
പക്ഷേ സോഫിയയെന്ന മാലാഖയുടെ ഉള്ളില്‍ വിഷം ചീറ്റാന്‍ തയാറെടുക്കുന്ന ഒരു കരിനാഗം ഫണം വിടര്‍ത്തുന്നത് പാവം സാം അറിഞ്ഞില്ല.
ഇതിനിടയില്‍ മകന്റെ പ്രണയബന്ധം സാമിന്റെ വീട്ടിലറിഞ്ഞു.

അറിഞ്ഞും അനേ്വഷിച്ചും മതി മുന്നോട്ടെന്ന് അമ്മ ലീലാമ്മ മുന്നറിയിപ്പു നല്‍കി. വിവരമറിഞ്ഞ് ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയ അച്ഛന്‍ സാമുവലും ആ പ്രണയബന്ധത്തെ എതിര്‍ത്തു.
എനിക്കു സാമിനെ മറക്കാനാവില്ല... സാമിനെ എനിക്കു തന്നില്ലെങ്കില്‍ ഞാന്‍ പപ്പയുടെ മുന്നില്‍ വന്ന് ആത്മഹത്യ ചെയ്യും...
സാമുവലിനെ തേടി സോഫിയയുടെ ഫോണ്‍കോളെത്തി.
ഗത്യന്തരമില്ലാതെ, ആ സ്‌നേഹത്തിനു മുന്നില്‍ സാമുവല്‍ വഴങ്ങി.

വിവാഹം നിശ്ചയിച്ചു.
2008 ഫെബ്രുവരി 27 സ്വപ്‌നസാഫല്യം.
ബഥേല്‍ പള്ളിയിലെ അള്‍ത്താരയ്ക്കു മുന്നില്‍വച്ച് സാം എബ്രഹാം സോഫിയയെ മിന്നുചാര്‍ത്തി.
ആ വിവാഹച്ചടങ്ങില്‍ പങ്കെടുത്തവര്‍ക്കിടയില്‍ ഒരാളുായിരുന്നു... അരുണ്‍.
സോഫിയയുടെ രാമത്തെ കാമുകന്‍. സമാന്തരമായ പ്രണയം...
ആ രഹസ്യം മറ്റാരുമറിഞ്ഞില്ല. എല്ലാവര്‍ക്കും മുന്നില്‍ ഒപ്പം പഠിച്ച സുഹൃത്തെന്നു പരിചയപ്പെടുത്തി.
വധൂവരന്മാര്‍ക്ക് ഒപ്പം നിര്‍ത്തി ചിത്രമെടുത്തു.

uploads/news/2018/07/234054/WeeklyCrimeFeature170718a.jpg

എം.സി.എ. പഠനകാലത്ത് എല്ലാ അര്‍ത്ഥത്തിലും ഒന്നായ പ്രിയപ്പെട്ടവന്‍.
എന്നിട്ടും എന്തിന് പാവം സാമിനെ ഈ ചതിക്കളത്തിലേക്ക് വലിച്ചിട്ടു....?
ആരു നല്‍കും ഉത്തരം...?
സ്‌നേഹമയിയായ ഭാര്യയുടെ റോളില്‍ സോഫിയ നല്ല അഭിനയം കാഴ്ചവച്ചു. 2 ആണ്‍മക്കള്‍ മാത്രമുള്ള സാമുവലിനും ലീലാമ്മയ്ക്കും അവള്‍ മകളായി. മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കാന്‍ സാം ഗള്‍ഫിലേക്ക് പറന്നു. സോഫിയ ടെക്‌നോപാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചു.
വിധി വില്ലനാകുന്നു. തന്റെ ബന്ധുക്കള്‍ മുഖാന്തിരം ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ തനിക്ക് ജോലി ശരിയായ വിവരം സോഫിയ സാമിനെ അറിയിച്ചു.
ഓസ്‌ട്രേലിയയ്ക്ക് പോകാന്‍ സാം അനുവാദം നല്‍കി. 2012 ഡിസംബറില്‍ സോഫിയ ഓസ്‌ട്രേലിയയിലെത്തി. ഇതിനിടയില്‍ സോഫിയ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി.
റെയ്ഹാന്‍...

അഞ്ചു മാസം കഴിഞ്ഞപ്പോള്‍ സാമും മെല്‍ബണിലെത്തി. ഒരാഴ്ചയ്ക്കകം അവന്‍ മണിട്രാന്‍സ്ഫര്‍ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു.
ഇതിനിടെ വീും അരുണ്‍ അവതരിച്ചു.
ജോലി തേടിയെത്തിയ സുഹൃത്തിനെ സോഫിയ സാമിന് പരിചയപ്പെടുത്തി. എല്ലാ സഹായങ്ങളും സാം വാഗ്ദാനം ചെയ്തു. സാമ്പത്തികമായി അരുണിനെ ഏറെ സഹായിച്ചു.

പാവം അറിഞ്ഞില്ല. തന്റെ കാലനാണിതെന്ന്... കുരുക്കെറിയാന്‍ തക്ക സമയം നോക്കി കാത്തിരിക്കുകയാണെന്ന്...
മനസ്സില്‍ കളങ്കത്തിന്റെ കറയില്ലാത്ത അവന്‍ എല്ലാവരെയും വിശ്വസിച്ചു. എല്ലാവരെയും സ്‌നേഹിച്ചു. സാം ജോലിക്കായി പോകുന്ന സമയം, അരുണിന്റെയും സോഫിയയുടെയും പ്രേമ
സല്ലാപങ്ങള്‍ക്ക് വേദിയായി ആ വീട്.

സാമറിയാതെ അരുണും സോഫിയയും ചേര്‍ന്ന് ഓസ്‌ട്രേലിയയില്‍ ബാങ്ക് അക്കൗ് ഓപ്പണ്‍ ചെയ്തു.
മെല്‍ബണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ കാര്‍ പാര്‍ക്ക് ചെയ്ത്, ട്രെയിനിലാണ് സാം ജോലി സ്ഥലത്തേക്ക് പോകുന്നത്.
ഒരു രാത്രി കാര്‍ തിരികെ എടുക്കാനെത്തിയ സാമിനെ മുഖംമൂടി ധരിച്ച ഒരാള്‍, കാറില്‍വച്ച് കൊല്ലാന്‍ ശ്രമിച്ചു.

സാം പ്രതിരോധിച്ചു നിന്നപ്പോള്‍ അക്രമി ഓടി രക്ഷപ്പെട്ടു. പക്ഷേ ഈ സംഭവത്തോടെ സാം ആകെ ഭയന്നു. തന്റെ പ്രാണനെടുക്കാന്‍ പിന്നാലെ ആരോ ഉെന്ന് സോഫിയയോടും വീട്ടുകാ
രോടും സാം പറഞ്ഞു. പക്ഷേ തന്റെ പ്രാണന്‍ കവരാനുള്ള തിരക്കഥ തയാറാക്കുന്നത് പ്രിയപ്പെട്ടവളും അവളുടെ കാമുകനും കൂടിയാണെന്ന് അവന്‍ അറിഞ്ഞില്ല.
പുതിയൊരു തന്ത്രം തയാറാക്കി അവര്‍ കൗ്ഡൗണ്‍ തുടങ്ങി...
ഒരുദിവസംരാവിലെ സ്‌നേഹത്തോടെ സോഫിയ സാമിനോടു പറഞ്ഞു:
നമുക്ക് നാട്ടിലൊന്നു പോയിവരാം... അമ്മച്ചിയേം അപ്പച്ചനേം ഒക്കെ കാണാനൊരു മോഹം.
സന്തോഷവാനായി സാം യാത്രയ്‌ക്കൊരുങ്ങി. ഇത് നാട്ടിലേക്കുള്ള അവസാന യാത്രയാണെന്നറിയാതെ...
2015 ഒക്‌ടോബര്‍ 10-ന് അവര്‍ നാട്ടിലെത്തി. സന്തോഷത്തിന്റെ മൂന്നുദിനങ്ങള്‍.

uploads/news/2018/07/234054/WeeklyCrimeFeature170718d.jpg

തിരികെ വീും മെല്‍ബണിലേക്ക്...
വായ് പിളര്‍ന്ന് വിഴുങ്ങാന്‍ കാത്തിരിക്കുന്ന മരണത്തിനു മുന്നിലേക്ക്...
2015 ഒക്‌ടോബര്‍ 14 രാത്രി.
മെല്‍ബണിലെ സാമിന്റെ വീട്ടില്‍നിന്നും ആലക്കുന്നേല്‍ വീട്ടിലേക്ക് ഒരു ഫോണ്‍കോള്‍.
സാമിച്ചായന്‍ മരിച്ചു... ഹാര്‍ട്ടറ്റാക്ക് ആയിരുന്നു.
പിടഞ്ഞുപോയി സാമുവല്‍.

തലേദിവസം കെട്ടിപ്പിടിച്ച് പൊന്നുമ്മ നല്‍കി യാത്ര പറഞ്ഞുപോയ മകന്റെ മരണം സ്വാഭാവികമാണെന്നു വിശ്വസിക്കാന്‍ ആ അപ്പന്‍ തയാറായില്ല.
പത്താംനാള്‍ സാമിന്റെ മൃതദേഹത്തിനൊപ്പം നാട്ടിലെത്തിയ സോഫിയ പ്രിയതമ നെ നഷ്ടപ്പെട്ടവളുടെ വേഷം ഭംഗിയായി ആടിത്തീര്‍ത്തു.
ഇതിനിടെ മകന്റെ മരണത്തിലെ ദുരൂഹത അനേ്വഷിക്കണമെന്ന സാമുവലിന്റെ പരാതിയും ഓസ്‌ട്രേലിയന്‍ പോലീസിനു മുന്നിലെത്തി. അരുണിനെയും സോഫിയയെയും സൂക്ഷ്മമായി
നിരീക്ഷിച്ച പോലീസ് മരണം കഴിഞ്ഞ് 10 മാസത്തിനു ശേഷം എല്ലാ തെളിവുകളോടും കൂടി സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അരുണ്‍ കുറ്റംസ
മ്മതിച്ചു.

ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹത്തില്‍ സാമിനെ ഒഴിവാക്കാന്‍ തീരുമാനിച്ചു. കാറില്‍ വച്ച് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നെ വൈക എന്നു തീരുമാനിച്ചു. സോഫിയയും
സാമും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്നു വീട്ടുകാര്‍ക്ക് തോന്നാന്‍ അവരെ സന്തോഷത്തോടെ നാട്ടിലയച്ചു...
തിരികെയെത്തിയ ദിവസം കൃത്യത്തിനായി തെരഞ്ഞെടുത്തു.

അങ്ങനെ ചെയ്താല്‍ ഞങ്ങളെ ആരും സംശയിക്കില്ല എന്നു കരുതി... വൈകുന്നേരം സോഫിയ ഉറക്കഗുളിക മില്‍ക്ക് ഷേക്കില്‍ കലര്‍ത്തി നല്‍കി. രാത്രിയില്‍ അവിടെയെത്തിയ താനും
സോഫിയയും ചേര്‍ന്ന് ഓറഞ്ച്ജ്യൂസില്‍ സയനൈഡ് കലര്‍ത്തി, മയക്കംവിട്ടുണര്‍ന്നെങ്കിലും ഉറക്കഗുളികയുടെ ആലസ്യത്തിലായിരുന്ന സാമിനു നല്‍കി... അധികം വൈകിയില്ല... ആ ശ്വാസം നിലച്ചു... സാം മരിച്ചു.

പറഞ്ഞുതീര്‍ന്നതും കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ അരുണ്‍ പൊട്ടിക്കരഞ്ഞു.
കേസ് കോടതിയിലെത്തി...
ശിക്ഷയും വിധിച്ചു...

മനസ്സാക്ഷി മരവിച്ച ക്രൂരകൃത്യത്തിന് അരുണിന് 27 വര്‍ഷം തടവ്.
സോഫിയയ്ക്ക് 22 വര്‍ഷം.
18 വര്‍ഷത്തേക്ക് പരോള്‍ പോലുമില്ലാതെ പുറംലോകം കാണാതെ ഇരുട്ടറയില്‍...
ആരെ നേടി...?
നഷ്ടമായി... ലോകത്തിന്റെ കാപട്യങ്ങളറിയാത്ത ഒരു പാവം യുവാവിനെ...!
ആലക്കുന്നേല്‍ വീട്ടിലിരുന്ന് സാമിന്റെ അമ്മ ലീലാമ്മ പറയുന്നു.
ശത്രുക്കള്‍ ഇതു ചെയ്‌തെങ്കില്‍ ഞങ്ങള്‍ ക്ഷമിച്ചേനെ... ഇത് എന്റെ മോന്‍ ചങ്കു പറിച്ചുകൊടുത്ത് സ്‌നേഹിച്ച, കൂടെക്കഴിഞ്ഞവള്‍... സഹിക്കാനാവില്ല.... ഒരമ്മയ്ക്കും.

പ്രണയമേ മാപ്പ്...!

Ads by Google
ശ്രീകുമാര്‍ ഇഞ്ചയ്ക്കല്‍
Tuesday 17 Jul 2018 02.37 PM
Ads by Google
Loading...
TRENDING NOW