Thursday, August 22, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 09.09 AM

മകള്‍ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെപ്പറ്റി ശ്വേതാ മേനോന്റെ അച്ഛന്‍ പറഞ്ഞത്

Swetha menon, Kamasoothra

മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് ശ്വേത മേനോന്‍. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനിടയില്‍ തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളോ വിമര്‍ശനങ്ങളോ ഒന്നും താരത്തെ ബാധിക്കാറില്ല. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം താരം കൃത്യമായ നിലപാട് അറിയിക്കാറുണ്ട്. താരം ഇപ്പോള്‍ ബിഗ് ബോസിലാണ്. ബിഗ് ബോസില്‍ ആദ്യ ആഴ്ചയിലെ ക്യാപ്റ്റന്‍ ശ്വേതയായിരുന്നു. ബിഗ്‌ബോസില്‍ സാബുവിനും പേളിക്കുമൊപ്പം ഇരിക്കുന്നതിനിടയില്‍ താരം കാമസൂത്ര അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

1996-97 കാലഘട്ടത്തിലായിരുന്നു ആ സംഭവം. അന്ന് യെലോ ജേണലിസം ഇത്രയധികം പോപ്പുലറായിരുന്നില്ല. ശ്വേത പറഞ്ഞുതുടങ്ങുന്നതിനിടയില്‍ത്തന്നെ സാബു ഇടയില്‍ക്കേറി ഈ വാദത്തെ എതിര്‍ക്കുന്നു. അന്ന് മഞ്ഞപ്പത്രം ഇല്ലെന്ന് പറയുന്നത് ശരിയല്ല. എന്നാല്‍ ഇന്നത്തെപ്പോലെ അത് പരസ്യമായി വായിക്കുമെന്ന് സമ്മതിക്കാനോ ചര്‍ച്ച ചെയ്യാനോ ആളുണ്ടായിരുന്നില്ല. ഇതിനിടയില്‍ ഞാനൊന്ന് പറഞ്ഞോട്ടെയെന്ന് ശ്വേത ചോദിച്ചപ്പോഴാണ് സാബു സംസാരം നിര്‍ത്തിയത്.

അന്ന് അച്ഛനും അമ്മയോടും അഭിമുഖത്തിനിടയില്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഏതായിരുന്നു ആ മാധ്യമമെന്ന് താന്‍ ഓര്‍ത്തിരിക്കുന്നില്ല. മലയാളി പെണ്‍കുട്ടി ഇങ്ങനെയൊരു പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ എന്ന് ചോദിച്ചപ്പോള്‍ അവള്‍ അവളുടെ ജോലി ചെയ്തെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അപ്പോഴാണ് മലയാളികളുടെ സംസ്‌കാരത്തെക്കുറിച്ച് ചോദിച്ചത്. അപ്പോള്‍ ഇത് ഉപയോഗിക്കാത്തതാണോ മലയാളി സംസ്‌കാരം എന്ന് അച്ഛന്‍ തിരിച്ചുചോദിക്കുകയും ചെയ്തുവെന്ന് താരം പറയുന്നു.

മലയാളി പെണ്‍കുട്ടി കാമസൂത്രയില്‍ അഭിനയിച്ചുവെന്ന് പറഞ്ഞ് ഈ സംഭവം വലിയ വാര്‍ത്തയായിരുന്നു അന്ന്. അതിന് മുന്‍പ് നാല് സിനിമകള്‍ ചെയ്തിരുന്നുവെങ്കിലും അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. മിസ്സ് ഇന്ത്യയായതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലും ഇത്രയും ശ്രദ്ധ നേടിയിരുന്നില്ല. ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെങ്കിലും മലയാളത്തില്‍ മിസ്സ് ഇന്ത്യ വാര്‍ത്ത വന്നിരുന്നില്ലെന്നും താരം പറയുന്നു. മിസ്സ് ഇന്ത്യയായിരുന്ന സമയത്ത് തന്നെയാരും തിരിച്ചറിഞ്ഞിരുന്നില്ല. കോഴിക്കോടൊക്കെ വന്ന സമയത്ത് ആരും തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. കാമസൂത്രയുടെ പരസ്യം വന്നതിന് ശേഷമാണ് രണ്ട് വര്‍ഷം മിസ്സ് ഇന്ത്യയായിരുന്നുവെന്ന് പലരും അറിഞ്ഞത് തന്നെയെന്നും താരം പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW